കാണാൻ എന്താ ചേല്, പുതിയ 2021 മോഡൽ XSR125 ബൈക്കിനെ അവതരിപ്പിച്ച് യമഹ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കുഞ്ഞൻ XSR125 മോട്ടോർസൈക്കിളിനെ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച് യമഹ. MT-125, R125 എന്നിവയുടെ അതേ പ്ലാറ്റ്ഫോമിലാണ് റെട്രോ ശൈലിയുള്ള മോഡേൺ ബൈക്ക് പിന്തുടരുന്നത്.

കാണാൻ എന്താ ചേല്, പുതിയ 2021 മോഡൽ XSR125 ബൈക്കിനെ അവതരിപ്പിച്ച് യമഹ

വ്യതിരിക്തമായ രൂപവും ഭാവവും തന്നെയാണ് XSR125 മോഡലിന്റെ പ്രധാന ആകർഷണവും. ആദ്യ കാഴ്ച്ചയിൽ തന്നെ ആരുടേയും മനംകവരാനുള്ള ബൈക്കിന്റെ ഭംഗിയാണ് യമഹയുടെ വിജയം.

കാണാൻ എന്താ ചേല്, പുതിയ 2021 മോഡൽ XSR125 ബൈക്കിനെ അവതരിപ്പിച്ച് യമഹ

യമഹ XSR125 ഒരു ഹൈടെക് സവിശേഷതകളാൽ തന്നെയാണ് രൂപംകൊണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ മികച്ചതും സമഗ്രവുമായ പെർഫോമൻസും ബൈക്ക് വാഗ്‌ദാനം ചെയ്യുന്നുവെന്ന് ജാപ്പനീസ് ബ്രാൻഡ് ഉറപ്പുനൽകുന്നു.

MOST READ: ഇന്റര്‍സെപ്റ്റര്‍ 650 മുതല്‍ നിഞ്ച 300 വരെ; 6 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍

കാണാൻ എന്താ ചേല്, പുതിയ 2021 മോഡൽ XSR125 ബൈക്കിനെ അവതരിപ്പിച്ച് യമഹ

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, വൃത്താകൃതിയിലുള്ള ഫ്യുവൽ ടാങ്ക് രൂപകൽപ്പന, നീളമുള്ള ഫ്ലാറ്റ് സീറ്റ് എന്നിവയിൽ ബൈക്കിന്റെ ശക്തമായ റെട്രോ രസം പ്രകടമാണ്. അതോടൊപ്പം തന്നെ ആധുനികമായ പൂർണ എൽഇഡി ഹെഡ്‌ലൈറ്റിലും സ്നാസി എൽഇഡി ടെയിൽ ലൈറ്റും ചേർന്നതോടെ XSR125 മിടുമിടുക്കനായി.

കാണാൻ എന്താ ചേല്, പുതിയ 2021 മോഡൽ XSR125 ബൈക്കിനെ അവതരിപ്പിച്ച് യമഹ

എഞ്ചിൻ, റേഡിയേറ്റർ, മറ്റ് ഘടകങ്ങൾ എന്നിവ പൂർണമായും വെളിപ്പെടുത്തുന്നതിലൂടെ ബോഡി പാനലിംഗ് വളരെ ചുരുങ്ങിയതാണെന്ന് മനസിലാക്കാം. ഒരു പ്രമുഖ എഞ്ചിൻ‌ ഗാർഡും അടിവശത്ത് കാണാൻ‌ കഴിയും.

MOST READ: കൊവിഡ് രണ്ടാംതരംഗം; ആഢംബര ബൈക്ക് വിറ്റ് ഓക്‌സിജൻ നൽകി ഹർഷ്‍വർധൻ റാണെ

കാണാൻ എന്താ ചേല്, പുതിയ 2021 മോഡൽ XSR125 ബൈക്കിനെ അവതരിപ്പിച്ച് യമഹ

റെട്രോ തീം വിളിച്ചോതുന്ന വൃത്താകൃതിയിലുള്ള എൽസിഡി മീറ്ററാണ് യമഹ XSR125-ൽ സജ്ജീകരിച്ചിരിക്കുന്നത്. ബാഹ്യ ക്രോം ചുറ്റുപാടിനൊപ്പം സാറ്റിൻ ബ്ലാക്ക് ബാക്ക്ഗ്രൗണ്ടിലാണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത്.

കാണാൻ എന്താ ചേല്, പുതിയ 2021 മോഡൽ XSR125 ബൈക്കിനെ അവതരിപ്പിച്ച് യമഹ

കൂടാതെ അലുമിനിയം ബ്രാക്കറ്റുകൾ, ടക്ക് ആൻഡ് റോൾ സീറ്റ്, പെയിന്റ് മഡ്‌ഗാർഡുകൾ എന്നിവപോലുള്ള സവിശേഷതകളും പ്രീമിയം വിശദാംശങ്ങളുടെ ഒരു ശ്രേണിയും മോട്ടോർസൈക്കിളിന്റെ പ്രത്യേകതയാണ്.

