മാറ്റേകാൻ ഇനി റൈഡിംഗ് മോഡുകളും; പുതുക്കിയ അപ്പാച്ചെ RTR 200 4V സിംഗിൾ-ചാനൽ എ‌ബി‌എസ് പതിപ്പുമായി ടിവിഎസ്

അപ്പാച്ചെ RTR 200 4V എൻട്രി ലെവൽ സ്പോർട്‌സ് മോട്ടോർസൈക്കിളിന്റെ ബേസ് വേരിയന്റിൽ അധിക സവിശേഷതകൾ അവതരിപ്പിച്ച് ടിവിഎസ്. നിരവധി ഫസ്റ്റ്-ഇൻ-ക്ലാസ് ഫീച്ചറുകളോടെ എത്തുന്ന മോഡലിന് 1.28 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

മാറ്റേകാൻ ഇനി റൈഡിംഗ് മോഡുകളും; പുതുക്കിയ അപ്പാച്ചെ RTR 200 4V സിംഗിൾ-ചാനൽ എ‌ബി‌എസ് പതിപ്പുമായി ടിവിഎസ്

2021 ടിവിഎസ് അപ്പാച്ചെ RTR 200 4V പതിപ്പിന്റെ എൻ‌ട്രി ലെവൽ 'സിംഗിൾ-ചാനൽ എ‌ബി‌എസ്' വേരിയന്റിന് ഇപ്പോൾ റൈഡിംഗ് മോഡുകൾ, ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ, ലിവർ എന്നിവയുമായാണ് അധികമായി കമ്പനി കൂട്ടിച്ചേർത്തിരിക്കുന്നത്.

മാറ്റേകാൻ ഇനി റൈഡിംഗ് മോഡുകളും; പുതുക്കിയ അപ്പാച്ചെ RTR 200 4V സിംഗിൾ-ചാനൽ എ‌ബി‌എസ് പതിപ്പുമായി ടിവിഎസ്

മോട്ടോർസൈക്കിളിന്റെ ടോപ്പ് എൻഡ് 'ഡ്യുവൽ-ചാനൽ എബിഎസ്' പതിപ്പിൽ മാത്രമായി പുതിയ സവിശേഷതകൾ മുമ്പ് അവതരിപ്പിച്ചിരുന്നു. അതിന് സമാനമായി പുതുക്കിയ ബേസ് വേരിയന്റും മൂന്ന് റൈഡിംഗ് മോഡുകൾ അവതരിപ്പിക്കും.

MOST READ: ബിഎസ് VI എക്‌സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മാറ്റേകാൻ ഇനി റൈഡിംഗ് മോഡുകളും; പുതുക്കിയ അപ്പാച്ചെ RTR 200 4V സിംഗിൾ-ചാനൽ എ‌ബി‌എസ് പതിപ്പുമായി ടിവിഎസ്

റെയ്ൻ, അർബൻ, സ്പോർട്ട് എന്നിവയാണ് റൈഡിംഗ് മോഡുകൾ. മുന്നിലും പിന്നിലും ഒരേ പോലെ ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ സജ്ജീകരണവും ശ്രദ്ധേയമായ കൂട്ടിച്ചേർക്കലാണ്. അതേസമയം ക്രമീകരിക്കാവുന്ന ബ്രേക്ക്, ക്ലച്ച് ലിവർ എന്നിവയും ബൈക്കിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ടിവിഎസിനെ സഹായിക്കും.

മാറ്റേകാൻ ഇനി റൈഡിംഗ് മോഡുകളും; പുതുക്കിയ അപ്പാച്ചെ RTR 200 4V സിംഗിൾ-ചാനൽ എ‌ബി‌എസ് പതിപ്പുമായി ടിവിഎസ്

ഡ്യുവൽ-ചാനൽ എബിഎസ് വേരിയന്റിലെന്നപോലെ പുതിയ ബേസ് വേരിയന്റിനും വ്യത്യസ്ത റൈഡിംഗ് മോഡുകളിൽ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നതിനായി എഞ്ചിൻ ഒപ്റ്റിമൈസ് ചെയ്യും. അഞ്ച് സ്പീഡ് ഗിയർബോക്‌സിലേക്ക് ജോടിയാക്കിയ അതേ 197.7 സിസി സിംഗിൾ സിലിണ്ടർ ഓയിൽ-കൂൾഡ് എഞ്ചിനാണ് മോഡൽ ഉപയോഗിക്കുന്നത്.

MOST READ: ശ്രേണിയില്‍ ഇത് ആദ്യം; എബിഎസ് സംവിധാനത്തോടെ പ്ലാറ്റിന 110 അവതരിപ്പിച്ച് ബജാജ്

മാറ്റേകാൻ ഇനി റൈഡിംഗ് മോഡുകളും; പുതുക്കിയ അപ്പാച്ചെ RTR 200 4V സിംഗിൾ-ചാനൽ എ‌ബി‌എസ് പതിപ്പുമായി ടിവിഎസ്

റെയിൻ, അർബൻ റൈഡിംഗ് മോഡുകളിൽ ഇത് 17.2 bhp കരുത്തിൽ 16.51 Nm torque വികസിപ്പിക്കും. അതേസമയം സ്‌പോർട്ട് മോഡിൽ പവർ 20.4 bhp, 17.25 Nm torque എന്നിങ്ങനെയായി വർധിക്കും.

