ദീപാവലി നാളില്‍ ഓഫറുമായി Ather; 6 മാസത്തേക്ക് ഇ-സ്‌കൂട്ടറുകളില്‍ സൗജന്യ കണക്റ്റിവിറ്റി ഫീച്ചറുകള്‍

അടുത്ത ആറ് മാസത്തേക്ക് തങ്ങളുടെ എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകളിലും കണക്റ്റിവിറ്റി ഫീച്ചറുകള്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് ഏഥര്‍ എനര്‍ജി. ഉപഭോക്താക്കള്‍ക്കായി ഇന്ന് ദീപാവലി ബോണസായിട്ടാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ദീപാവലി നാളില്‍ ഓഫറുമായി Ather; 6 മാസത്തേക്ക് ഇ-സ്‌കൂട്ടറുകളില്‍ സൗജന്യ കണക്റ്റിവിറ്റി ഫീച്ചറുകള്‍

ഏഥര്‍ എനര്‍ജിയുടെ സഹസ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്തയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ഉപഭോക്താക്കളെ അറിയിച്ചത്. ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ 'കണക്റ്റിവിറ്റിയും ഇവികളും കൈകോര്‍ക്കുന്നു' എന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദീപാവലി നാളില്‍ ഓഫറുമായി Ather; 6 മാസത്തേക്ക് ഇ-സ്‌കൂട്ടറുകളില്‍ സൗജന്യ കണക്റ്റിവിറ്റി ഫീച്ചറുകള്‍

ഏഥറിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എല്ലാ കണക്റ്റിവിറ്റി ഫീച്ചറുകള്‍ക്കുമുള്ള UI ആയ ഏഥര്‍ കണക്റ്റ് പുനര്‍രൂപകല്‍പ്പന ചെയ്യാനുള്ള പദ്ധതിയും നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റൂട്ട് പ്ലാനിംഗ്, നാവിഗേഷന്‍, ചാര്‍ജിംഗ്, സര്‍വീസിംഗ്, കസ്റ്റമൈസേഷന്‍ തുടങ്ങി എല്ലാ ഏഥര്‍ കണക്റ്റി മൊബിലിറ്റി അനുഭവവും മുഴുവനായും തടസ്സരഹിതമാക്കാനുള്ള അതിമോഹമായ പദ്ധതി തങ്ങള്‍ക്കുണ്ടെന്നും തരുണ്‍ മേത്ത പറഞ്ഞു.

ദീപാവലി നാളില്‍ ഓഫറുമായി Ather; 6 മാസത്തേക്ക് ഇ-സ്‌കൂട്ടറുകളില്‍ സൗജന്യ കണക്റ്റിവിറ്റി ഫീച്ചറുകള്‍

തങ്ങള്‍ ഗുണനിലവാരം മെച്ചപ്പെടുത്തുകയും UI പുനര്‍നിര്‍മ്മിക്കുകയും നിരവധി പുതിയ സവിശേഷതകള്‍ സമാരംഭിക്കുകയും ചെയ്യുമ്പോള്‍ നിരവധി മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം സൂചന നല്‍കി.

ദീപാവലി നാളില്‍ ഓഫറുമായി Ather; 6 മാസത്തേക്ക് ഇ-സ്‌കൂട്ടറുകളില്‍ സൗജന്യ കണക്റ്റിവിറ്റി ഫീച്ചറുകള്‍

''നവംബര്‍ 15 മുതല്‍ മെയ് 15 വരെ മെയ് 22 വരെ ഏഥര്‍ കണക്ട് പ്രോ സബ്സ്‌ക്രിപ്ഷന്‍ പാക്കിന്റെ എല്ലാ സവിശേഷതകളും ഏഥര്‍ 450X, 450 പ്ലസ്, 450 എന്നിവയുടെ നിലവിലുള്ളതും പുതിയതുമായ എല്ലാ ഉടമകള്‍ക്കും താല്‍ക്കാലികമായി ലഭ്യമാകുമെന്ന് കമ്പനി പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു.

