ഒരാൾക്ക് ഒരു വീൽ തന്നെ ധാരാളം; ഒറ്റചക്ര ഇലക്ട്രിക് ബൈക്കുമായി അലിബാബ

സാധാരണ ബൈക്കുകളും സ്കൂട്ടറുകളും നിങ്ങൾക്ക് മടുത്തെങ്കിൽ, വളരെ വ്യത്യസ്തമായ ഒരു ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് ഇ-കൊമേർസ് ഗ്രൂപ്പായ അലിബാബ.

ഒരാൾക്ക് ഒരു വീൽ തന്നെ ധാരാളം; ഒറ്റചക്ര ഇലക്ട്രിക് ബൈക്കുമായി അലിബാബ

വിചിത്രമായി കാണപ്പെടുന്ന ഒറ്റചക്ര ഇലക്ട്രിക് ബൈക്കാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇലക്ട്രിക് വാഹന വിപണിയിൽ കാലങ്ങളായി സാനിധ്യമുറപ്പിച്ച ഒരു ബ്രാൻഡാണ് അലിബാബ, അടുത്തിടെ SAIC യുമായി പങ്കാളിത്തം പ്രഖ്യാപിക്കുകയും വയർലെസ് ചാർജിംഗുള്ള ഒരു പുതിയ ഇലക്ട്രിക് കാർ പുറത്തിറക്കുന്നതിനായും കമ്പനി വെളിപ്പെടുത്തിയിരുന്നു.

ഒരാൾക്ക് ഒരു വീൽ തന്നെ ധാരാളം; ഒറ്റചക്ര ഇലക്ട്രിക് ബൈക്കുമായി അലിബാബ

ചിത്രത്തിൽ സൂചിപ്പിക്കുന്നത് പോലെ, ഒറ്റചക്ര ഇലക്ട്രിക് ബൈക്ക് ഒരു പരമ്പരാഗത സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമും ഒരു ഇന്ധന ടാങ്കും ഉൾക്കൊള്ളുന്നു.

MOST READ: ഹ്യുണ്ടായി അൽകാസറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി 3D മോഡലിന്റെ ചിത്രങ്ങൾ പുറത്ത്

ഒരാൾക്ക് ഒരു വീൽ തന്നെ ധാരാളം; ഒറ്റചക്ര ഇലക്ട്രിക് ബൈക്കുമായി അലിബാബ

ടാങ്ക് രൂപകൽപ്പനയിൽ നിന്നും ഡ്യുക്കാട്ടി മോൺസ്റ്റർ പോലുള്ള ഒരു അപ്പീലുണ്ട്, കൂടാതെ റെഡ് ഡിപ്ഡ് ട്രെല്ലിസ് ഫ്രെയിം ബൈക്കിനെ ചില കോണുകളിൽ നിന്ന് മസ്കുലാറായി തോന്നിക്കുന്നു. പിന്നിൽ ഒരു പില്യൺ സീറ്റുമുണ്ട്, എന്നാൽ സീറ്റിന്റെ പ്രവർത്തനം ഒരു വലിയ ചോദ്യചിഹ്നമാണ്.

ഒരാൾക്ക് ഒരു വീൽ തന്നെ ധാരാളം; ഒറ്റചക്ര ഇലക്ട്രിക് ബൈക്കുമായി അലിബാബ

ഈ ഒറ്റചക്ര ഇവിയിലെ ഇലക്ട്രിക് മോട്ടോർ 2,000 വാട്ട് പവർ നൽകുന്നു, കൂടാതെ 48 കിലോമീറ്റർ വേഗതയിൽ ബൈക്കിനെ മുന്നോട്ട് നയിക്കാനും ഇത് പ്രാപ്തമാണ്.

MOST READ: ബിഎസ് VI യുഗത്തിൽ ഓയിൽ ബർണറുകൾക്ക് ഡിമാൻഡ് ഉണ്ടാവില്ലേ! പെട്രോൾ ഡീസൽ കാർ വിൽപ്പന നോക്കാം

ഒരാൾക്ക് ഒരു വീൽ തന്നെ ധാരാളം; ഒറ്റചക്ര ഇലക്ട്രിക് ബൈക്കുമായി അലിബാബ

വേഗതയേറിയ പാതകളിലെ സ്റ്റെബിലിറ്റി കണക്കിലെടുക്കുമ്പോൾ രണ്ടാമത്തെ ചക്രത്തിന്റെ അഭാവം അത്ര ആശ്വാസകരമല്ല എന്ന് തന്നെ പറയാം.

ഒരാൾക്ക് ഒരു വീൽ തന്നെ ധാരാളം; ഒറ്റചക്ര ഇലക്ട്രിക് ബൈക്കുമായി അലിബാബ

പക്ഷേ ഇതിന്റെ ഭാരം 88 പൗണ്ട് (40 കിലോഗ്രാം) മാത്രമാണ് എന്നത് സൈക്കിൾ കഴിഞ്ഞാൽ ഏറ്റവും ഭാരം കുറഞ്ഞ ഗതാഗത മാർഗ്ഗങ്ങളിലൊന്നായി ഇതിനെ മാറ്റുന്നു.

MOST READ: കാറിൽ എല്ലായിപ്പോഴും അടിസ്ഥാനപരമായി സൂക്ഷിക്കേണ്ട ചില ഉപകരണങ്ങൾ

ഒരാൾക്ക് ഒരു വീൽ തന്നെ ധാരാളം; ഒറ്റചക്ര ഇലക്ട്രിക് ബൈക്കുമായി അലിബാബ

ഇവിക്കുള്ളിലെ പാനസോണിക് ബാറ്ററി പായ്ക്കിന് പൂർണ്ണ ചാർജിൽ 60-100 കിലോമീറ്റർ ശ്രേണി നൽകാനുള്ള മതിയായ ശേഷിയുണ്ട്. പൂർണ്ണ ചാർജിനായി ഔദ്യോഗികമായി ലിസ്റ്റുചെയ്‌ത സമയം 3-12 മണിക്കൂറാണ്.

മുന്നിലേക്ക് ആഞ്ഞാൽ ഇ-ബൈക്ക് ഓടിതുടങ്ങും, തുടർന്ന് വേഗത കുറയ്ക്കാൻ പിന്നിലേക്ക് ചാഞ്ഞാൽ മതി. ഇത് കൃത്യമായി പ്രവർത്തിക്കുന്നതെങ്ങനെയെന്ന് കാണിക്കുന്നതിന് ഈ വീഡിയോ സഹായിക്കും.

MOST READ: അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

ഒരാൾക്ക് ഒരു വീൽ തന്നെ ധാരാളം; ഒറ്റചക്ര ഇലക്ട്രിക് ബൈക്കുമായി അലിബാബ

ഇതിന് 1,500 ഡോളർ വിലവരും, ഇത് നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് ഏകദേശം 1.34 ലക്ഷം രൂപയ്ക്ക് തുല്യമാണ്.

Source: Electrek

Most Read Articles

Malayalam
English summary
Alibabas Innovative One Wheeled Electric Bike Looks Amazing. Read in Malayalam.
Story first published: Friday, March 26, 2021, 18:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X