2 മിനിറ്റിനുള്ളിൽ 120 യൂണിറ്റ് വിൽപ്പന, പുതിയ റെക്കോർഡിട്ട് 650 ട്വിൻ ആനിവേഴ്‌സറി എഡിഷൻ

120-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി റോയൽ എൻഫീൽഡ് പുറത്തിറക്കിയ 650 ട്വിൻ മോഡലുകളുടെ ആനിവേഴ്‌സറി എഡിഷനും ഹിറ്റ്. 2021 ഡിസംബർ ആറിന് ഓൺലൈനിലൂടെ മോട്ടോർസൈക്കിളുകൾക്കായുള്ള വിൽപ്പന ആരംഭിച്ച കമ്പനി വെറും 2 മിനിറ്റിനുള്ളിലാണ് മുഴുവൻ യൂണിറ്റുകളും വിറ്റഴിച്ചിരിക്കുന്നത്.

2 മിനിറ്റിനുള്ളിൽ 120 യൂണിറ്റ് വിൽപ്പന, പുതിയ റെക്കോർഡിട്ട് 650 ട്വിൻ ആനിവേഴ്‌സറി എഡിഷൻ

കോണ്ടിനെന്റൽ ജിടി 650, ഇന്റർസെപ്റ്റർ 650 എന്നിവയൂടെ ലിമിറ്റഡ് ആനിവേഴ്‌സറി എഡിഷന്റെ 120 യൂണിറ്റുകളാണ് വെറും മിനിറ്റുകൾക്കുള്ളിൽ റോയൽ എൻഫീൽഡ് പൂർണമായും വിറ്റഴിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള മോട്ടോർസൈക്കിൾ പ്രേമികളിൽ നിന്ന് മോഡലുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സാരം.

2 മിനിറ്റിനുള്ളിൽ 120 യൂണിറ്റ് വിൽപ്പന, പുതിയ റെക്കോർഡിട്ട് 650 ട്വിൻ ആനിവേഴ്‌സറി എഡിഷൻ

2021 ഡിസംബർ ആറിന് ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്കാണ് വിൽപ്പന ആരംഭിച്ചത്. എല്ലാ ബൈക്കുകളും റെക്കോർഡ് സമയത്തിനുള്ളിൽ വിറ്റുതീർന്നുവെന്നത് റെട്രോ ക്ലാസിക് ബ്രാൻഡിന്റെ പേരിൽ കുറിക്കുന്ന മറ്റൊരു പൊൻതൂവലായി മാറും. കഴിഞ്ഞ ദിവസം ഇറ്റലിയിലെ മിലാനിൽ നടന്ന 2021 EICMA മോട്ടോര്‍ ഷോയിലാണ് കമ്പനി ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോഡലുകളുടെ പുതിയ 120 ആനിവേഴ്സറി പതിപ്പുകളെ അവതരിപ്പിക്കുന്നത്.

2 മിനിറ്റിനുള്ളിൽ 120 യൂണിറ്റ് വിൽപ്പന, പുതിയ റെക്കോർഡിട്ട് 650 ട്വിൻ ആനിവേഴ്‌സറി എഡിഷൻ

റോയൽ എൻഫീൽഡിന്റെ അരങ്ങേറ്റത്തിന്റെ 120-ാം വാർഷികം ആഘോഷിക്കുന്നതിനായാണ് ജനപ്രിയ 650 ട്വിൻ മോട്ടോർസൈക്കിളുകളുടെ സ്പെഷ്യൽ എഡിഷൻ പതിപ്പുകളുമായി കമ്പനി രംഗത്തെത്തിയത്. 1901-ലാണ് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾ തങ്ങളുടെ ആദ്യത്തെ മോഡൽ പുറത്തിറക്കിയത്.

