2021 സുസുക്കി ഹയാബൂസ ഇന്ത്യയിലേക്കും; അവതരണം ഉടന്‍

2021 ഹയാബൂസ മോട്ടോര്‍സൈക്കിള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് സുസുക്കി മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മോട്ടോര്‍സൈക്കിളിന്റെ അവതരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

2021 സുസുക്കി ഹയാബൂസ ഇന്ത്യയിലേക്കും; അവതരണം ഉടന്‍

പൂര്‍ണ്ണമായും നവീകരിച്ച സ്‌പോര്‍ട്‌സ് ടൂറര്‍ ഏപ്രിലില്‍ വിപണിയിലെത്തുമെന്ന് ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാവ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം കമ്പനി അറിയിച്ചത്.

2021 സുസുക്കി ഹയാബൂസ ഇന്ത്യയിലേക്കും; അവതരണം ഉടന്‍

ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ നടപ്പാക്കിയതോടെയാണ് പഴയ തലമുറ മോഡല്‍ കഴിഞ്ഞ വര്‍ഷം വിപണിയില്‍ നിന്നും പിന്‍വലിച്ചത്. പുതിയ ഹയാബൂസ ഇപ്പോള്‍ ഇന്ത്യയില്‍ വീണ്ടും അവതരണത്തിനൊരുങ്ങുകയാണ്.

MOST READ: നെക്സോണില്‍ നിന്നും ടച്ച്സ്‌ക്രീന്‍ ബട്ടണുകള്‍ നീക്കംചെയ്ത് ടാറ്റ; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

2021 സുസുക്കി ഹയാബൂസ ഇന്ത്യയിലേക്കും; അവതരണം ഉടന്‍

വാസ്തവത്തില്‍, തെരഞ്ഞെടുത്ത സുസുക്കി ഡീലര്‍ഷിപ്പുകള്‍ ബൈക്കിനായുള്ള അനൗദ്യോഗിക പ്രീ-ബുക്കിംഗുകള്‍ സ്വീകരിച്ചു തുടങ്ങി. പുതിയ ഹയാബൂസ ഈ വര്‍ഷം ആദ്യം അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നു.

2021 സുസുക്കി ഹയാബൂസ ഇന്ത്യയിലേക്കും; അവതരണം ഉടന്‍

അപ്ഡേറ്റ് ചെയ്ത സാങ്കേതിക സവിശേഷതകളും പുതിയ ബൈക്കിന്റെ ഫീച്ചറുകളും കമ്പനി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ ഹയാബൂസയുടെ ഹൃദയഭാഗത്ത് 1340 സിസി ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ കരുത്ത് നല്‍കുന്നു.

MOST READ: ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫയർ ട്രക്കുമായി യുഎസിലെ അരിസോണ ഫയർ ഡിപ്പാർട്ട്മെന്റ്

2021 സുസുക്കി ഹയാബൂസ ഇന്ത്യയിലേക്കും; അവതരണം ഉടന്‍

ഈ യൂണിറ്റ് ഇപ്പോള്‍ ബിഎസ് VI / യൂറോ 5 സവിശേഷതയോടെയാണ് വരുന്നത്. ഇത് 9,700 rpm-ല്‍ 187 bhp പരമാവധി കരുത്തും 7,000 rpm-ല്‍ 150 Nm torque ഉം ആണ് നല്‍കുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു.

2021 സുസുക്കി ഹയാബൂസ ഇന്ത്യയിലേക്കും; അവതരണം ഉടന്‍

മള്‍ട്ടിപ്പിള്‍ റൈഡിംഗ് മോഡുകള്‍, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, പവര്‍ മോഡ് സെലക്ടര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ലോഞ്ച് കണ്‍ട്രോള്‍, ആന്റി-ലിഫ്റ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവയാണ് പുതിയ ബുസയുടെ പ്രധാന സവിശേഷതകള്‍.

MOST READ: മാക്‌സി-സ്‌കൂട്ടർ സെഗ്മെന്റിൽ കണ്ണുവെച്ച് അപ്രീലിയ; SXR 125 മോഡലും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

2021 സുസുക്കി ഹയാബൂസ ഇന്ത്യയിലേക്കും; അവതരണം ഉടന്‍

കൂടാതെ, ഇതിന് 6-ആക്‌സിസ് IMU, കോര്‍ണറിംഗ് ABS എന്നിവയും ലഭിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പ്രീമിയം ബൈക്കുകളില്‍ ഒന്നാണ് ഹയാബൂസ, പുതുക്കിയ മോഡലിന് വിപണിയില്‍ സമാനമായ ഡിമാന്‍ഡുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. കവസാക്കി നിഞ്ച ZX-14R പോലുള്ള എതിരാളികളുമായി ഇത് മത്സരിക്കും.

Most Read Articles

Malayalam
English summary
2021 Suzuki Hayabusa Launching Soon In India, Find Here More Details. Read in Malayalam.
Story first published: Saturday, April 3, 2021, 19:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X