Just In
- 53 min ago
എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ
- 1 hr ago
കിയ സെൽറ്റോസ് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് ഗ്രാവിറ്റി എഡിഷനെ വേർതിരിക്കുന്നത് എന്ത്?
- 10 hrs ago
XUV നിരയിൽ പുത്തൻ മിഡ്സൈസ് എസ്യുവിയും മഹീന്ദ്ര പണിപ്പുരയിൽ
- 13 hrs ago
S90 സെഡാന് ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ
Don't Miss
- News
അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ്? 2 പേര് പൊലീസ് കസ്റ്റഡിയില്‍
- Sports
IPL 2021: ആര്‍സിബി x ഹൈദരാബാദ്, ആവേശ പോരാട്ടത്തില്‍ പിറന്ന തകര്‍പ്പന്‍ റെക്കോഡുകളിതാ
- Lifestyle
ഇന്നത്തെ ദിവസം ഈ രാശിക്കാര്‍ക്ക് ശുഭം; രാശിഫലം
- Movies
കേശുവായുളള മേക്കോവറില്‍ ഞെട്ടിച്ച് ദിലീപ്, ട്രെന്‍ഡിംഗായി പുതിയ പോസ്റ്റര്‍
- Finance
കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെയും രാജ്യത്ത് പെട്രോള്‍ ഉപഭോഗം വര്‍ധിച്ചെന്ന് റിപ്പോർട്ട്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 ഹയാബൂസ ഏപ്രിലിൽ ഇന്ത്യയിലെത്തും; ഔദ്യോഗിക ബുക്കിംഗ് മാർച്ച് അവസാനത്തോടെ ആരംഭിക്കും
സൂപ്പർ ബൈക്കുകളിലെ തലമുതിർന്ന ഐതിഹാസിക മോഡലാണ് സുസുക്കിയുടെ ഹയാബൂസ. ഇപ്പോൾ പുതുതലമുറ ആവർത്തിനത്തിലേക്ക് കടന്ന താരം ഇന്ത്യൻ വിപണിയിലേക്കും പ്രവേശിക്കാൻ ഒരുങ്ങുകയാണ്.

പുതിയ ഹയാബൂസ സൂപ്പർ സ്പോർട്സ് ടൂറർ അടുത്ത മാസം അതായത് ഏപ്രിലോടെ വിൽപ്പനയ്ക്ക് എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. സുസുക്കി മോട്ടോർസൈക്കിൾസ് ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

എങ്കിലും രണ്ടാഴ്ച്ചക്കുള്ളിൽ 2021 ഹയാബൂസക്കായുള്ള ഔദ്യോഗിക ബുക്കിംഗ് കമ്പനി ആരംഭിക്കും. എന്നിരുന്നാലും തെരഞ്ഞെടുത്ത ഡീലർമാർ ഇതിനകം തന്നെ ബൈക്കിന്റെ പുതിയ മോഡലിനായുള്ള പ്രീ-ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.
MOST READ: ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ

കാലിബ്രേറ്റഡ് എഞ്ചിനൊപ്പം 2021 സുസുക്കി ഹയാബൂസയ്ക്ക് കാര്യമായ പുനർ രൂപകൽപ്പനയും സവിശേഷതകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഇത് എക്കാലത്തെയും വേഗത്തിലുള്ള ഹയാബൂസ ആണെന്നും സുസുക്കി അവകാശപ്പെടുന്നുണ്ട്.

പുതിയ സൂപ്പർ സ്പോർട്ട് ടൂറർ അതേ 1340 സിസി, 4 സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് ആന്തരികമായി പരിഷ്ക്കരിച്ചിട്ടുണ്ട്. ഇപ്പോൾ എഞ്ചിനിൽ പുതിയതും ഭാരം കുറഞ്ഞതുമായ പിസ്റ്റണുകൾ, അപ്ഡേറ്റ് ചെയ്ത ഫ്യുവൽ ഇൻജെക്ടറുകൾ, പുതിയ കണക്റ്റിംഗ് റോഡ്സ് എന്നിവയെല്ലാം സുസുക്കി ഉൾപ്പെടുത്തി.
MOST READ: ട്രാഫിക് നിയമം തെറ്റിച്ചു; ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ പുറകോട്ടെടുപ്പിച്ച് പൊലീസ്, വീഡിയോ

