മാക്‌സി-സ്‌കൂട്ടർ സെഗ്മെന്റിൽ കണ്ണുവെച്ച് അപ്രീലിയ; SXR 125 മോഡലും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യയിലെ മാക്‌സി-സ്‌കൂട്ടർ വിപണിയിലെ SXR 160 മോഡലിന്റെ വിജയത്തിനു ശേഷം പുതിയൊരു കുഞ്ഞൻ വേരിയന്റുമായി എത്തുകയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാണ കമ്പനിയായ അപ്രീലിയ.

മാക്‌സി-സ്‌കൂട്ടർ സെഗ്മെന്റിൽ കണ്ണുവെച്ച് അപ്രീലിയ; SXR 125 മോഡലും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

അപ്രീലിയ SXR 125 എന്ന് പേരിട്ടിരിക്കുന്ന മോഡലിനായുള്ള പ്രീ-ബുക്കിംഗും കമ്പനി ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. SXR 160 മോഡലിന്റെ ചെറിയ പതിപ്പ് സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 5,000 രൂപ ടോക്കൺ തുകയായി നൽകി സ്‌കൂട്ടർ ബുക്ക് ചെയ്യാം.

മാക്‌സി-സ്‌കൂട്ടർ സെഗ്മെന്റിൽ കണ്ണുവെച്ച് അപ്രീലിയ; SXR 125 മോഡലും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

കമ്പനി സൈറ്റിലോ അല്ലെങ്കിൽ രാജ്യത്തെ അംഗീകൃത പിയാജിയോ ഡീലർഷിപ്പുകൾ വഴിയോ അപ്രീലിയ SXR 125 ബുക്ക് ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ബ്രാൻഡിന്റെ ആഗോള ഡിസൈൻ ഭാഷ്യം ഉൾപ്പെടുത്തിക്കൊണ്ട് പുതിയ SXR 125 സമാന രൂപകൽപ്പനയും സ്റ്റൈലിംഗും മുന്നോട്ട് കൊണ്ടുപോകുന്നു.

MOST READ: ക്ലച്ചുപിടിച്ച് ഫോർഡ്, മാർച്ചിലെ വിൽപ്പനയിൽ 120 ശതമാനത്തിന്റെ വർധനവ്

മാക്‌സി-സ്‌കൂട്ടർ സെഗ്മെന്റിൽ കണ്ണുവെച്ച് അപ്രീലിയ; SXR 125 മോഡലും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

125 സിസി ബിഎസ്-VI ത്രീ-വാൽവ് ഫ്യൂവൽ ഇഞ്ചക്ഷൻ ക്ലീൻ എമിഷൻ എഞ്ചിൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് SXR 125 വരുന്നത്. 9.4 bhp പവറും 8.2 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ. ഒരു സിവിടി ഗിയർബോക്‌സുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്.

മാക്‌സി-സ്‌കൂട്ടർ സെഗ്മെന്റിൽ കണ്ണുവെച്ച് അപ്രീലിയ; SXR 125 മോഡലും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

മികച്ച എർഗണോമിക്സിനൊപ്പം സ്റ്റൈലും പ്രകടനവും അസാധാരണമായ സുഖപ്രദമായ സവാരി അനുഭവവുമാണ് ഈ ശേഷി കുറഞ്ഞ മാക്‌സി-സ്‌കൂട്ടർ വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: അർഹതയ്ക്ക് അംഗീകാരം, നടരാജന് ഥാർ സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര

മാക്‌സി-സ്‌കൂട്ടർ സെഗ്മെന്റിൽ കണ്ണുവെച്ച് അപ്രീലിയ; SXR 125 മോഡലും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

റാപ്-റൗണ്ട് എൽഇഡി ഹെഡ്‍ലൈറ്റുകൾ, എൽഇഡി ടെൽയി‌ലൈറ്റുകൾ, നീളമേറിയതും വലുതും സൗകര്യപ്രദവുമായ സീറ്റ് എന്നിവയാണ് മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മാക്‌സി-സ്‌കൂട്ടർ സെഗ്മെന്റിൽ കണ്ണുവെച്ച് അപ്രീലിയ; SXR 125 മോഡലും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

അതോടൊപ്പം പൂർണ ഡിജിറ്റൽ ക്ലസ്റ്റർ, ബ്ലൂടൂത്ത് മൊബൈൽ കണക്റ്റിവിറ്റി ഓപ്ഷൻ, അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർ സസ്‌പെൻഷൻ, സിബിഎസിനൊപ്പം ഡിസ്ക് ബ്രേക്ക്, സിഗ്നേച്ചർ അപ്രീലിയ ഗ്രാഫിക്സ് എന്നിവ മോഡലിന്റെ പ്രധാന സവിശേഷതകളാണ്.

MOST READ: 240 കിലോമീറ്റര്‍ സവാരി ശ്രേണി; മാര്‍ക്ക് 2 പരീക്ഷണയോട്ടം ആരംഭിച്ച് സിമ്പിള്‍ എനര്‍ജി

മാക്‌സി-സ്‌കൂട്ടർ സെഗ്മെന്റിൽ കണ്ണുവെച്ച് അപ്രീലിയ; SXR 125 മോഡലും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

പിയാജിയോയുടെ അഭിപ്രായത്തിൽ ഈ സ്കൂട്ടർ ഇറ്റലിയിൽ ഇന്ത്യയ്‌ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. വിപണിയിൽ എത്തുമ്പോൾ പുതിയ SXR 125 മാറ്റ് ബ്ലാക്ക്, ഗ്ലോസി വൈറ്റ്, മാറ്റ് ബ്ലൂ, ഗ്ലോസി റെഡ് എന്നീ നാല് കളർ ഓപ്ഷനുകൾ ലഭ്യമാക്കും.

മാക്‌സി-സ്‌കൂട്ടർ സെഗ്മെന്റിൽ കണ്ണുവെച്ച് അപ്രീലിയ; SXR 125 മോഡലും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

സൈക്കിൾ ഭാഗങ്ങളെ സംബന്ധിച്ചിടത്തോളം മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോ ഷോക്കും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. മുന്നിൽ ഒരു ഡിസ്ക് ബ്രേക്കും സിബിഎസിനൊപ്പം ഡ്രം ബ്രേക്കും സ്‌കൂട്ടറിൽ ഇടംപിടിച്ചേക്കും.

മാക്‌സി-സ്‌കൂട്ടർ സെഗ്മെന്റിൽ കണ്ണുവെച്ച് അപ്രീലിയ; SXR 125 മോഡലും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

ഏകദേശം 95,000 രൂപ മുതൽ 1.00 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം പുതിയ അപ്രീലിയ SXR 125 മോഡലിന്റെ എക്സ്ഷോറൂം വില. മോഡലിനായുള്ള ഉത്പാദനം കമ്പനിയുടെ ബാരാമതി പ്ലാന്റിൽ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞതായാണ് അപ്രീലിയ വ്യക്തമാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia SXR 125 Maxi-Scooter To Launch In India Booking Commenced. Read in Malayalam
Story first published: Friday, April 2, 2021, 16:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X