Aprilia Tuono 660 മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളും ഇന്ത്യയിൽ എത്തി; വില 13.09 ലക്ഷം രൂപ

ടുവാനോ 660 മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ. 13.09 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ബൈക്കിനെ രാജ്യത്ത് പരിചയപ്പെടുത്തിയിരിക്കുന്നത്.

Aprilia Tuono 660 മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളും ഇന്ത്യയിൽ എത്തി; വില 13.09 ലക്ഷം രൂപ

സെമി ഫെയർഡ് മോട്ടോർസൈക്കിൾ പൂർണ്ണമായും ബിൽറ്റ്-അപ്പ് യൂണിറ്റുകളായാണ് (CBU) ഇന്ത്യയിൽ എത്തുന്നത്. കൺസെപ്റ്റ് ബ്ലാക്ക്, ഇറിഡിയം ഗ്രേ, ആസിഡ് ഗോൾഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ പുതിയ അപ്രീലിയ ടുവാനോ 660 തെരഞ്ഞെടുക്കാൻ സാധിക്കും.

Aprilia Tuono 660 മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളും ഇന്ത്യയിൽ എത്തി; വില 13.09 ലക്ഷം രൂപ

മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് 2021 ഫെബ്രുവരിയോടെ അപ്രീലിയ ആരംഭിച്ചിരുന്നു. ബൈക്കിനായുള്ള ഡെലിവറിയും ഉടൻ ഇന്ത്യയിലുടനീളം ആരംഭിക്കുമെന്നാണ് കമ്പനി നൽകുന്ന സൂചന. Tuono 660 മോഡലിന് ഒരു ലിക്വിഡ്-കൂൾഡ്, DOHC, പാരലൽ ട്വിൻ സിലിണ്ടർ 659 സിസി എഞ്ചിനാണ് തുടിപ്പേകുന്നത്.

Aprilia Tuono 660 മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളും ഇന്ത്യയിൽ എത്തി; വില 13.09 ലക്ഷം രൂപ

ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 10,500 rpm-ൽ പരമാവധി 94 bhp കരുത്തും 8,500 rpm-ൽ 67 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. സ്ലിപ്പ്-അസിസ്റ്റ് ക്ലച്ചും എഞ്ചിനിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Aprilia Tuono 660 മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളും ഇന്ത്യയിൽ എത്തി; വില 13.09 ലക്ഷം രൂപ

Tuono 660 അതിന്റെ ഫുള്ളി-ഫെയർഡ് സഹോദരനായ RS 660 മോട്ടോർസൈക്കിളിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും സ്പോർട്‌സ് ബൈക്ക് അതിന്റെ ഡിസൈൻ പ്രചോദനം Aprilia Tuono V4 സൂപ്പർ ബൈക്കിൽ നിന്നാണ് കടമെടുത്തിരിക്കുന്നത്. ബ്രാൻഡിന്റെ സവിശേഷമായ ത്രീ-പോഡ് ഹെഡ്‌ലാമ്പ് സെറ്റപ്പാണ് മോഡലിന് മികച്ച രൂപം സമ്മാനിക്കുന്നത്.

Aprilia Tuono 660 മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളും ഇന്ത്യയിൽ എത്തി; വില 13.09 ലക്ഷം രൂപ

മികച്ച എയറോഡൈനാമിക് കഴിവിനെ സഹായിക്കുന്ന ടാങ്ക് കവചങ്ങളാണ് മോട്ടോർസൈക്കിളിന്റെ മറ്റൊരു സവിശേഷത. സ്ര്ടീറ്റ് സവാരി സാഹചര്യങ്ങൾക്ക് അനുസൃതമായി മോട്ടോർസൈക്കിളിൽ റൈഡറിന് നിവർന്ന് ഇരുന്നു യാത്ര ചെയ്യാൻ അനുവദിക്കുന്നുണ്ട്. പരമാവധി എയറോഡൈനാമിക് കഴിവ് വാഗ്ദാനം ചെയ്യുന്നതിനായി ടുവാനോ 660 വിൻഡ് ടണലിൽ പരീക്ഷിച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നുണ്ട്.

