പുതിയ കളര്‍ ഓപ്ഷനുകളില്‍ 650 ഇരട്ടകള്‍; അവതണത്തിന് മുന്നേ വിവരങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിപണിക്കായി പുതിയ പദ്ധതികള്‍ കഴിഞ്ഞ വര്‍ഷാവസാനം തന്നെ റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കിയിരുന്നു. പുതിയതും അപ്ഡേറ്റുചെയ്തതുമായ നിരവധി ഉല്‍പ്പന്നങ്ങള്‍ ഈ വര്‍ഷം വിപണിയില്‍ എത്തിക്കുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം.

പുതിയ കളര്‍ ഓപ്ഷനുകളില്‍ 650 ഇരട്ടകള്‍; അവതണത്തിന് മുന്നേ വിവരങ്ങള്‍ പുറത്ത്

പുതിയ മീറ്റിയര്‍ 350-ല്‍ ആരംഭിച്ച ഇത് ഈ വര്‍ഷം ആദ്യം അപ്ഡേറ്റുചെയ്ത ഹിമാലയന്‍ വരെയാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. ബ്രാന്‍ഡിന്റെ പദ്ധതിയില്‍ വരാനിരിക്കുന്ന ധാരാളം മോട്ടോര്‍സൈക്കിളുകള്‍ ഉണ്ടെങ്കിലും, ഈ ഉല്‍പ്പന്നങ്ങളുടെ കൃത്യമായ അവതരണ തീയതി ഇപ്പോഴും അജ്ഞാതമാണ്.

പുതിയ കളര്‍ ഓപ്ഷനുകളില്‍ 650 ഇരട്ടകള്‍; അവതണത്തിന് മുന്നേ വിവരങ്ങള്‍ പുറത്ത്

ചെന്നൈ ആസ്ഥാനമായുള്ള നിര്‍മ്മാതാവില്‍ നിന്നുള്ള ധാരാളം ടെസ്റ്റിംഗ് പ്രോട്ടോടൈപ്പുകള്‍ അടുത്ത മാസങ്ങളില്‍ റോഡുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡലുകളാണ് 650 ഇരട്ടകള്‍. ആഭ്യന്തര വിപണിപോലെ, വിദേശ വിപണികളിലും മോഡലുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

MOST READ: 'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി

പുതിയ കളര്‍ ഓപ്ഷനുകളില്‍ 650 ഇരട്ടകള്‍; അവതണത്തിന് മുന്നേ വിവരങ്ങള്‍ പുറത്ത്

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയ്ക്കും ഒരു ഫെയ്‌സ്‌ലിഫ്റ്റ് നല്‍കാനൊരുങ്ങുകയാണ് കമ്പനി. റോയല്‍ എന്‍ഫീല്‍ഡ് ആരാധകരെ ആവേശം കൊള്ളിക്കുന്ന പുതിയ വിശദാംശങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ പുറത്തുവന്നിട്ടുണ്ട്.

പുതിയ കളര്‍ ഓപ്ഷനുകളില്‍ 650 ഇരട്ടകള്‍; അവതണത്തിന് മുന്നേ വിവരങ്ങള്‍ പുറത്ത്

ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി എന്നിവയ്ക്കായുള്ള പുതിയ കളര്‍ ഓപ്ഷനുകളാണ് പുറത്തുവന്നത്. ഇത് ആധുനിക ക്ലാസിക് റോഡ്സ്റ്റേഴ്‌സിന് ഉടന്‍ തന്നെ നവീകരിച്ച മുഖം നല്‍കുമെന്ന് സൂചിപ്പിക്കുന്നു.

MOST READ: 40,000 കടന്ന് മാഗ്നൈറ്റിന്റെ ബുക്കിംഗ്; മൂന്നാം ഷിഫ്റ്റ് ആരംഭിച്ചു, കാത്തിരിപ്പ് കാലയളവ് കുറയും

പുതിയ കളര്‍ ഓപ്ഷനുകളില്‍ 650 ഇരട്ടകള്‍; അവതണത്തിന് മുന്നേ വിവരങ്ങള്‍ പുറത്ത്

രണ്ട് ബൈക്കുകളും 2018-ല്‍ അരങ്ങേറ്റം കുറിച്ചു, ഏകദേശം മൂന്ന് വര്‍ഷം വിപണിയില്‍ പിന്നിടുമ്പോള്‍ നവീകരണം മുന്നോട്ടുള്ള വില്‍പ്പനയില്‍ ഗുണം ചെയ്യുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

പുതിയ കളര്‍ ഓപ്ഷനുകളില്‍ 650 ഇരട്ടകള്‍; അവതണത്തിന് മുന്നേ വിവരങ്ങള്‍ പുറത്ത്

അപ്ഡേറ്റുചെയ്ത ഹിമാലയനു സമാനമായി കോസ്‌മെറ്റിക് മാറ്റങ്ങളാകും 650 ഇരട്ടകള്‍ക്കും ലഭിക്കുക. പുതിയ കളര്‍ ഓപ്ഷനുകളും സ്‌റ്റൈലിംഗിലെ സൂക്ഷ്മമായ വ്യതിയാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: പുതിയ മുഖവുമായി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ, തുടിപ്പേകാൻ ഡ്യുവൽ ജെറ്റ് എഞ്ചിനും; വില 5.73 ലക്ഷം മുതൽ

പുതിയ കളര്‍ ഓപ്ഷനുകളില്‍ 650 ഇരട്ടകള്‍; അവതണത്തിന് മുന്നേ വിവരങ്ങള്‍ പുറത്ത്

സവാരി അനുഭവത്തെ തടസ്സപ്പെടുത്തുന്ന രണ്ട് മോട്ടോര്‍സൈക്കിളുകളിലെയും ചില എര്‍ണോണോമിക്‌സ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവസരവും നിര്‍മ്മാതാവ് ഉപയോഗിച്ചേക്കാം.

