ഏറ്റവും പുതിയ മോൺസ്റ്റർ സ്ട്രീറ്റ് ഫൈറ്ററിന്റെ നിർമാണം ആരംഭിച്ച് ഡ്യുക്കാട്ടി; ഇന്ത്യയിലേക്കും ഉടൻ

ഐതിഹാസിക ഇറ്റാലിയൻ സൂപ്പർ സ്ട്രീറ്റ് ഫൈറ്റർ മോട്ടോർസൈക്കിളായ മോൺസ്റ്ററിന്റെ ഏറ്റവും പുതിയ മോഡലിനായുള്ള ഉത്പാദനം ആരംഭിച്ച് ഡ്യുക്കാട്ടി. ഈ വർഷം അവസാനം ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള മോട്ടോർസൈക്കിളിനെ പോയ വർഷമാണ് കമ്പനി പരിചയപ്പെടുത്തിയത്.

ഏറ്റവും പുതിയ മോൺസ്റ്റർ സ്ട്രീറ്റ് ഫൈറ്ററിന്റെ നിർമാണം ആരംഭിച്ച് ഡ്യുക്കാട്ടി; ഇന്ത്യയിലേക്കും ഉടൻ

പുതിയ ഡ്യുക്കാട്ടി മോൺസ്റ്റർ ആഗോളതലത്തിൽ മോൺസ്റ്റർ 821 മോഡലിനെ മാറ്റിസ്ഥാപിക്കുകയും ഡിസൈൻ, മെക്കാനിക്കലുകൾ, സവിശേഷതകൾ എന്നിവയിൽ ഒരു സുപ്രധാന പരിഷ്ക്കരണം നേടുകയും ചെയ്‌തിട്ടുണ്ട്.

ഏറ്റവും പുതിയ മോൺസ്റ്റർ സ്ട്രീറ്റ് ഫൈറ്ററിന്റെ നിർമാണം ആരംഭിച്ച് ഡ്യുക്കാട്ടി; ഇന്ത്യയിലേക്കും ഉടൻ

1993-ന് ശേഷം ആദ്യമായി മോൺസ്റ്റർ ഒരു പുതിയ ഫ്രെയിം ഉപയോഗിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇത് പാനിഗേലെ V4 പ്രചോദിത അലുമിനിയം ഫ്രെയിമാണ്. അത് 821 പതിപ്പിന്റെ യൂണിറ്റിനേക്കാൾ 4.5 കിലോഗ്രാം ഭാരം കുറഞ്ഞതാണ്.

MOST READ: എംപിവികൾക്ക് പകിട്ട് മങ്ങുന്നു; 2021 ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

ഏറ്റവും പുതിയ മോൺസ്റ്റർ സ്ട്രീറ്റ് ഫൈറ്ററിന്റെ നിർമാണം ആരംഭിച്ച് ഡ്യുക്കാട്ടി; ഇന്ത്യയിലേക്കും ഉടൻ

താരതമ്യേന ഭാരം കുറഞ്ഞ സ്വിംഗാർമും ഭാരം കുറഞ്ഞ വീലുകളും ഏറ്റവും പുതിയ മോൺസ്റ്ററിന് ലഭിക്കുന്നു. 937 സിസി, ടെസ്റ്റസ്ട്രെറ്റ എഞ്ചിനാണ് പുതിയ സ്ട്രീറ്റ് ഫൈറ്ററിന്റെ ഹൃദയം. ഇത് പരമാവധി 111 bhp കരുത്തിൽ 93 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഏറ്റവും പുതിയ മോൺസ്റ്റർ സ്ട്രീറ്റ് ഫൈറ്ററിന്റെ നിർമാണം ആരംഭിച്ച് ഡ്യുക്കാട്ടി; ഇന്ത്യയിലേക്കും ഉടൻ

റൈഡ്-ബൈ-വയർ ത്രോട്ടിൽ, വീലി, ട്രാക്ഷൻ, ലോഞ്ച് കൺട്രോൾ, സ്‌പോർട്ട്, അർബൻ, ടൂറിംഗ് എന്നീ മൂന്ന് റൈഡ് മോഡുകൾ എന്നിവയ്ക്കൊപ്പം സ്റ്റാൻഡേർഡ് ആയി ആന്റി-സ്ലിപ്പ് ക്ലച്ച്, ക്വിക്ക് ഷിഫ്റ്റർ എന്നിവയുമായാണ് പുതിയ മോൺസ്റ്റർ വരുന്നത്.

