അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു, അരങ്ങേറ്റത്തിന് സജ്ജമായി പുതിയ യഹ FZ-X

ജനപ്രിയ FZ സീരീസിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതുപുത്തൻ മോട്ടോർസൈക്കിളിനെ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ.

അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു, അരങ്ങേറ്റത്തിന് സജ്ജമായി പുതിയ യഹ FZ-X

FZ-X എന്നറിയപ്പെടുന്ന മോഡൽ ജൂൺ 18 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് യമഹ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയും ചെയ്‌തു. ഇതിനു പിന്നാലെ അവതരണത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പുതിയ മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും ഡീലർമാർ സ്വീകരിച്ചു തുടങ്ങിയിരിക്കുകയാണ്.

അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു, അരങ്ങേറ്റത്തിന് സജ്ജമായി പുതിയ യഹ FZ-X

താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 1,000 രൂപ മുതൽ 10,000 രൂപ വരെ നൽകി FZ-X ബൈക്ക് ഇപ്പോഴെ ബുക്ക് ചെയ്യാനും സാധിക്കും. അവതരണത്തിനു ശേഷം മോഡലിൽ തൃപ്തരല്ലെങ്കിൽ ടോക്കൺ തുക പൂർണമായും തിരികെ ലഭിക്കുകയും ചെയ്യുമെന്നും ഡീലർമാർ വ്യക്തമാക്കിയിട്ടുണ്ട്.

അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു, അരങ്ങേറ്റത്തിന് സജ്ജമായി പുതിയ യഹ FZ-X

ജൂൺ 18-ന് വിപണിയിൽ അവതരിപ്പിച്ചതിനു ശേഷം ഓഗസ്റ്റ് ആദ്യം മുതൽ FZ-X മോഡലിനായുള്ള ഡെലിവറികളും ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 1.04 ലക്ഷം രൂപയായിരിക്കും റെട്രോ-സ്റ്റൈൽ മോഡലിനായി മുടക്കേണ്ടി വരികയെന്നാണ് സൂചന.

അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു, അരങ്ങേറ്റത്തിന് സജ്ജമായി പുതിയ യഹ FZ-X

അതായത് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 5,000 രൂപ അധികമായിരിക്കും യമഹ FZ-X പതിപ്പിനായി നിശ്ചയിക്കുക. നിലവിലുള്ള FZ 150 ബൈക്കുകളുടെ അതേ പ്ലാറ്റ്‌ഫോമിനെ പ്രയോജനപ്പെടുത്തിയാണ് പുതിയ വകഭേദത്തിനെയും കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു, അരങ്ങേറ്റത്തിന് സജ്ജമായി പുതിയ യഹ FZ-X

എങ്കിലും നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിനേക്കാൾ അല്പം വലിപ്പം കൂടുതലായിരിക്കും പുതിയ ബൈക്കിനുണ്ടാവുക. 2,020 മില്ലീമീറ്റർ നീളവും 785 മില്ലീമീറ്റർ വീതിയും 1,115 മില്ലീമീറ്റർ ഉയരവുമുള്ള ഇത് അപ്-റൈറ്റ് റൈഡിംഗ് നിലപാടാണ് FZ-X വാഗ്‌ദാനം ചെയ്യുക.

അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു, അരങ്ങേറ്റത്തിന് സജ്ജമായി പുതിയ യഹ FZ-X

അന്താരാഷ്ട്രതലത്തിൽ വിൽക്കുന്ന SXR സീരീസിൽ നിന്ന് യമഹ FZ-X കുറച്ച് സ്റ്റൈലിംഗ് സൂചനകൾ കടമെടുക്കുന്നുമുണ്ട്. അതിൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റ്, അതുല്യമായ അലുമിനിയം വെർട്ടിക്കൽ ബ്രാക്കറ്റുകൾ എന്നിവയെല്ലാം പുതിയ മോട്ടോർസൈക്കിളിന് ലഭിക്കും.

അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു, അരങ്ങേറ്റത്തിന് സജ്ജമായി പുതിയ യഹ FZ-X

കൂടാതെ രണ്ട് വേരിയന്റുകളിലായിരിക്കും മോട്ടോർസൈക്കിൾ വിപണിയിലെത്തുക. FZ ബൈക്കിൽ നിന്നുള്ള പരിചിതമായ 149 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് ഇതിന് തുടിപ്പേകുക.

അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു, അരങ്ങേറ്റത്തിന് സജ്ജമായി പുതിയ യഹ FZ-X

അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 12.37 bhp കരുത്തിൽ 13.6 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സുസുക്കി ജിക്സർ, ബജാജ് പൾസർ NS160, ടിവി‌എസ് അപ്പാച്ചെ RTR 160 4V എന്നീ മോഡലുകളുമായാകും പുതിയ FZ-X മാറ്റുരയ്ക്കുക.

Images Are For Representative Purpose Only

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
All-New Yamaha FZ-X Unofficial Bookings Started In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X