പക്ഷേ എഞ്ചിൻ ഔട്ട്പുട്ട് 197 bhp-യിൽ നിന്ന് 190 bhp ആയി സുസുക്കി കുറച്ചു. ഇത് 150 Nm torque ആണ് വാഗ്ദാനം ചെയ്യുന്നത്. ടോർഖ് ഡെലിവറി പഴയ എഞ്ചിനേക്കാൾ താരതമ്യേന ശക്തമാണെന്ന് സുസുക്കി പറയുന്നു. അതിന്റെ പ്ലാറ്റ്ഫോമിലും ജാപ്പനീസ് ബ്രാൻഡ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

പുതിയ മോഡൽ അതേ ട്വിൻ-സ്പാർ അലുമിനിയം ഫ്രെയിമിൽ തന്നെയാണ് നിർമിച്ചിരിക്കുന്നത്. 2021 ഹയാബൂസയുടെ നിയന്ത്രണ ഭാരം രണ്ട് കിലോഗ്രാം കുറഞ്ഞു എന്നതും ശ്രദ്ധേയമായിട്ടുണ്ട്. യൂറോ-5 നിലവാരത്തിലുള്ള എഞ്ചിനാണ് ഈ ശ്രദ്ധേയ നേട്ടം കൈവരിക്കാൻ സുസുക്കിയെ സഹായിച്ചത്.
MOST READ: C5 എയർക്രോസിന്റെ വില പ്രഖ്യാപനം ഏപ്രിൽ ഏഴിന്, വമ്പൻ പ്രതീക്ഷകളുമായി സിട്രൺ

2021 സുസുക്കി ഹയാബൂസ 800 മില്ലീമീറ്റർ സീറ്റ് ഉയരവും 120 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ ഷോവ സസ്പെൻഷൻ, ഫ്രണ്ട് ബ്രേക്കിംഗിൽ ബ്രെംബോയുടെ സ്റ്റൈലമ കാലിപ്പറുകൾ, ബ്രിഡ്ജസ്റ്റോൺ ബാറ്റ്ലക്സ് S22 ടയറുകൾ എന്നിവ ബൈക്കിൽ ഇടംപിടിച്ചിട്ടുണ്ട്.

പുതിയ സിക്സ് ആക്സിസ് IMU, പത്ത് ലെവലുകൾ ആന്റി വീലി കൺട്രോൾ, പത്ത് ലെവൽ ട്രാക്ഷൻ കൺട്രോൾ, മൂന്ന് പവർ മോഡുകൾ, മൂന്ന് ലെവൽ എഞ്ചിൻ ബ്രേക്ക് കൺട്രോൾ, കോർണറിംഗ് എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ക്രൂയിസ് കൺട്രോൾ, ലോഞ്ച് കൺട്രോൾ, ഹിൽ-ഹോൾഡ് കൺട്രോൾ എന്നിവയും വരാനിക്കുന്ന ഹയാബൂസയുടെ പ്രത്യേകതകളാകും.

പുതിയ ടിഎഫ്ടി ഡിസ്പ്ലേയും പുതിയതായി രൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്ലാമ്പും 2021 മോഡൽ ഹയാബൂസ വാഗ്ദാനം ചെയ്യുന്നു. ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് / കാൻഡി ബർട്ട് ഗോൾഡ്, മാറ്റ് വാൾ സിൽവർ / കാൻഡി ഡെയറിംഗ് റെഡ്, പേൾ ബ്രില്യന്റ് വൈറ്റ് / മെറ്റാലിക് മാറ്റ് സ്റ്റെല്ലാർ ബ്ലൂ എന്നിങ്ങനെ മൂന്ന് പുതിയ കളർ ഓപ്ഷനിൽ ബൈക്ക് തെരഞ്ഞെടുക്കാം.