Just In
- 45 min ago
കൊവിഡ്-19 വില്ലനായി; പുതുതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം വൈകുമെന്ന് സ്കോഡ
- 2 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; വീണ്ടും ഭീതിയോടെ വീക്ഷിച്ച് വാഹന വ്യവസായം
- 2 hrs ago
പൾസർ NS125 മോഡലുമായി ബജാജ് വിപണിയിൽ, വില 93,690 രൂപ
- 3 hrs ago
നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്
Don't Miss
- News
രാഹുൽ ഗാന്ധിക്ക് കൊവിഡ്, അടുത്ത് ഇടപഴകിയവർ സുരക്ഷിതരായിരിക്കണമെന്ന് രാഹുൽ
- Sports
IPL 2021- 20 കളികളില്‍ ഫിഫ്റ്റിയില്ല, ധോണി സിഎസ്കെയ്ക്കു ബാധ്യതയോ? പ്രതികരിച്ച് ടീം സിഇഒ
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Movies
വിവാഹമോചനമാണ് അവരുടെ ആവശ്യം; എൻ്റെ കൂടെ ജീവിക്കാൻ പറ്റില്ലെന്ന് തീർത്ത് പറഞ്ഞു, ഭീഷണികളെ കുറിച്ച് അമ്പിളി ദേവി
- Lifestyle
റമദാന് 2021: വ്രതശുദ്ധിയില്‍ പുണ്യമാസം അറിഞ്ഞിരിക്കാം ഇതെല്ലാം
- Finance
സ്വര്‍ണവിലയില്‍ നേരിയ കുറവ്; പൊന്ന് വാങ്ങണോ വില്‍ക്കണോ?
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മാറ്റങ്ങളുമായി പുത്തൻ ഹിമാലയൻ വിപണിയിൽ; തെരഞ്ഞെടുക്കാം ആറ് നിറങ്ങളിൽ, വില 2.01 ലക്ഷം രൂപ മുതൽ
രാജ്യത്തെ ഏറ്റവും ജനപ്രിയ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളായ റോയൽ എൻഫീൽഡ് ഹിമാലയൻ പുതിയ മാറ്റങ്ങളുമായി വിപണിയിൽ എത്തിയിരിക്കുകയാണ്. 2021 മോഡലായി നവീകരിച്ച ഹിമാലയന് 2.01 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

പുതിയത് എന്തൊക്കെ?
പരിഷ്ക്കരിച്ച ഹിമാലയന് നേരിയ വിഷ്വൽ മെച്ചപ്പെടുത്തലുകളും പുതിയ കളർ ഓപ്ഷനുകളും ലഭിക്കുന്നു എന്നതാണ് ആദ്യം കണ്ണിലെത്തുക. മുൻവശത്ത് ഹെഡ്‌ലാമ്പിന് ഇപ്പോൾ ഒരു കറുത്ത കേസിംഗ് നൽകിയിട്ടുണ്ട്. പുതുക്കിയ വിൻഡ്‌ഷീൽഡ് ഉയരമുള്ളതും കൂടുതൽ പ്രായോഗികവുമാണ്.

കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന വിൻഡ്‌ഷീൽഡ് മോട്ടോർസൈക്കിളിന്റെ റോഡ് സാന്നിധ്യം തികച്ചും മെച്ചപ്പെടുത്തുന്നുന്നു എന്നതിൽ സംശയമൊന്നുംവേണ്ട. ഫ്യുവൽ ടാങ്കിന് അടുത്തായി സ്ഥിതിചെയ്യുന്ന ഫ്രണ്ട് ഫ്രെയിം ചെറുതായി മുന്നോട്ട് നീക്കി. ഈ മാറ്റം ഉപഭോക്താക്കളുടെ അഭിപ്രായത്തെ മാനിച്ച് നടപ്പിലാക്കിയ തീരുമാനമാണ്.

ഉയരമുള്ള റൈഡർമാരുടെ കാൽമുട്ടുകൾ ഫ്രണ്ട് ഫ്രെയിമിൽ സ്പർശിക്കുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമായിട്ടുണ്ട്. മറ്റൊരു പ്രധാന നവീകരണം പുതിയ ടാൻ നിറമുള്ള സീറ്റിന്റേതാണ്. ഇത് ദൃശ്യപരമായും മനോഹരമാണ്.