MOST READ: മീറ്റിയോര്‍ 350 ആവശ്യക്കാര്‍ ഏറെ; മാര്‍ച്ച് മാസത്തിലും കാത്തിരിപ്പ് ഉയര്‍ന്നു തന്നെ

ഏറ്റവും പുതിയ മോൺസ്റ്റർ സ്ട്രീറ്റ് ഫൈറ്ററിന്റെ നിർമാണം ആരംഭിച്ച് ഡ്യുക്കാട്ടി; ഇന്ത്യയിലേക്കും ഉടൻ

മാത്രമല്ല ബ്ലൂടൂത്തിനൊപ്പം 4.3 ഇഞ്ച് ടിഎഫ്ടി സ്‌ക്രീനും കോക്ക്പിറ്റും ഡ്യുക്കാട്ടി നവീകരിച്ചിട്ടുണ്ട്. അവസാനമായി പുതിയ മോൺസ്റ്റർ ഷാർപ്പ് ലൈനുകളും സ്ലീക്കർ ബോഡി വർക്കുകളും ഉപയോഗിച്ച് കൂടുതൽ ആക്രമണാത്മകമാണ്.

ഏറ്റവും പുതിയ മോൺസ്റ്റർ സ്ട്രീറ്റ് ഫൈറ്ററിന്റെ നിർമാണം ആരംഭിച്ച് ഡ്യുക്കാട്ടി; ഇന്ത്യയിലേക്കും ഉടൻ

ഡിസൈനർമാർ പുതിയ മോൺസ്റ്ററിലെ എർണോണോമിക്സും പരിഷ്‌ക്കരിച്ചിട്ടുണ്ട്. മറ്റ് മെക്കാനിക്കൽ ഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ക്രമീകരിക്കാനാകാത്ത 43 mm അപ്-സൈഡ് ഡൗൺ ഫോർക്കുകളും പിൻവശത്ത് പ്രീ-ലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് ഉൾപ്പെടുന്നത്.

MOST READ: 2021 ഹയാബൂസ ഏപ്രിലിൽ ഇന്ത്യയിലെത്തും; ഔദ്യോഗിക ബുക്കിംഗ് മാർച്ച് അവസാനത്തോടെ ആരംഭിക്കും

ഏറ്റവും പുതിയ മോൺസ്റ്റർ സ്ട്രീറ്റ് ഫൈറ്ററിന്റെ നിർമാണം ആരംഭിച്ച് ഡ്യുക്കാട്ടി; ഇന്ത്യയിലേക്കും ഉടൻ

പിറെലി റോസോ 3 ടയറുകളാണ് 2021 മോൺസ്റ്ററിന് ഡ്യുക്കാട്ടി സമ്മാനിച്ചിരിക്കുന്നത്. അതേസമയം ഒരു കോർണറിംഗ് എബി‌എസിന്റെ സഹായത്തോടെ ബ്രെംബോ കാലിപ്പർമാർ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു.

ഏറ്റവും പുതിയ മോൺസ്റ്റർ സ്ട്രീറ്റ് ഫൈറ്ററിന്റെ നിർമാണം ആരംഭിച്ച് ഡ്യുക്കാട്ടി; ഇന്ത്യയിലേക്കും ഉടൻ

പുതിയ ഡ്യുക്കാട്ടി മോൺസ്റ്റർ ഉടൻ അന്താരാഷ്ട്ര ഷോറൂമുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിപി റെഡ് വീലുകളുള്ള ഡ്യുക്കാട്ടി റെഡ്, ഡാർക്ക് സ്റ്റെൽത്ത്, ഏവിയേറ്റർ ഗ്രേ എന്നീ മൂന്ന് നിറങ്ങളിൽ ഐതിഹാസിക മോഡലിന്റെ പുതിയ പതിപ്പിനെ തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
All New Ducati Monster Production Commenced India Launch Soon. Read in Malayalam
Story first published: Friday, March 5, 2021, 13:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X