പുതിയ കളര്‍ ഓപ്ഷനുകളില്‍ 650 ഇരട്ടകള്‍; അവതണത്തിന് മുന്നേ വിവരങ്ങള്‍ പുറത്ത്

എന്നിരുന്നാലും, പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ അപ്ഡേറ്റ്, ട്രിപ്പര്‍ നാവിഗേഷന്റെ കൂട്ടിച്ചേര്‍ക്കലാണ്. ബ്ലൂടൂത്ത് വഴി ഒരാളുടെ സ്മാര്‍ട്ട്ഫോണില്‍ റോയല്‍ എന്‍ഫീല്‍ഡ് ആപ്പുമായി ജോടിയാക്കുമ്പോള്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ പ്രദര്‍ശിപ്പിക്കുന്ന സവിശേഷതയാണിത്.

MOST READ: വില്‍പനയുടെ 10 ശതമാനം സംഭാവന ചെയ്യുന്നത് സിഎന്‍ജി കാറുകളെന്ന് മാരുതി

പുതിയ കളര്‍ ഓപ്ഷനുകളില്‍ 650 ഇരട്ടകള്‍; അവതണത്തിന് മുന്നേ വിവരങ്ങള്‍ പുറത്ത്

ഈ സവിശേഷത ആദ്യമായി മീറ്റിയര്‍ 350-ലും പിന്നീട് അപ്ഡേറ്റുചെയ്ത ഹിമാലയനിലും പ്രത്യക്ഷപ്പെട്ടു. കളര്‍ ഓപ്ഷനുകളിലേക്ക് മടങ്ങുമ്പോള്‍, ചിത്രങ്ങള്‍ രണ്ട് മോട്ടോര്‍സൈക്കിളുകളിലും നിരവധി പുതിയ കളര്‍ സ്‌കീമുകള്‍ കാണിക്കുന്നു.

പുതിയ കളര്‍ ഓപ്ഷനുകളില്‍ 650 ഇരട്ടകള്‍; അവതണത്തിന് മുന്നേ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ വര്‍ഷം നവംബറില്‍ സമാരംഭിച്ച ഇറ്റാലിയന്‍ വിപണിയില്‍ 650 സിസി ഇരട്ടകളില്‍ ലഭ്യമായ ഓപ്ഷനുകളോട് സാമ്യമുള്ളതാണ് ഈ കളര്‍ സ്‌കീമുകള്‍.

പുതിയ കളര്‍ ഓപ്ഷനുകളില്‍ 650 ഇരട്ടകള്‍; അവതണത്തിന് മുന്നേ വിവരങ്ങള്‍ പുറത്ത്

ചിത്രങ്ങളില്‍ നിന്ന്, ഏഴ് പുതിയ കളര്‍ ഓപ്ഷനുകളുള്ള ഇന്റര്‍സെപ്റ്റര്‍ കാണാന്‍ സാധിക്കും. അതില്‍ ഓറഞ്ച് ക്രഷ്, ഗ്ലിറ്റര്‍, ഡസ്റ്റ്, ബേക്കര്‍ എക്‌സ്പ്രസ് എന്നിവ ഇതിനകം ഇന്ത്യയില്‍ ലഭ്യമാണ്. ജിടി റെഡ്, വെഞ്ച്വര്‍ ബ്ലാക്ക് ആന്‍ഡ് ബ്ലൂ ഉള്‍പ്പെടെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ കോണ്ടിനെന്റല്‍ ജിടിയും ചിത്രത്തില്‍ കാണാം. ഇവയില്‍, അവസാന ഓപ്ഷന്‍ ഇതിനകം ഓഫര്‍ ചെയ്യുന്നു.

പുതിയ കളര്‍ ഓപ്ഷനുകളില്‍ 650 ഇരട്ടകള്‍; അവതണത്തിന് മുന്നേ വിവരങ്ങള്‍ പുറത്ത്

എഞ്ചിന്‍ സവിശേഷത രണ്ട് ബൈക്കുകളിലും സമാനമാണ്. 648 സിസി എയര്‍-കൂള്‍ഡ് പാരലല്‍-ട്വിന്‍ എഞ്ചിനില്‍ നിന്നാണ് കരുത്ത് സൃഷ്ടിക്കുന്നത്. 7,150 rpm-ല്‍ 47 bhp കരുത്തും 5,250 rpm-ല്‍ 52 Nm torque ഉം ഇത് സൃഷ്ടിക്കുന്നു. ഈ യൂണിറ്റ് സ്ലിപ്പര്‍ ക്ലച്ച് ഉപയോഗിച്ച് ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

Most Read Articles

Malayalam
English summary
2021 Royal Enfield Interceptor 650, Continental GT New Colour Options Leak Ahead Launch. Read in Malayalam.
Story first published: Thursday, February 25, 2021, 11:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X