മുഖംമിനുക്കി RC200, 390 മോഡലുകൾ, ചിത്രങ്ങൾ പുറത്ത്; മാറ്റങ്ങൾ ഇങ്ങനെ

പുതുതലമുറയിലേക്ക് ചേക്കേറുകയാണ് കെടിഎമ്മിന്റെ തുറുപ്പുചീട്ടുകളായ RC200, RC390 സ്പോർട്‌സ് ബൈക്കുകൾ. കാലത്തിനൊത്ത ചില പരിഷ്ക്കാരങ്ങളുമായാണ് മോഡലുകൾ ഇത്തവണ നിരത്തുകളിലേക്ക് കുതിക്കാനെത്തുന്നത്.

മുഖംമിനുക്കി RC200, 390 മോഡലുകൾ, ചിത്രങ്ങൾ പുറത്ത്; മാറ്റങ്ങൾ ഇങ്ങനെ

പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെ RC സീരീസിന്റെ ഡിസൈനിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. സമ്മിശ്ര പ്രതികരണം ലഭിച്ചേക്കാവുന്ന രൂപഭാവമാണ് ഇത്തവണ RC200, RC390 മോഡലുകൾ നേടിയിരിക്കുന്നത്.

മുഖംമിനുക്കി RC200, 390 മോഡലുകൾ, ചിത്രങ്ങൾ പുറത്ത്; മാറ്റങ്ങൾ ഇങ്ങനെ

പുതുതലമുറ RC200, RC390 എന്നിവ ഉത്സവ സീസണിലോ ഡിസംബർ മാസത്തോടെയോ പുറത്തിറക്കുമെന്നാണ് സൂചന. ബൈക്കുകൾക്കായുള്ള അനൗദ്യോഗിക ബുക്കിംഗും ചില ഡീലർഷിപ്പുകൾ സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്.

മുഖംമിനുക്കി RC200, 390 മോഡലുകൾ, ചിത്രങ്ങൾ പുറത്ത്; മാറ്റങ്ങൾ ഇങ്ങനെ

ഇനി മോട്ടോർസൈക്കിളുകളുടെ രൂപകൽപ്പനയിലേക്ക് കടക്കാം. RC സീരീസിൽ വരുത്തിയ വരുത്തിയ മാറ്റങ്ങൾ കൂടുതൽ പക്വതയാർന്നതും ബൃഹത്തായതുമായ ഒരു നിലപാടാണ് നൽകുന്നത്. കൂടാതെ 200, 390 മോഡലുകളിലും നിരവധി സാമ്യതകളുമുണ്ട്.

മുഖംമിനുക്കി RC200, 390 മോഡലുകൾ, ചിത്രങ്ങൾ പുറത്ത്; മാറ്റങ്ങൾ ഇങ്ങനെ

മുമ്പത്തെ ബോഡി പാനലുകളും ഫെയറിംഗും കെടിഎം പൂണമായും ഉടച്ചുവാർത്തു. RC8-ൽ നിന് പ്രചോദനം ഉൾക്കൊണ്ട രൂപമാണിതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. ഫെയറിംഗ് ഡിസൈനും പുതിയ ഷഡ്ഭുജാകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റുമാണ് ബൈക്കുകളിലെ മാറ്റങ്ങളിൽ ആദ്യം ശ്രദ്ധിക്കുക.

മുഖംമിനുക്കി RC200, 390 മോഡലുകൾ, ചിത്രങ്ങൾ പുറത്ത്; മാറ്റങ്ങൾ ഇങ്ങനെ

ഡ്യുവൽ-പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ കൂടുതൽ പക്വതയുള്ള സിംഗിൾ-പീസ് സെറ്റപ്പിലേക്ക് മാറി. ഇരുവശത്തും പുതിയ ടേൺ സിഗ്നലുകളും ഡിആർഎല്ലുകളുമാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. പുനർനിർമ്മിച്ച ഫെയറിംഗ് ഒരു വലിയ ബൈക്കിന്റെ അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.

മുഖംമിനുക്കി RC200, 390 മോഡലുകൾ, ചിത്രങ്ങൾ പുറത്ത്; മാറ്റങ്ങൾ ഇങ്ങനെ

ഇത് മികച്ച എയറോഡൈനാമിക്‌സിലേക്കും വഴിവെക്കും. ഒരു പുതിയ സബ് ഫ്രെയിമും പുതിയ ടെയിൽ ലാമ്പും ഷാർപ്പ് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും പുനർരൂപകൽപ്പന ചെയ്ത പിൻഭാഗവുമാണ് പരിഷ്ക്കാരങ്ങളിലെ മറ്റൊരു പ്രധാനി.