2 മിനിറ്റിനുള്ളിൽ 120 യൂണിറ്റ് വിൽപ്പന, പുതിയ റെക്കോർഡിട്ട് 650 ട്വിൻ ആനിവേഴ്‌സറി എഡിഷൻ

650 ട്വിൻ മോഡലുകളുടെ ഈ ലിമിറ്റഡ് എഡിഷൻ വേരിയന്റുകൾ ലോകമെമ്പാടുമായി വെറും 480 യൂണിറ്റുകൾ മാത്രമാകും കമ്പനി നിർമിക്കുക. ഇന്ത്യ, യൂറോപ്പ്, അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ഓരോ മോഡലിന്റെയും 60 യൂണിറ്റുകൾ വീതമായാണ് റോയൽ എൻഫീൽഡ് വിതരണം ചെയ്യുകയെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

2 മിനിറ്റിനുള്ളിൽ 120 യൂണിറ്റ് വിൽപ്പന, പുതിയ റെക്കോർഡിട്ട് 650 ട്വിൻ ആനിവേഴ്‌സറി എഡിഷൻ

പൂർണമായും കറുപ്പിലാണ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ ഈ ആനിവേഴ്‌സറി എഡിഷൻ പതിപ്പുകൾ ഒരുങ്ങിയിരിക്കുന്നത്. അതോടൊപ്പം പലയിടങ്ങളിലും ഗോൾഡൻ ആക്‌സന്റുകളും ഇടംപിടിച്ചിട്ടുണ്ട്. ഒരു എക്‌സ്‌ക്ലൂസീവ് മോഡലുകളായതിനാൽ തന്നെ ഓരോ ബൈക്കുകളുടേയും ടാങ്ക് ടോപ്പ് ബാഡ്ജിൽ തനതായ സീരിയൽ നമ്പരും ബ്രാൻഡ് അവതരിപ്പിക്കുന്നുണ്ട്.

2 മിനിറ്റിനുള്ളിൽ 120 യൂണിറ്റ് വിൽപ്പന, പുതിയ റെക്കോർഡിട്ട് 650 ട്വിൻ ആനിവേഴ്‌സറി എഡിഷൻ

മുഴുവൻ പാക്കേജിലും ആനിവേഴ്‌സറി എഡിഷൻ മോട്ടോർസൈക്കിളുകളും പ്രത്യേക ബ്ലാക്ക്ഡ് ഔട്ട് റോയൽ എൻഫീൽഡ് ഒറിജിനൽ മോട്ടോർസൈക്ലിംഗ് ആക്‌സസറീസ് കിറ്റുകളും 3 വർഷത്തെ ഒഇഎം വാറന്റിക്ക് മുകളിലുള്ള നാലാമത്തെയും അഞ്ചാമത്തെയും വർഷത്തേക്ക് വിപുലീകൃത വാറന്റിയും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

2 മിനിറ്റിനുള്ളിൽ 120 യൂണിറ്റ് വിൽപ്പന, പുതിയ റെക്കോർഡിട്ട് 650 ട്വിൻ ആനിവേഴ്‌സറി എഡിഷൻ

ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളുകൾ ഉടൻ തന്നെ തെക്ക്-കിഴക്കൻ ഏഷ്യ, അമേരിക്ക, യൂറോപ്യൻ വിപണികളിൽ ഉപഭോക്താക്കൾക്ക് വാങ്ങാൻ ലഭ്യമാകും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റോയൽ എൻഫീൽഡിന്റെ ആഗോള വിപുലീകരണത്തിലും വിജയത്തിലും 650 ഇരട്ടകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

2 മിനിറ്റിനുള്ളിൽ 120 യൂണിറ്റ് വിൽപ്പന, പുതിയ റെക്കോർഡിട്ട് 650 ട്വിൻ ആനിവേഴ്‌സറി എഡിഷൻ

റോയൽ എൻഫീൽഡിന്റെ പ്രമുഖ ക്രോമിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച്, 1950-ലെ കമ്പനിയുടെ യഥാർഥ നിർമാണ ഫാക്ടറിയിൽ ചെന്നൈ തിരുവൊട്ടിയൂരിലാണ് സമ്പുഷ്ടമായ ബ്ലാക്ക്-ക്രോം ടാങ്ക് കളർ സ്കീം വികസിപ്പിച്ചെടുത്തത്. മോട്ടോർസൈക്കിളുകൾ ഒരു ഇതര, സുസ്ഥിരമായ ട്രൈവാലന്റ് പരിസ്ഥിതി സൗഹൃദ പ്രക്രിയ ഉപയോഗിച്ച് ക്രോം ചെയ്തിരിക്കുന്നു.

