ബജാജ് ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മേൻമകളും പോരായ്‌മകളും ഇവയൊക്കെ

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ഇലക്‌ട്രിക് സ്‌കൂട്ടർ വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്റ്റാർട്ട് അപ്പ് കമ്പനികളെല്ലാം ഈ വിഭാഗത്തിൽ പണം വാരുമ്പോൾ മുൻനിര ഇരുചക്ര വാഹന നിർമാതാക്കളെല്ലാം വെറും കാഴ്ച്ചക്കാർ മാത്രമാണ്. എന്നിരുന്നാലും ബജാജും ടിവിഎസുമെല്ലാം ഒരുപാട് നേരത്തെ ഈ ശ്രേണിയിൽ ഒരു മോഡലിനെ അവതരിപ്പിച്ചിട്ടുമുണ്ട്.

ബജാജ് ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മേൻമകളും പോരായ്‌മകളും ഇവയൊക്കെ

ചേതക് എന്ന ഐതിഹാസിക സ്‌കൂട്ടറിന്റെ പേരും പെരുമയുമായാണ് ഇലക്‌ട്രിക് രംഗത്തേക്ക് ബജാജ് എത്തുന്നത്. 2020 ന്റെ തുടക്കത്തിലാണ് ചേതക് ഇവിയുമായി കമ്പനി ഇന്ത്യൻ വിപണിയിൽ എത്തുന്നത്. അതിനു ശേഷം ചേതക്കിന് മാന്യമായ പ്രകടനം നടത്താൻ സാധിച്ചുവെങ്കിലും ബജാജ് ഇതുവരെ സുലഭമായി ലഭ്യമാക്കിയിട്ടില്ല.

ബജാജ് ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മേൻമകളും പോരായ്‌മകളും ഇവയൊക്കെ

1.42 ലക്ഷം രൂപ മുതലാണ് ബജാജ് ചേതക്കിന്റെ ഓൺ-റോഡ് വില ആരംഭിക്കുന്നത്. ഇക്കാര്യം മറ്റ് എതിരാളി മോഡലുകളുമായി താരതമ്യം ചെയ്‌താൽ അൽപം ചെലവേറിയതാണ്. നിങ്ങൾ ബജാജ് ചേതക് ഇലക്‌ട്രിക് വാങ്ങാൻ ഉദ്ദേശിക്കുന്ന ആളാണെങ്കിൽ സ്‌കൂട്ടറിന്റെ ഗുണങ്ങളും ദേഷങ്ങളും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവിശ്യമാണ്.

ബജാജ് ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മേൻമകളും പോരായ്‌മകളും ഇവയൊക്കെ

ആദ്യം ഗുണങ്ങളിൽ നിന്നും തന്നെ തുടങ്ങാം. ഡിസൈൻ വശം തന്നെയാണ് മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളിൽ നിന്നും ബജാജ് ചേതക്കിനെ വ്യത്യസ്‌തമാക്കുന്ന ആദ്യ ഘടകം. സ്റ്റൈലിഷും സമകാലികവുമായ രൂപഭംഗി ആരേയും ആകർഷിക്കാൻ പ്രാപ്‌തമാണ്.

ബജാജ് ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മേൻമകളും പോരായ്‌മകളും ഇവയൊക്കെ

വൃത്തിയുള്ള ആകൃതിയിൽ നൽകിയിരിക്കുന്ന ലൈനുകൾ, മികച്ച ബിൽഡ് ക്വാളിറ്റി, പെയിന്റ് ഫിനിഷ്, വക്രമായ ബോഡി പാനലുകൾ എന്നിവയെല്ലാം ഒരു പ്രീമിയം ഉൽപ്പന്നത്തിന്റെ അനുഭവമാണ് ബജാജ് ചേതക് ഇലക്‌ട്രിക് നൽകുന്നത്. ഹോഴ്‌സ്-ഷൂ ആകൃതിയിലുള്ള ഡിആർഎല്ലുള്ള എൽഇഡി ഹെഡ്‌ലാമ്പും സിംഗിൾ സൈഡ് സ്വിംഗ്‌ആമും 12 ഇഞ്ച് അലോയ് വീലുകളും സ്കൂട്ടറിലെ ഫിനിഷിംഗ് ടച്ചുകളായി പ്രവർത്തിക്കുന്നു.

ബജാജ് ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മേൻമകളും പോരായ്‌മകളും ഇവയൊക്കെ

പൂർണ എൽഇഡി ലൈറ്റിംഗിന് പുറമേ ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകൾ, നെഗറ്റീവ് ബാക്ക്ലിറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് എന്നിവ ബജാജ് ചേതക്കിൽ സജ്ജീകരിച്ചിരിക്കുന്നു. വാഹനത്തിന്റെ സ്ഥാനം, വാഹന നില, ജിയോ ഫെൻസിംഗ് തുടങ്ങിയ സവിശേഷതകളിലേക്ക് പ്രവേശനം നൽകുന്ന മൈ ചേതക് ആപ്പിനൊപ്പമാണ് സ്‌കൂട്ടർ വിപണിയിൽ എത്തുന്നതും.

ബജാജ് ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മേൻമകളും പോരായ്‌മകളും ഇവയൊക്കെ

ചേതക് ഇലക്‌ട്രിക്കിന്റെ സസ്പെൻഷൻ വളരെ നന്നായാണ് ബജാജ് ട്യൂൺ ചെയ്‌തിരിക്കുന്നത്. മാത്രമല്ല, വാഹനത്തിന്റെ റൈഡ് ക്വാളിറ്റിയും അതിശയകരമാണെന്ന കാര്യവും എടുത്തു പറയേണ്ട ഒന്നാണ്. അതുപോലെ തന്നെ റൈഡറിനും പില്ലിയനും നൽകുന്ന സീറ്റ് കുഷ്യനിംഗും മികച്ചതാണ്.