ദീപാവലി നാളില്‍ ഓഫറുമായി Ather; 6 മാസത്തേക്ക് ഇ-സ്‌കൂട്ടറുകളില്‍ സൗജന്യ കണക്റ്റിവിറ്റി ഫീച്ചറുകള്‍

നിങ്ങള്‍ക്ക് ഒരു സജീവ കണക്റ്റ് ലൈറ്റ്/പ്രോ സബ്സ്‌ക്രിപ്ഷന്‍ ഉണ്ടെങ്കില്‍, പ്രോ-റാറ്റ അടിസ്ഥാനത്തില്‍ ഞങ്ങള്‍ തുക തിരികെ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. റീഫണ്ട് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകാന്‍ രണ്ടാഴ്ചയെടുക്കും, ഞങ്ങള്‍ പ്രക്രിയ ആരംഭിക്കുമ്പോള്‍ നിങ്ങളെ അറിയിക്കുമെന്നും ഏഥര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ദീപാവലി നാളില്‍ ഓഫറുമായി Ather; 6 മാസത്തേക്ക് ഇ-സ്‌കൂട്ടറുകളില്‍ സൗജന്യ കണക്റ്റിവിറ്റി ഫീച്ചറുകള്‍

നിലവില്‍ സബ്സ്‌ക്രൈബ് ചെയ്യാത്തവര്‍ക്ക്, 2021 നവംബര്‍ 15 മുതല്‍ 2022 മെയ് 15 വരെ എല്ലാ കണക്റ്റ് പ്രോ സവിശേഷതകളും സൗജന്യമായി ആസ്വദിക്കാന്‍ സാധിക്കും. ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി, ഇവി രംഗത്തേക്ക് പ്രവേശിച്ച ഇന്ത്യയിലെ മുന്‍നിര സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ്.

ദീപാവലി നാളില്‍ ഓഫറുമായി Ather; 6 മാസത്തേക്ക് ഇ-സ്‌കൂട്ടറുകളില്‍ സൗജന്യ കണക്റ്റിവിറ്റി ഫീച്ചറുകള്‍

നിലവില്‍ 450X, 450 പ്ലസ് എന്നിവ ഉള്‍പ്പെടുന്ന രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ഇവി നിര്‍മ്മാതാവ് അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ അതിന്റെ 450 ഉല്‍പ്പന്ന നിരയിലേക്ക് കൂടുതല്‍ വകഭേദങ്ങള്‍ ചേര്‍ക്കാനും പദ്ധതിയിടുന്നുണ്ട്.

ദീപാവലി നാളില്‍ ഓഫറുമായി Ather; 6 മാസത്തേക്ക് ഇ-സ്‌കൂട്ടറുകളില്‍ സൗജന്യ കണക്റ്റിവിറ്റി ഫീച്ചറുകള്‍

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സ്‌കൂട്ടര്‍ സെഗ്മെന്റില്‍ ഒരു പുതിയ ഉല്‍പ്പന്നം സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഇന്ത്യയിലുടനീളമുള്ള 50 നഗരങ്ങളിലേക്കും രണ്ട് വര്‍ഷത്തിനുള്ളില്‍ 100 നഗരങ്ങളിലേക്കും അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നതായി കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ദീപാവലി നാളില്‍ ഓഫറുമായി Ather; 6 മാസത്തേക്ക് ഇ-സ്‌കൂട്ടറുകളില്‍ സൗജന്യ കണക്റ്റിവിറ്റി ഫീച്ചറുകള്‍

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, അടിസ്ഥാനപരമായി ടെസ്‌ലയുടെ സൂപ്പര്‍ചാര്‍ജര്‍ പോലെയുള്ള നിര്‍മ്മാതാക്കളുടെ സ്വന്തം ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കായ ഏഥര്‍ ഗ്രിഡും കമ്പനിക്കുണ്ട്.

ദീപാവലി നാളില്‍ ഓഫറുമായി Ather; 6 മാസത്തേക്ക് ഇ-സ്‌കൂട്ടറുകളില്‍ സൗജന്യ കണക്റ്റിവിറ്റി ഫീച്ചറുകള്‍

ഇത് അടുത്തിടെ ഇന്ത്യയിലുടനീളം 200 ഫാസ്റ്റ് ചാര്‍ജറുകളിലേക്ക് ഉയര്‍ത്താനും കമ്പനിക്ക് സാധിച്ചിരുന്നു. ഈ വര്‍ഷം അവസാനം വരെ സൗജന്യ ചാര്‍ജിംഗ് വാഗ്ദാനം ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ദീപാവലി നാളില്‍ ഓഫറുമായി Ather; 6 മാസത്തേക്ക് ഇ-സ്‌കൂട്ടറുകളില്‍ സൗജന്യ കണക്റ്റിവിറ്റി ഫീച്ചറുകള്‍