Aprilia Tuono 660 മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളും ഇന്ത്യയിൽ എത്തി; വില 13.09 ലക്ഷം രൂപ

എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽലാമ്പുകൾ, സിംഗിൾ-പീസ് ഹാൻഡിൽബാർ, അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ്, സ്പ്ലിറ്റ്-സീറ്റ്, 15 ലിറ്റർ ഫ്യുവൽ ടാങ്ക് എന്നിവയാണ് അപ്രീലിയ ടുവാനോ 660 മോഡലിന്റെ മറ്റ് പ്രത്യേകതകൾ.

Aprilia Tuono 660 മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളും ഇന്ത്യയിൽ എത്തി; വില 13.09 ലക്ഷം രൂപ

RS 660 പോലെ ടുവാനോ 660 പതിപ്പിലും സ്കി‌സ്-ആക്സിസ് (IMU) ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് പിന്തുണയ്ക്കുന്ന ഒരു ടൺ ഇലക്ട്രോണിക് റൈഡർ സഹായങ്ങൾ ഉണ്ട്. ഇതിൽ 5 റൈഡ് മോഡുകളാണ് ഉൾപ്പെടുന്നത്. അതിൽ മൂന്നെണ്ണം റോഡ് റൈഡിംഗിനും രണ്ട് ട്രാക്ക് ഉപയോഗത്തിനുമായാണ് സമർപ്പിച്ചിരിക്കുന്നത്.

Aprilia Tuono 660 മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളും ഇന്ത്യയിൽ എത്തി; വില 13.09 ലക്ഷം രൂപ

മറ്റ് റൈഡർ സഹായ സംവിധാനങ്ങളിൽ അപ്രീലിയ ട്രാക്ഷൻ കൺട്രോൾ (ATC), അപ്രീലിയ വീലി കൺട്രോൾ (AWC), അപ്രീലിയ ക്രൂയിസ് കൺട്രോൾ (ACC), അപ്രീലിയ എഞ്ചിൻ ബ്രേക്ക് (AEB), അപ്രീലിയ എഞ്ചിൻ മാപ്പ് (AEM), എബിഎസ് എന്നിവയെല്ലാം ഇറ്റാലിയൻ ബ്രാൻഡ് കൂട്ടിച്ചേർത്തിട്ടുണ്ട്.

Aprilia Tuono 660 മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളും ഇന്ത്യയിൽ എത്തി; വില 13.09 ലക്ഷം രൂപ

മോട്ടോർസൈക്കിളിലെ എല്ലാ ഇലക്ട്രോണിക് സഹായങ്ങളും നിയന്ത്രിക്കാൻ സഹായിക്കുന്ന 5 ഇഞ്ച് ടിഎഫ്ടി സ്പ്ലിറ്റ് സ്ക്രീൻ ലേഔട്ടും ടുവാനോയിലുണ്ട്. ഒരു സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ വഴി കണക്റ്റുചെയ്‌ത സാങ്കേതികവിദ്യയ്‌ക്കായി കമ്പനി ഒരു ഓപ്‌ഷണൽ അപ്രീലിയ MIA മൾട്ടിമീഡിയ പ്ലാറ്റ്‌ഫോമും വാഗ്ദാനം ചെയ്യുന്നു.

Aprilia Tuono 660 മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളും ഇന്ത്യയിൽ എത്തി; വില 13.09 ലക്ഷം രൂപ

അലുമിനിയം ഡ്യുവൽ ബീം ചാസിയിലാണ് അപ്രീലിയ ടുവാനോ 660 നിർമിച്ചിരിക്കുന്നത്. 1370 മില്ലീമീറ്റർ വീൽബേസ്, 1995 മില്ലീമീറ്റർ നീളം, 805 മില്ലീമീറ്റർ വീതി, 805 മില്ലീമീറ്റർ സീറ്റ് ഉയരം, 183 കിലോഗ്രാം ഭാരം എന്നിവയാണ് മിഡിൽ-വെയ്റ്റ് സൂപ്പർ ബൈക്കിനുള്ളത്.