MOST READ: ജീവനക്കാരുടെ സുരക്ഷ പ്രധാനം; പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നുവെന്ന് യമഹ

കാണാൻ എന്താ ചേല്, പുതിയ 2021 മോഡൽ XSR125 ബൈക്കിനെ അവതരിപ്പിച്ച് യമഹ

റെഡ്‌ലൈൻ, ഇംപാക്റ്റ് യെല്ലോ, ടെക് ബ്ലാക്ക് എന്നിവയാണ് യമഹ XSR125 മോഡലിൽ ഒരുക്കിയിരിക്കുന്ന കളർ ഓപ്ഷനുകൾ. ഫ്യുവൽ ടാങ്കിലെ നിഫ്റ്റി ലുക്കിംഗ് ഡെക്കലുകൾ ബൈക്കിന്റെ സ്‌പോർട്ടി നിലപാടിനെ മെച്ചപ്പെടുത്തുന്നുമുണ്ട്.

കാണാൻ എന്താ ചേല്, പുതിയ 2021 മോഡൽ XSR125 ബൈക്കിനെ അവതരിപ്പിച്ച് യമഹ

10,000 rpm-ൽ പരമാവധി 14.7 bhp കരുത്തും 8,000 rpm-ൽ 11.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 124 സിസി ലിക്വിഡ് കൂൾഡ് SOHC എഞ്ചിനാണ് യമഹയുടെ പുത്തൻ ബൈക്കിന് തുടിപ്പേകുന്നത്. ഇത് 6-സ്പീഡ് കോൺസ്റ്റെൻഡ് മെഷ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നതും.

കാണാൻ എന്താ ചേല്, പുതിയ 2021 മോഡൽ XSR125 ബൈക്കിനെ അവതരിപ്പിച്ച് യമഹ

കൂടാതെ ഒപ്റ്റിമൽ പവർ, ടോർഖ് ഡെലിവറിയ്ക്കായി നൂതന വേരിയബിൾ വാൽവ് ആക്യുവേഷനും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ശക്തവും ഭാരം കുറഞ്ഞതുമായ ഡെൽറ്റാബോക്സ് ഫ്രെയിമിലാണ് യമഹ XSR125 നിർമിച്ചിരിക്കുന്നത്.

കാണാൻ എന്താ ചേല്, പുതിയ 2021 മോഡൽ XSR125 ബൈക്കിനെ അവതരിപ്പിച്ച് യമഹ

സസ്പെൻഷനായി മുൻവശത്ത് 37 mm അപ്സൈഡ് ഡൗൺ ഫോർക്കുകളും സ്വിംഗാർം റിയർ സസ്പെൻഷനും ഉൾപ്പെടുന്നു. ഇരുവശത്തും ഡിസ്ക്ക് ബ്രേക്കുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നതും. 140 കിലോഗ്രാം ഭാരമുള്ള മോട്ടോർസൈക്കിളിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 60 മില്ലീമീറ്ററാണ്.

കാണാൻ എന്താ ചേല്, പുതിയ 2021 മോഡൽ XSR125 ബൈക്കിനെ അവതരിപ്പിച്ച് യമഹ

സ്‌പോർട്‌സ് അധിഷ്ഠിത 125 സിസി മോട്ടോർസൈക്കിളുകൾക്ക് ഇന്ത്യയിൽ മികച്ച സ്വീകാര്യതയാണുള്ളത്. കെടിഎം 125 ഡ്യൂക്ക് പോലുള്ള ബൈക്കുകൾ ഉപഭോക്താക്കളിൽ വലിയ വിജയമാണ് നേടിയതും.

കാണാൻ എന്താ ചേല്, പുതിയ 2021 മോഡൽ XSR125 ബൈക്കിനെ അവതരിപ്പിച്ച് യമഹ

അതിനാൽ തന്നെ ഇത്രയും കിടിലൻ ലുക്കും സാങ്കേതിക തികവുമുള്ള XSR125 നമ്മുടെ വിപണിയിൽ എത്തിയാൽ തീർച്ചയായും ഒരു വിജയമായി തീരുമെന്നതിൽ ഒരു സംശയവും വേണ്ട. എങ്കിലും യമഹ ഇതുവരെ ബൈക്കിന്റെ അവതരണത്തെ കുറിച്ച് തീരുമാനങ്ങളൊന്നും തന്നെ കൈക്കൊണ്ടിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
All New 2021 Yamaha XSR125 Makes Global Debut. Read in Malayalam
Story first published: Wednesday, May 12, 2021, 9:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X