അപ്രീലിയ SXR 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്; അരങ്ങേറ്റം ഉടന്‍

മാക്‌സി സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് SXR 125 പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് അപ്രീലിയ. അവതരണത്തിന് മുന്നോടിയായി സ്‌കൂട്ടറിനായുള്ള ബുക്കിംഗ് കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

അപ്രീലിയ SXR 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്; അരങ്ങേറ്റം ഉടന്‍

5,000 രൂപയ്ക്കാണ് സ്‌കൂട്ടറിനായുള്ള പ്രീ ബുക്കിംഗ് നടക്കുന്നത്. വലിയ പതിപ്പായ SXR 160-യില്‍ നിന്നുള്ള ഡിസൈന്‍ ഘടകങ്ങള്‍ തന്നെയാണ് ചെറിയ പതിപ്പും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇപ്പോഴിതാ വാഹനത്തിന്റെ എഞ്ചിന്‍ വിവരങ്ങള്‍ സംബന്ധിച്ച് ഏതാനും വിവരങ്ങളാണ് പുറത്തുവരുന്നത്.

അപ്രീലിയ SXR 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്; അരങ്ങേറ്റം ഉടന്‍

അപ്രീലിയ SXR 125-ന് 124.5 സിസി 3-വാല്‍വ് എഞ്ചിനാകും കമ്പനി നല്‍കുക. അത് 9.52 bhp കരുത്തും 9.2 Nm torque ഉം സൃഷ്ടിക്കും. 1,963 മില്ലിമീറ്റര്‍ നീളവും 803 മില്ലീമീറ്റര്‍ വീതിയും 1,361 മില്ലീമീറ്റര്‍ വീല്‍ബേസും സ്‌കൂട്ടറിന് ഉണ്ട്.

MOST READ: പ്രൊഡക്ഷനിലും മൂന്നിരട്ടി ഡിമാന്റ്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയിൽ പ്രിയമേറുന്നു

അപ്രീലിയ SXR 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്; അരങ്ങേറ്റം ഉടന്‍

SXR 160-യില്‍ നല്‍കിയിരിക്കുന്ന അതേ സെറ്റ് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡിജിറ്റല്‍ സ്പീഡോമീറ്ററും ഈ പതിപ്പിനും ലഭിക്കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കാം.

അപ്രീലിയ SXR 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്; അരങ്ങേറ്റം ഉടന്‍

ലൈറ്റുകള്‍ എല്ലാം എല്‍ഇഡി സജ്ജീകരണത്തോടെയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. സുരക്ഷ്‌ക്കായി മുന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 mm ഡ്രമ്മം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. എബിഎസ് ഇല്ലാതെ, സിബിഎസ് സംവിധാനത്തോടെ മാത്രമാകും സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത്.

MOST READ: പോളോ കംഫർട്ട്‌ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

അപ്രീലിയ SXR 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്; അരങ്ങേറ്റം ഉടന്‍

ഒരു മൊബൈല്‍ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും മോഡലില്‍ പ്രതീക്ഷിക്കാം. ഇന്ധന ടാങ്ക് ശേഷി ഏഴ് ലിറ്ററാണ്. സസ്പെന്‍ഷന്റെ കാര്യത്തില്‍, മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്, പിന്നില്‍ പ്രീ-ലോഡ് ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറാണ്.

അപ്രീലിയ SXR 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്; അരങ്ങേറ്റം ഉടന്‍

SXR 160 പോലെ സ്‌കൂട്ടറിന്റെ ഇരിപ്പിടങ്ങള്‍ വിശാലമാണ്. ബ്ലൂ, ബ്ലാക്ക്, വൈറ്റ്, റെഡ് എന്നിങ്ങനെ തെരഞ്ഞെടുക്കാന്‍ നാല് ബോഡി കളറുകളുണ്ട്. ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള ട്രിപ്പിള്‍ ഹെഡ്‌ലാമ്പ് സജ്ജീകരണമാണ് സ്‌കൂട്ടറിന്റെ മുന്‍വശത്തെ സവിശേഷത.

MOST READ: കാർ കമ്പത്തിൽ പൃഥ്വിയോടൊപ്പം തന്നെ ഭാര്യയും; പുത്തൻ ടാറ്റ സഫാരി സ്വന്തമാക്കി സുപ്രിയ

അപ്രീലിയ SXR 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്; അരങ്ങേറ്റം ഉടന്‍

ഒരു വലിയ ഫ്രണ്ട് ആപ്രോണ്‍, വലിയ ടിന്‍ഡ് വിസര്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, അലോയ് വീലുകള്‍, മാക്‌സി-സ്‌കൂട്ടറുകള്‍ മസ്‌കുലര്‍ ലുക്കിലേക്ക് ചേര്‍ക്കുന്ന സ്‌പോര്‍ട്ടി രൂപത്തിലുള്ള എക്സ്ഹോസ്റ്റ് എന്നിവയും ഇതിലുണ്ട്.

അപ്രീലിയ SXR 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്; അരങ്ങേറ്റം ഉടന്‍

''പുതിയ അപ്രീലിയ ഡിസൈന്‍ ഫിലോസഫി ഉപയോഗിച്ച് ഇറ്റലിയില്‍ ഇന്ത്യക്കായി രൂപകല്‍പ്പന ചെയ്ത ആദ്യത്തെ മാക്‌സി സ്‌കൂട്ടറായ SXR 160 ഇന്ത്യന്‍ വിപണിയില്‍ വളരെയധികം പ്രശംസ പിടിച്ചുപറ്റിയെന്ന് പിയാജിയോ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡീഗോ ഗ്രാഫി പറഞ്ഞു.

MOST READ: എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

അപ്രീലിയ SXR 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്; അരങ്ങേറ്റം ഉടന്‍

മഹാരാഷ്ട്രയിലെ ബാരാമതിയില്‍ സ്‌കൂട്ടറിന്റെ നിര്‍മ്മാണം ആരംഭിച്ചതായി കമ്പനി വ്യക്തമാക്കി. നേരത്തെ മോഡല്‍ വിപണയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡ്-19 മഹാമാരി മൂലമാണ് അരങ്ങേറ്റം വൈകിയതെന്നും കമ്പനി അറിയിച്ചു.

അപ്രീലിയ SXR 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്; അരങ്ങേറ്റം ഉടന്‍

വിപണിയില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ വൈകാതെ തന്നെ ഡെലിവറി ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണിയില്‍ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് തന്നെയാണ് മുഖ്യഎതിരാളി.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia SXR 125 Engine Details Revealed, Find Here All Details. Read in Malayalam.
Story first published: Thursday, April 15, 2021, 19:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X