അഡ്വഞ്ചര്‍ ടൂററര്‍ വിഭാഗത്തില്‍ Honda-യുടെ പുതിയ തുറുപ്പ്ചീട്ട്; CB200X റിവ്യൂ വീഡിയോ ഇതാ

ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച് ഏറ്റവും പുതിയ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കാണ് CB200X. 1.44 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയ്ക്കാണ് മോഡലിനെ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്.

അഡ്വഞ്ചര്‍ ടൂററര്‍ വിഭാഗത്തില്‍ Honda-യുടെ പുതിയ തുറുപ്പ്ചീട്ട്; CB200X റിവ്യൂ വീഡിയോ ഇതാ

ആദ്യകാഴ്ചയില്‍ CB500X -മായി വലിയ സാമ്യം തോന്നുമെങ്കിലും പ്രധാനമായും ഹോര്‍ണര്‍ 2.0 അടിസ്ഥാനമായി ഒരുങ്ങുന്ന മോട്ടോര്‍സൈക്കിളാണ്. 184 സിസി, സിംഗിള്‍-സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഹോണ്ട CB200X-ന് കരുത്ത് നല്‍കുന്നത്. ഈ മോട്ടോര്‍ 8,500 rpm -ല്‍ 17 bhp കരുത്തും 6,000 rpm -ല്‍ 16.1 Nm പരമാവധി ടോര്‍ഖും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് മോട്ടോര്‍ ജോടിയാക്കിയിരിക്കുന്നത്.

രാജ്യത്ത് ADV മോട്ടോര്‍സൈക്കിളുകളുടെ ആവശ്യം വര്‍ധിച്ചതിനാല്‍, ഹോണ്ട CBBXX ഇന്ത്യയില്‍ എത്തിച്ചു. ഇത് ബ്രാന്‍ഡിന്റെ വിജയിയാകുമോ എന്നത് കണ്ടറിയണം. ഇപ്പോള്‍, അഡ്വഞ്ചര്‍ ടൂറിനെക്കുറിച്ചുള്ള റിവ്യൂ വിശേഷങ്ങളാണ് ഇവിടെ വീഡിയോയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ അഡ്വഞ്ചര്‍ ടൂറര്‍ പുറത്തിറക്കുന്നതിലൂടെ, ഹോണ്ട തങ്ങളുടെ അഡ്വഞ്ചര്‍ സെഗ്മെന്റില്‍ എന്‍ട്രി ലെവല്‍ ഓപ്ഷന്‍ മെച്ചപ്പെടുത്തിയെന്ന് വേണം പറയാന്‍. പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക് മാറ്റ് സെലിന്‍ സില്‍വര്‍ മെറ്റാലിക് സ്‌പോര്‍ട്‌സ് റെഡ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലും ഒറ്റ ട്രിം പതിപ്പിലുമാണ് മോട്ടോര്‍സൈക്കിള്‍ ലഭ്യമാകുന്നത്. ഹോണ്ട CB200X മോഡല്‍ ഹീറോ എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200T എന്നിവയുമായി വിപണിയില്‍ മത്സരിക്കും.

ടാങ്ക് കവചങ്ങള്‍, ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഗോള്‍ഡ് ഫിനിഷ്ഡ് ഫോര്‍ക്കുകള്‍, അലോയ് വീലുകള്‍, പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയാണ് ഫ്രണ്ട് ഡിസൈന്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നത്.

മറ്റ് ഡിസൈന്‍ സവിശേഷതകളില്‍ സ്പ്ലിറ്റ് സീറ്റുകള്‍, ഗ്രാബ് റെയിലുകള്‍, ഡ്യുവല്‍-ടോണ്‍ ടാങ്ക്, ടാങ്കിലെയും സൈഡ് കവറിലെയും ഗ്രാഫിക്‌സ്, എക്‌സ് ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ചങ്കി ലുക്ക് സാരി ഗാര്‍ഡ്, അപ്-സ്വീപ്ഡ് സ്റ്റബ്ബി എക്‌സോസ്റ്റ് എന്നിവ ഉള്‍പ്പെടുന്നു. CB200X- ലെ സവിശേഷതകളുടെ ലിസ്റ്റ് ദൈര്‍ഘ്യമേറിയതല്ല. മോട്ടോര്‍സൈക്കിളിന് ഫാക്ടറിയില്‍ നിന്ന് തന്നെ സംയോജിത LED ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ഫങ്ഷണല്‍ നക്കിള്‍ ഗാര്‍ഡുകള്‍ ലഭിക്കുന്നു. ധാരാളം വിവരങ്ങള്‍ നല്‍കുന്ന ഒരു സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതിന്റെ സവിശേഷതയാണ്.

Most Read Articles

Malayalam
English summary
All new honda adventure tourer cb200x review video here
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X