2 മിനിറ്റിനുള്ളിൽ 120 യൂണിറ്റ് വിൽപ്പന, പുതിയ റെക്കോർഡിട്ട് 650 ട്വിൻ ആനിവേഴ്‌സറി എഡിഷൻ

ബ്ലാക്ക് ക്രോം ടാങ്കുകൾക്ക് പൂരകമായി കോണ്ടിനെന്റൽ ജിടി 650, ഇന്റർസെപ്റ്റർ 650 എന്നിവയിൽ എഞ്ചിൻ, സൈലൻസർ, മറ്റ് ഘടകങ്ങൾ എന്നിവയും ബ്ലാക്ക് കളർ സ്കീമുകളുടെ ഒരു നിരയിൽ പൂർണമായും ബ്ലാക്ക് ഔട്ട് ചെയ്ത ഘടകങ്ങളാണ്. മോട്ടോർസൈക്കിളുകളിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല.

2 മിനിറ്റിനുള്ളിൽ 120 യൂണിറ്റ് വിൽപ്പന, പുതിയ റെക്കോർഡിട്ട് 650 ട്വിൻ ആനിവേഴ്‌സറി എഡിഷൻ

അതായത് ആനിവേഴ്‌സറി എഡിഷനുകൾ സ്റ്റാൻഡേർഡ് 650 ഇരട്ട മോഡലുകളുടെ സൗന്ദര്യവർധക പതിപ്പുകളാണെന്ന് ചുരുക്കി പറയാം. 648 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോഡലുകളുടെ ഹൃദയം. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറു സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ എഞ്ചിൻ 47 bhp കരുത്തിൽ പരമാവധി 52 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

2 മിനിറ്റിനുള്ളിൽ 120 യൂണിറ്റ് വിൽപ്പന, പുതിയ റെക്കോർഡിട്ട് 650 ട്വിൻ ആനിവേഴ്‌സറി എഡിഷൻ

സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നതിനായി മുന്നിൽ പരമ്പരാഗത ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഇരട്ട ഗ്യാസ് ചാർജ്ഡ് റിയർ ഷോക്ക് അബ്സോർബറുകളുമാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി മുൻവശത്ത് 320 mm ഫ്ലോട്ടിംഗ് ഡിസ്ക്കും പിന്നിൽ 240 mm യൂണിറ്റും ബോഷ് ഡ്യുവൽ ചാനൽ എബിഎസും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

2 മിനിറ്റിനുള്ളിൽ 120 യൂണിറ്റ് വിൽപ്പന, പുതിയ റെക്കോർഡിട്ട് 650 ട്വിൻ ആനിവേഴ്‌സറി എഡിഷൻ

നിലവിൽ ഇന്റര്‍സെപ്റ്റര്‍ 650 സിംഗിള്‍ ടോണ്‍ കളര്‍ ഓപ്ഷന് 3.17 ലക്ഷം രൂപയും, കോണ്ടിനെന്റല്‍ ജിടി 650 ക്രോമിന് 3.58 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. റോയൽ എൻഫീൽഡ് ഒഫീഷ്യൽ കോൺഫിഗറേറ്റർ പറയുന്നതനുസരിച്ച് ഫുൾ ലോഡഡ് ഇന്റർസെപ്റ്റർ 650 ആനിവേഴ്‌സറി എഡിഷന്റെ വില 4.5 ലക്ഷം രൂപയാണ്. അതേ സമയം 4.8 ലക്ഷം രൂപയാണ് കോണ്ടിനെന്റൽ ജിടി 650 ആനിവേഴ്‌സറി എഡിഷന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Anniversary edition 650 twin motorcycles for india were sold out in just two minutes
Story first published: Tuesday, December 7, 2021, 9:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X