മാറ്റേകാൻ ഇനി റൈഡിംഗ് മോഡുകളും; പുതുക്കിയ അപ്പാച്ചെ RTR 200 4V സിംഗിൾ-ചാനൽ എ‌ബി‌എസ് പതിപ്പുമായി ടിവിഎസ്

മോട്ടോർസൈക്കിളിന്റെ ഉയർന്ന വേഗത മൂന്ന് റൈഡ് മോഡുകൾക്കിടയിൽ 105 കിലോമീറ്റർ / മണിക്കൂർ മുതൽ 127 കിലോമീറ്റർ / മണിക്കൂർ വരെ ആയി വ്യത്യാസപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.

MOST READ: 2021 ഹയാബൂസ ഏപ്രിലിൽ ഇന്ത്യയിലെത്തും; ഔദ്യോഗിക ബുക്കിംഗ് മാർച്ച് അവസാനത്തോടെ ആരംഭിക്കും

മാറ്റേകാൻ ഇനി റൈഡിംഗ് മോഡുകളും; പുതുക്കിയ അപ്പാച്ചെ RTR 200 4V സിംഗിൾ-ചാനൽ എ‌ബി‌എസ് പതിപ്പുമായി ടിവിഎസ്

സസ്‌പെൻഷനിലേക്ക് നോക്കിയാൽ ടിവിഎസ് അപ്പാച്ചെ RTR 200 4V-യുടെ അടിസ്ഥാന വേരിയന്റിൽ ഇപ്പോൾ മുൻവശത്ത് ഷോവ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോ-ഷോക്ക് സജ്ജീകരണവുമാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇവ രണ്ടും പ്രീലോഡായി ക്രമീകരിക്കാവുന്നവയാണ്.

മാറ്റേകാൻ ഇനി റൈഡിംഗ് മോഡുകളും; പുതുക്കിയ അപ്പാച്ചെ RTR 200 4V സിംഗിൾ-ചാനൽ എ‌ബി‌എസ് പതിപ്പുമായി ടിവിഎസ്

മുന്നിലും പിന്നിലും 270 mm, 240 mm പെറ്റൽ ഡിസ്ക്കുകൾ ഉൾക്കൊള്ളുന്ന അതേ രീതിയിൽ ബ്രേക്കിംഗ് സജ്ജീകരിച്ചിരിക്കുന്നു. സിംഗിൾ-ചാനൽ സൂപ്പർ-മോട്ടോ എബിഎസ് അടിസ്ഥാന മോഡലിൽ സ്റ്റാൻഡേർഡായി ടിവിഎസ് ഒരുക്കിയിട്ടുണ്ട്.

മാറ്റേകാൻ ഇനി റൈഡിംഗ് മോഡുകളും; പുതുക്കിയ അപ്പാച്ചെ RTR 200 4V സിംഗിൾ-ചാനൽ എ‌ബി‌എസ് പതിപ്പുമായി ടിവിഎസ്

പുതിയ 2021 ടിവിഎസ് അപ്പാച്ചെ RTR 200 4V സിംഗിൾ-ചാനൽ എബിഎസ് വേരിയന്റും മാറ്റ് ബ്ലൂ പെയിന്റ് സ്കീമിനൊപ്പം ഇനി മുതൽ വാഗ്ദാനം ചെയ്യും. ടോപ്പ് വേരിയന്റിൽ ഇത് മുമ്പ് അവതരിപ്പിച്ചപ്പോൾ ഏറെ ശ്രദ്ധനേടിയിരുന്നു.

മാറ്റേകാൻ ഇനി റൈഡിംഗ് മോഡുകളും; പുതുക്കിയ അപ്പാച്ചെ RTR 200 4V സിംഗിൾ-ചാനൽ എ‌ബി‌എസ് പതിപ്പുമായി ടിവിഎസ്

ഇത് ബ്രാൻഡിന്റെ വൺ-മേക്ക് ചാമ്പ്യൻഷിപ്പ് റേസ് മോട്ടോർസൈക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നൽകിയിരിക്കുന്ന കളർ ഓപ്ഷനാണ്. പുതിയ പെയിന്റ് സ്കീമിന് പുറമെ RTR 200 4V മുമ്പത്തെപ്പോലെ ഗ്ലോസ് ബ്ലാക്ക്, പേൾ വൈറ്റ് നിറങ്ങളിൽ വാഗ്ദാനം ചെയ്യുന്നത് തുടരും.

Most Read Articles

Malayalam
English summary
Apache RTR 200 4V Single Channel ABS Variant Updated With Riding Modes. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X