Just In
Don't Miss
- Finance
1000 രൂപ മാസതവണയില്‍ തുടങ്ങാവുന്ന 5 മികച്ച നിക്ഷേപങ്ങള്‍
- News
44 ലക്ഷം ഡോസ് വാക്സിന് പാഴാക്കി, മുന്നില്‍ തമിഴ്നാട്, വാക്സിന് ഉപയോഗത്തില്‍ കേരളം നമ്പര്‍ വണ്‍
- Movies
മമ്മൂട്ടിയുടെ മുഖത്ത് തന്നെ അന്ന് നോക്കി നിന്നു, കണ്ണെടുക്കാനായില്ല, തുറന്ന് പറഞ്ഞ് മന്യ
- Sports
IPL 2021: ഇത്തവണത്തെ സിക്സര്‍ വീരന്മാര്- തലപ്പത്ത് രണ്ടു പേര്, രണ്ടാംസ്ഥാനം പങ്കിട്ട് സഞ്ജു
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Lifestyle
റമദാന് 2021: വ്രതശുദ്ധിയില്‍ പുണ്യമാസം അറിഞ്ഞിരിക്കാം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
RS 660, ടുവാനോ 660 സ്പോർട്‌സ് ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് അപ്രീലിയ
RS 660, ടുവാനോ 660 സ്പോർട്‌സ് ബൈക്ക് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് അപ്രീലിയ. പ്രീമിയം മോട്ടോഡസൈക്കിളുകൾക്ക് യഥാക്രമം 13.39 ലക്ഷം രൂപ, 13.09 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

ബ്രാൻഡിന്റെ ഇന്ത്യൻ വെബ്‌സൈറ്റിൽ മോട്ടോർസൈക്കിളുകളെക്കുറിച്ച് ഇതുവരെ പരാമർശിച്ചിട്ടില്ലെങ്കിലും രണ്ട് മോഡലുകൾക്കുമായുള്ള ബുക്കിംഗ് കഴിഞ്ഞ മാസം അവസാനത്തോടെ ഇന്ത്യയിലുടനീളമുള്ള അപ്രീലിയ ഡീലർഷിപ്പുകൾ വഴി ആരംഭിച്ചിരുന്നു.

ട്രിപ്പിൾ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലൈറ്റുകൾ, സ്പോർട്ടി ഫെയറിംഗ്, മസ്ക്കുലർ ഫ്യുവൽ ടാങ്ക്, യുഎസ്ഡി ഫ്രണ്ട് ഫോർക്കുകൾ, അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ് എന്നിവയുള്ള ഷാർപ്പ് സ്റ്റൈലിംഗാണ് അപ്രീലിയ RS 660 പരിചയപ്പെടുത്തുന്നത്.
MOST READ: പുതിയ സ്‌ക്രാംബ്ലർ മോട്ടോർസൈക്കിൾ കൂടി വിപണിയിലേക്ക്; ടീസർ പങ്കുവെച്ച് ഡ്യുക്കാട്ടി

അതോടൊപ്പം ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകളും റിയർ സെറ്റ് ഫുട്പെഗുകളും ബൈക്കിന് ലഭിക്കുന്നുണ്ട്. ഇത് ആക്രമണാത്മക സവാരി നിലപാടാണ് റൈഡറിനായി സമ്മാനിക്കുന്നത്. എന്നിരുന്നാലും വിശാലമായ സീറ്റ് മാന്യമായ അളവിലുള്ള സുഖസൗകര്യമുണ്ടെന്ന് ഉറപ്പാക്കുന്നു.

RS 660 മോഡലിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് അപ്രീലിയ ടുവാനോ 660 നിർമിച്ചിരിക്കുന്നത്. രണ്ട് മോട്ടോർസൈക്കിളുകളും ധാരാളം ഡിസൈൻ ഘടകങ്ങൾ പങ്കിടുന്നു എന്നതും ശ്രദ്ധേയമാണ്. എന്നിരുന്നാലും ഏറ്റവും വലിയ വ്യത്യാസങ്ങളിൽ അല്പം മാറ്റം വരുത്തിയ ഫെയറിംഗ് ഡിസൈനും സിംഗിൾ-പീസ് ഹാൻഡിൽബാറും ഉൾപ്പെടുന്നുവെന്ന് പറയാം.
MOST READ: റാപ്പിഡ് സിഎൻജി ഉടൻ ഇന്ത്യയിലേക്ക്; സ്ഥിരീകരണവുമായി സാക് ഹോളിസ്

രണ്ടാമത്തെ കാരണം RS പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ടുവാനോയുടെ സവാരി എർണോണോമിക്സ് കൂടുതൽ ശാന്തമാണ്. രണ്ട് മോട്ടോർസൈക്കിളുകളും 659 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ പവർ ഔട്ട്‌പുട്ട് കണക്കിൽ ഓരോന്നിനും അല്പം വ്യത്യാസമുണ്ട്.

ടുവോനോയിൽ ഈ എഞ്ചിൻ പരമാവധി 95 bhp കരുത്തും 67 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. മറുവശത്ത് RS 660 അല്പം കൂടുതൽ ശക്തമാണ്. 100 bhp പവറും 67 Nm torque ഉം വികസിപ്പിക്കാൻ ഇത് പ്രാപ്‌തമാണ്.
MOST READ: കാറിനുള്ളിൽ അലങ്കാരങ്ങൾ പാടില്ല; പുതിയ ഉത്തരവുമായി സംസ്ഥാന സർക്കാർ

രണ്ട് മോഡലുകളും ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.ക്ലച്ച് ലെസ് അപ്പ് ഡൗൺ-ഷിഫ്റ്റുകൾക്കായി ക്വിക്ക്-ഷിഫ്റ്റർ ഓഫറും സ്പോർട്‌സ് ബൈക്കുകൾ വാഗ്ദാനം ചെയ്യുന്നു.

പൂർണ ഡിജിറ്റൽ ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ, മൾട്ടി ലെവൽ ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് എബിഎസ്, ആന്റി-വീലി കൺട്രോൾ, ക്രൂയിസ് കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, റൈഡിംഗ് മോഡുകൾ എന്നിവ പോലുള്ള ധാരാളം സവിശേഷതകളും RS 660, ടുവാനോ 660 ബൈക്കുകളിൽ അപ്രീലിയ ഒരുക്കിയിട്ടുണ്ട്.

കൺസെപ്റ്റ് ബ്ലാക്ക്, ഇറിഡിയം ഗ്രേ, ആസിഡ് ഗോൾഡ് എന്നിവയാണ് ടുവാനോ 660 മോഡലിലെ കളർ ഓപ്ഷനുകളിൽ ഉൾപ്പെടുന്നവ. അപെക്സ് ബ്ലാക്ക്, ലാവ റെഡ്, ആസിഡ് ഗോൾഡ് എന്നീ നിറങ്ങളിൽ അപ്രീലിയ RS 660 തെരഞ്ഞെടുക്കാം.

രണ്ട് മോട്ടോർസൈക്കിളുകളും സിബിയു ഇറക്കുമതി വഴിയാണ് ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പണമടച്ചതിനു ശേഷം ഡെലിവറിക്കായി ഏകദേശം രണ്ട് മാസത്തോളം കാത്തിരിക്കേണ്ടി വരും.