ബജാജ് ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മേൻമകളും പോരായ്‌മകളും ഇവയൊക്കെ

ബജാജ് ചേതക്കിന്റെ ഇലക്ട്രിക് മോട്ടോർ 3.8 കിലോവാട്ട് അതായത്ഏകദേശം 5 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 1400 rpm-ൽ 16.2 Nm torque ആണ് സ്‌കൂട്ടർ വികസിപ്പിക്കുന്നതും. പരമാവധി വേഗത 70 കിലോമീറ്ററാണെന്നതും ശ്രദ്ധേയമാണ്. ഇക്കാര്യം വളരെ ആകർഷണീയമായി തോന്നുന്നില്ലെങ്കിലും ക്വിക്ക് ആക്‌സിലറേഷനാണ് ഇവി നൽകുന്നത്.

ബജാജ് ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മേൻമകളും പോരായ്‌മകളും ഇവയൊക്കെ

ബജാജ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പവർ ഡെലിവറി ലീനിയർ ആണ്. സ്റ്റാൻഡേർഡ് ഇക്കോ മോഡിൽ നിന്ന് സ്പോർട്ട് മോഡിലേക്ക് മാറുന്നതിലൂടെ നിങ്ങൾക്ക് കൂടുതൽ പ്രവർത്തനങ്ങൾ ലഭിക്കുമെന്നത് ശ്രദ്ധേയമാണ്. മോഡലിന്റെ ലിഥിയം അയൺ ബാറ്ററിക്ക് മൂന്ന് വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടിയോടെ ബജാജ് ചേതക് വാഗ്ദാനം ചെയ്യുന്നുവെന്നതും ഉടമസ്ഥാവകാശം എളുപ്പമാക്കുന്നുമുണ്ട്.

ബജാജ് ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മേൻമകളും പോരായ്‌മകളും ഇവയൊക്കെ

ബജാജ് ചേതക്കിന്റെ പോരായ്‌മകൾ

ഏകദേശം ഒന്നര ലക്ഷം രൂപയിൽ ആരംഭിക്കുന്ന വില തന്നെയാണ് ബജാജ് ചേതക് ഇലക്‌ട്രിക്കിന്റെ പ്രധാന പോരായ്‌മകളിൽ ഒന്ന്. ആന്തരിക ജ്വലന എഞ്ചിനുകളുള്ള സ്കൂട്ടറുകളുമായും ടിവിഎസ് ഐക്യൂബ് പോലുള്ള മറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുമായും താരതമ്യപ്പെടുത്തുമ്പോൾ തീർച്ചയായും ഇത് ചെലവേറിയതി പരിഗണിക്കപ്പെടും.

ബജാജ് ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മേൻമകളും പോരായ്‌മകളും ഇവയൊക്കെ

ബജാജ് ചേതക്കിന്റെ ലഭ്യതയും ഒരു വലിയ പ്രശ്നമാണ്. നിലവിൽ ഇന്ത്യയിലെ ഇരുപതിൽ അധികം നഗരങ്ങളിലാണ് ചേതക് വിൽപ്പനയ്ക്ക് എത്തുന്നത്. രാജ്യത്തിന്റെ ഒരു പ്രധാന വിഭാഗത്തിൽ ഇത് ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നത് ബജാജിന് വരും ദിവസങ്ങളിൽ തിരിച്ചടിയാകും. ഡെലിവറി സമയവും വൈകുകയാണെന്ന പരാധിയും പല ഭാഗത്തു നിന്നും ഉയരുന്നുണ്ട്.

ബജാജ് ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മേൻമകളും പോരായ്‌മകളും ഇവയൊക്കെ

ആധുനിക കാലഘട്ടത്തിൽ 80 കിലോമീറ്റർ മാത്രം അവകാശപ്പെടുന്ന റേഞ്ച് ദൈർഘ്യമേറിയ ദൈനംദിന യാത്രയുള്ള ആളുകൾക്ക് പര്യാപ്തമല്ലായിരിക്കാം. കാരണം ഇത് സ്കൂട്ടർ പ്രതിദിനം ചാർജ് ചെയ്യുന്നതിനും കാരണമാകും. IP67 സർട്ടിഫൈഡ് ബാറ്ററി പായ്ക്ക് ഇക്കോ മോഡിൽ 95 കിലോമീറ്ററും സ്‌പോർട്ടിൽ 85 കിലോമീറ്ററും അവകാശപ്പെടുന്ന റൈഡിംഗ് ശ്രേണിയാണ് പ്രതിദാനം ചെയ്യുന്നത്.

ബജാജ് ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മേൻമകളും പോരായ്‌മകളും ഇവയൊക്കെ

ബജാജ് ചേതക് ഇലക്‌ട്രിക് ചാർജ് ചെയ്യുന്നതിന് 4 മുതൽ 5 മണിക്കൂർ വരെ സമയമാണ് വേണ്ടി വരിക. അതിനാൽ തന്നെ 100 കിലോമീറ്ററിൽ അധികം റേഞ്ച് നൽകുന്ന പുതിയ ഓല, സിമ്പിൾ മോഡലുകളുടെ പിന്നിലേക്ക് ചേതക് തള്ളപ്പെടും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Advantages and disadvantages of bajaj chetak electric scooter
Story first published: Wednesday, October 20, 2021, 14:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X