ഉയർന്ന സാന്ദ്രതയുള്ള ഫോം ഉപയോഗിക്കുന്നതിനാൽ ഇത് കൂടുതൽ സുഖകരമാകും. എക്‌സ്‌ഹോസ്റ്റിനായി ഒരു കറുത്ത ഷീറ്റ് ഷീൽഡും സമ്മാനിച്ചിട്ടുണ്ട്. ലഗേജ് റാക്കും പുനർരൂപകൽപ്പന ചെയ്‌തു. ഇത് ഇപ്പോൾ നിലവിലുള്ള മോഡലിനെക്കാൾ ശക്തമാണെന്ന് തോന്നുന്നു.

അപ്‌ഡേറ്റുചെയ്‌ത ഹിമാലയൻ ഉപയോഗിച്ച് കൂടുതൽ ഭാരം കൂടിയ ലഗേജുകൾ ഉപഭോക്താക്കൾ വഹിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ ഒറ്റ നോട്ടത്തിൽ തന്നെ പുതിയ 2021 മോഡലാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ കളർ ഓപ്ഷനുകളും റോയൽ എൻഫീൽഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

അതിൽ മൂന്ന് എണ്ണം തികച്ചും പുതിയതാണെന്നത് ശ്രദ്ധേയമാണ്. ലേക് ബ്ലൂ, ഗ്രേവൽ ഗ്രേ, റോക്ക് റെഡ്, ഗ്രാനൈറ്റ് ബ്ലാക്ക്, മിറേജ് സിൽവർ, പൈൻ ഗ്രീൻ എന്നീ ആറ് കളർ ഓപ്ഷനുകളാണ് 2021 ഹിമാലയൻ സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

അതേസമയം വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും റിയർ വ്യൂ മിററുകളും, ടിയർട്രോപ്പ് ആകൃതിയിലുള്ള ടേൺ ഇൻഡിക്കേറ്ററുകൾ, സ്‌കൾപ്പഡ് ഫ്യുവൽ ടാങ്ക്, അപ്‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, സ്ലിം ടെയിൽ സെക്ഷൻ എന്നീ സവിശേഷതകൾ മുമ്പത്തെ മോഡലിന് സമാനമായി തുടരുന്നു.

ട്രിപ്പർ നാവിഗേഷൻ
മീറ്റിയോറിൽ ആദ്യമായി അവതരിപ്പിച്ച ട്രിപ്പർ നാവിഗേഷൻ ഏറ്റവും പുതിയ റോയൽ എൻഫീൽഡ് ഉൽപ്പന്നങ്ങളിലെ സ്റ്റാൻഡേർഡ് ഉപകരണങ്ങളായിരിക്കും. അതിനാൽ തന്നെ ഈ സംവിധാനം ഹിമാലയൻ 2021 മോഡലിലും സ്റ്റാൻഡേർഡായാണ് ഇടംപിടിച്ചിരിക്കുന്നത്.

സമർപ്പിത സ്‌ക്രീനിൽ ഉപഭോക്താക്കൾക്ക് ദിശ മനസിലാക്കാൻ സാധിക്കും. ഇതിനായി റൈഡർ സ്മാർട്ട്‌ഫോൺ സ്‌ക്രീൻ ഉപയോഗിക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രാഥമിക നേട്ടം. ബ്ലൂടൂത്ത് വഴി ഉപഭോക്താവിന്റെ സ്മാർട്ട്‌ഫോണുമായി ജോടിയാക്കുന്നതിലൂടെ ട്രിപ്പർ സിസ്റ്റം ഉപയോഗിക്കാൻ കഴിയും.

2021 ഹിമാലയൻ എഞ്ചിൻ
എഞ്ചിനിലോ അതിന്റെ ട്യൂണിംഗിലോ റോയൽ എൻഫീൽഡ് മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയിട്ടില്ല. 411 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് 2021 ഹിമാലയന്റേയും ഹൃദയം.

ഇത് 6,500 rpm-ൽ പരമാവധി 24.3 bhp കരുത്തും 4,000- 4,500 rpm-ൽ 32 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.