കമ്പനി പറയുന്നതനുസരിച്ച്, ഓരോ മാസവും കുറഞ്ഞത് 45 ഫാസ്റ്റ് ചാര്‍ജിംഗ് യൂണിറ്റുകളെങ്കിലും ഏഥര്‍ ഈ നിരയിലേക്ക് ചേര്‍ക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇവി ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് 500 യൂണിറ്റായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ അതിവേഗ ഇവി ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എതിരാളി ബ്രാന്‍ഡുകളില്‍ നിന്നുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഫാസ്റ്റ് ചാര്‍ജിംഗ് ശൃംഖല അടുത്തിടെ തുറന്നുകൊടുത്തിരുന്നു.

ദീപാവലി നാളില്‍ ഓഫറുമായി Ather; 6 മാസത്തേക്ക് ഇ-സ്‌കൂട്ടറുകളില്‍ സൗജന്യ കണക്റ്റിവിറ്റി ഫീച്ചറുകള്‍

ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ പുതിയ ഫാസ്റ്റ് ചാര്‍ജിംഗ് ശൃംഖല ഇന്‍സ്റ്റാള്‍ ചെയ്യാല്‍ നടപടി ഏഥര്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. താമസിയാതെ മറ്റ് നഗരങ്ങളിലും പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഏഥര്‍ വ്യക്തമാക്കുന്നു.

ദീപാവലി നാളില്‍ ഓഫറുമായി Ather; 6 മാസത്തേക്ക് ഇ-സ്‌കൂട്ടറുകളില്‍ സൗജന്യ കണക്റ്റിവിറ്റി ഫീച്ചറുകള്‍

ഏഥര്‍ ഗ്രിഡ് 2.0 എന്ന് പേരിട്ടിരിക്കുന്ന പുതിയ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് മികച്ച ഈടുനില്‍പ്പോടെയാണ് വരുത്. കാരണം ഇത് ഡീഗ്രേഡേഷന്‍ കൈകാര്യം ചെയ്യുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

ദീപാവലി നാളില്‍ ഓഫറുമായി Ather; 6 മാസത്തേക്ക് ഇ-സ്‌കൂട്ടറുകളില്‍ സൗജന്യ കണക്റ്റിവിറ്റി ഫീച്ചറുകള്‍

ഇത് അങ്ങേയറ്റത്തെ പാരിസ്ഥിതിക സാഹചര്യങ്ങള്‍ക്ക് വിധേയമായ പ്രദേശങ്ങളിലെ ഇന്‍സ്റ്റാളേഷനുകള്‍ക്ക് അനുയോജ്യമാക്കുന്നു. കൂടാതെ, അതിന്റെ മോഡുലാര്‍ ഡിസൈന്‍ ഭാഗങ്ങളുടെ ഫീല്‍ഡ് സേവനക്ഷമതയും റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സും പ്രാപ്തമാക്കും.

ദീപാവലി നാളില്‍ ഓഫറുമായി Ather; 6 മാസത്തേക്ക് ഇ-സ്‌കൂട്ടറുകളില്‍ സൗജന്യ കണക്റ്റിവിറ്റി ഫീച്ചറുകള്‍

ഗ്രിഡ് 2.0 എല്ലായ്പ്പോഴും കണക്റ്റ് ചെയ്തിരിക്കുമെന്ന് കമ്പനി പറയുന്നു, അങ്ങനെ എല്ലാ നഗരങ്ങളിലെയും എല്ലാ ചാര്‍ജിംഗ് ലൊക്കേഷനുകളുടെയും തത്സമയ വിവരങ്ങളുടെ ലഭ്യതയും ഇത് ഉറപ്പ് നല്‍കുന്നു.

ദീപാവലി നാളില്‍ ഓഫറുമായി Ather; 6 മാസത്തേക്ക് ഇ-സ്‌കൂട്ടറുകളില്‍ സൗജന്യ കണക്റ്റിവിറ്റി ഫീച്ചറുകള്‍

രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത വാഹന പബ്ലിക് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിലേക്കാണ് കമ്പനി ശ്രദ്ധ ചെലുത്തുന്നത്. വര്‍ഷങ്ങളായി, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കായി ഏറ്റവും വലിയ ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കുകളില്‍ ഒന്ന് സ്ഥാപിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather announced electric scooters connectivity features will be free for next 6 months
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X