മുഖംമിനുക്കി RC200, 390 മോഡലുകൾ, ചിത്രങ്ങൾ പുറത്ത്; മാറ്റങ്ങൾ ഇങ്ങനെ

കൂടാതെ പുതിയ സ്പ്ലിറ്റ് സീറ്റുകൾ നിലവിലെ മോഡലിലെ പോലെ അത്ര ആക്രമണാത്മകമായി ഉയർന്നിട്ടില്ലെന്നതും സ്വാഗതാർഹമായ നടപടിയാണ്. ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ ഉയർത്തിയിരിക്കുന്നത് നേരായ റൈഡിംഗ് പൊസിഷനിലേക്ക് റൈഡറിനെ ഇരുത്തും. എന്നാൽ ഫുട്പെഗുകൾ സ്പോർട്‌സ് ബൈക്കുകൾക്ക് സമാനമായ രീതിയിൽ തന്നെയാണ് നൽകിയിരിക്കുന്നത്.

മുഖംമിനുക്കി RC200, 390 മോഡലുകൾ, ചിത്രങ്ങൾ പുറത്ത്; മാറ്റങ്ങൾ ഇങ്ങനെ

പരിഷ്ക്കരിച്ച എർഗണോമിക്‌സ് RC സീരീസിനെ ഒരു ടൂറിംഗ് സൗഹൃദവും ട്രാക്ക് അധിഷ്ഠിതവുമാക്കി മാറ്റിയേക്കാം. അതേസമയം പുതിയ മൾട്ടി-സ്പോക്ക് അലോയ് വീലുകളും ടോഗിൾ സ്വിച്ചുകളുള്ള ഒരു പുതിയ ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോളും മോഡലുകളിൽ വാഗ്‌ദാനം ചെയ്യും.

മുഖംമിനുക്കി RC200, 390 മോഡലുകൾ, ചിത്രങ്ങൾ പുറത്ത്; മാറ്റങ്ങൾ ഇങ്ങനെ

അതേ 373 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് ഫ്യുവൽ-ഇൻജക്റ്റഡ് എഞ്ചിനാകും RC390 പതിപ്പിന് തുടിപ്പേകുക. ഇത് പരമാവധി 43.5 bhp കരുത്തിൽ 36 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ആറ് സ്പീഡായിരിക്കും ഗിയർബോക്‌സ്.

മുഖംമിനുക്കി RC200, 390 മോഡലുകൾ, ചിത്രങ്ങൾ പുറത്ത്; മാറ്റങ്ങൾ ഇങ്ങനെ

2022 കെടിഎം RC200 199.5 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിനും മുമ്പോട്ടുകൊണ്ടുപോകും. ഈ യൂണിറ്റ് 25 bhp പവറും 19 Nm torque ഉം വികസിപ്പിക്കുന്നത് തുടരും. ആറ് സ്പീഡ് ഗിയർബോക്‌സുമായി തന്നെയാകും ഈ എഞ്ചിനും ജോടിയാക്കുക.

മുഖംമിനുക്കി RC200, 390 മോഡലുകൾ, ചിത്രങ്ങൾ പുറത്ത്; മാറ്റങ്ങൾ ഇങ്ങനെ

2022 RC390 ഓറഞ്ച്, ബ്ലൂ മിശ്രിതങ്ങളുള്ള പുതിയ ഫ്ലാംബോയന്റ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇത് 1290 സൂപ്പർ ഡ്യൂക്ക് R പതിപ്പിനെ അനുസ്മരിപ്പിക്കുന്നതാണ് എന്നതും ശ്രദ്ധേയമാണ്. അതേസമയം ബ്ലാക്ക്, യെല്ലോ, വൈറ്റ് ഷേഡുകൾ ഉള്ള ഒരു കോമ്പോയും പുതിയ RC390-യിൽ ഇടംപിടിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
2022 KTM RC 390 Gets Thoroughly Redesigned Package Images Are Out Now. Read in Malayalam
Story first published: Monday, August 2, 2021, 10:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X