Aprilia Tuono 660 മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളും ഇന്ത്യയിൽ എത്തി; വില 13.09 ലക്ഷം രൂപ

ടുവാനോയുടെ സസ്പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് 41mm കയാബ അപ്സൈഡ് ഡൌൺ ഫോർക്കും പിന്നിൽ മോണോ-ഷോക്ക് യൂണിറ്റുമാണ് വാഗ്‌ദാനം ചെയ്യുന്നത്. കംപ്രഷൻ, റീബൗണ്ട്, പ്രീലോഡ് എന്നിവയ്ക്കായി രണ്ട് യൂണിറ്റുകളും പൂർണമായും ക്രമീകരിക്കാവുന്നതാണ്.

Aprilia Tuono 660 മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളും ഇന്ത്യയിൽ എത്തി; വില 13.09 ലക്ഷം രൂപ

അതേസമയം ബ്രേക്കിംഗിനായി മുന്നിൽ ബ്രെമോ ഫോർ-പോട്ട് റേഡിയൽ കാലിപ്പറുകളുള്ള 320 mm ഡ്യുവൽ ഡിസ്ക് ബ്രേക്കും പിൻവശത്ത് ബ്രെംബോ കാലിപ്പറുകളോടുകൂടിയ 220 mm ഡിസ്ക് ബ്രേക്കും മികച്ച ബ്രേക്കിംഗ് പെർഫോമൻസിനായി മെറ്റൽ ബ്രെയ്ഡ് ഹോസ് എന്നിവയും അപ്രീലിയ ടുവാനോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Aprilia Tuono 660 മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളും ഇന്ത്യയിൽ എത്തി; വില 13.09 ലക്ഷം രൂപ

മുൻഭാഗത്ത് 120/70 സെക്ഷൻ ടയറുള്ള 17 ഇഞ്ച് അലോയ് വീലുകളും പിന്നിൽ 180/55 സെക്ഷൻ ടയറുള്ള 17 ഇഞ്ച് അലോയ് വീലുകളുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. അപ്രീലിയ RS660 മോഡലിൽ നിന്നുള്ള എല്ലാ ഉപകരണങ്ങളും അപ്രീലിയ ടുവോനോ 660 ബൈക്കും വഹിക്കുന്നുണ്ട്. എന്നിരുന്നാലും സ്ട്രീറ്റ് പക്ഷപാതപരമായ സജ്ജീകരണമാണ് ബ്രാൻഡ് നൽകിയിരിക്കുന്നത്. ഇത് ദൈനംദിന ഉപയോഗത്തിന് കൂടുതൽ പ്രായോഗികമാക്കുന്നു.

Aprilia Tuono 660 മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളും ഇന്ത്യയിൽ എത്തി; വില 13.09 ലക്ഷം രൂപ

ഇന്ത്യൻ വിപണിയിൽ ഹോണ്ട CB650R, കവസാക്കി Z650, ട്രയംഫ് ട്രൈഡന്റ് 660, KTM ഡ്യൂക്ക് 790 എന്നിവയുമായാണ് ടുവാനോ 660 മാറ്റുരയ്ക്കുന്നത്. ഇതുകൂടാതെ 13.39 ലക്ഷം രൂപയിൽ അപ്രീലിയ പുതിയ RS660-യും അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് മോഡലുകളും വരും ദിവസം കൂടുതൽ വിൽപ്പന ബ്രാൻഡിലേക്ക് എത്തിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia launched all new tuono 660 middle weight motorcycle in india at rs 13 09 lakh
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X