ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി കൈയ്യടക്കാന്‍ ഏഥര്‍; ഉത്പാദനം വര്‍ധിപ്പിച്ചു

ആവശ്യക്കാര്‍ കൂടിയതോടെ 450X, 450 പ്ലസ് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിച്ച് നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി. ഇതിന്റെ ഭാഗമായി കമ്പനി ഹൊസൂരില്‍ രണ്ടാമത്തെ നിര്‍മ്മാണ കേന്ദ്രം കമ്മീഷന്‍ ചെയ്യുകയും ചെയ്തു.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി കൈയ്യടക്കാന്‍ ഏഥര്‍; ഉത്പാദനം വര്‍ധിപ്പിച്ചു

പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ നിലവിലെ ശേഷി 1,20,000 യൂണിറ്റില്‍ നിന്ന്, ഉല്‍പ്പാദനം പ്രതിവര്‍ഷം 4,00,000 യൂണിറ്റായി ഉയര്‍ത്തുമെന്നും ഏഥര്‍ വ്യക്തമാക്കി. 2021-ല്‍ ഹൊസൂരിലാണ് ആദ്യത്തെ നിര്‍മ്മാണ കേന്ദ്രം കമ്പനി സ്ഥാപിച്ചത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി കൈയ്യടക്കാന്‍ ഏഥര്‍; ഉത്പാദനം വര്‍ധിപ്പിച്ചു

2021 ഒക്ടോബര്‍ ഏഥര്‍ എനര്‍ജിയെ സംബന്ധിച്ചിടത്തോളം മികച്ച മാസമായിരുന്നു. നിര്‍മാതാവ് അതിന്റെ എക്കാലത്തെയും മികച്ച പ്രതിമാസ വില്‍പ്പന സംഖ്യ 12 മടങ്ങ് വളര്‍ച്ചയില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി കൈയ്യടക്കാന്‍ ഏഥര്‍; ഉത്പാദനം വര്‍ധിപ്പിച്ചു

ഒക്ടോബര്‍ മാസത്തില്‍ 450X, 450 പ്ലസ് എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ 3,500 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചിരുന്നു. ഉത്സവ സീസണില്‍ ഇലക്ട്രിക് മോഡലുകള്‍ക്ക് ഗണ്യമായ വളര്‍ച്ചയാണ് ലഭിച്ചതെന്നും ഏഥര്‍ എനര്‍ജി സിഇഒയും സഹസ്ഥാപകനുമായ തരുണ്‍ മേത്ത വ്യക്തമാക്കി.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി കൈയ്യടക്കാന്‍ ഏഥര്‍; ഉത്പാദനം വര്‍ധിപ്പിച്ചു

2020 നവംബറിനുശേഷം ഏഥര്‍ എനര്‍ജി 20 ശതമാനം പ്രതിമാസ വില്‍പ്പന വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമീപ മാസങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള മൊത്തത്തിലുള്ള വ്യവസായ വ്യാപകമായ വര്‍ധനവാണ് വില്‍പ്പനയിലെ ഈ വര്‍ധനവെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി കൈയ്യടക്കാന്‍ ഏഥര്‍; ഉത്പാദനം വര്‍ധിപ്പിച്ചു

2021 ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ വാക്ക്-ഇന്നുകളിലും വെബ് അന്വേഷണങ്ങളിലും ടെസ്റ്റ് റൈഡുകളിലും വര്‍ധനവുണ്ടായതായി ഏഥര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ കാലയളവില്‍ വാഹന ബുക്കിംഗില്‍ നാല് മടങ്ങ് വളര്‍ച്ചയാണ് ഏഥര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി കൈയ്യടക്കാന്‍ ഏഥര്‍; ഉത്പാദനം വര്‍ധിപ്പിച്ചു

450X, 450 പ്ലസ് എന്നിവയ്ക്ക് 90 ശതമാനം പ്രാദേശികവല്‍ക്കരണത്തിന് ഹൊസൂര്‍ നിര്‍മ്മാണ കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചുവെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഏഥര്‍ എനര്‍ജി രാജ്യത്ത് തന്നെ നിര്‍മ്മിച്ച ബാറ്ററി പായ്ക്ക് ഇതില്‍ ഉള്‍പ്പെടുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 650 കോടി രൂപയുടെ നിക്ഷേപമാണ് നിര്‍മാതാക്കള്‍ വകയിരുത്തിയിരിക്കുന്നത്. ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഫണ്ടുകള്‍ പ്രവര്‍ത്തനക്ഷമതയും ഉല്‍പ്പാദന ശേഷിയും വര്‍ധിപ്പിക്കും.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി കൈയ്യടക്കാന്‍ ഏഥര്‍; ഉത്പാദനം വര്‍ധിപ്പിച്ചു

ലിഥിയം-അയണ്‍ ബാറ്ററി നിര്‍മ്മാണവും, നിര്‍മ്മാണ കേന്ദ്രത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് ഓട്ടോ കമ്പനിയുടെ പ്രധാന ശ്രദ്ധാകേന്ദ്രമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏഥര്‍ എനര്‍ജി സ്വന്തമായി ബാറ്ററി പായ്ക്കുകള്‍ നിര്‍മ്മിക്കുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി കൈയ്യടക്കാന്‍ ഏഥര്‍; ഉത്പാദനം വര്‍ധിപ്പിച്ചു

ലി-അയണ്‍ ബാറ്ററികളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും സംബന്ധിച്ച് 13 പേറ്റന്റുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ പുതിയ വിപണികളിലേക്ക് വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ പുതിയ ലക്ഷ്യം.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി കൈയ്യടക്കാന്‍ ഏഥര്‍; ഉത്പാദനം വര്‍ധിപ്പിച്ചു

2023 മാര്‍ച്ചോടെ 100 നഗരങ്ങളിലായി 150 എക്സ്പീരിയന്‍സ് സെന്ററുകള്‍ സ്ഥാപിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിന് തന്ത്രപ്രധാനമായ നിക്ഷേപങ്ങള്‍ നടത്തിവരികയാണെന്നും ഏഥര്‍ വ്യക്തമാക്കുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി കൈയ്യടക്കാന്‍ ഏഥര്‍; ഉത്പാദനം വര്‍ധിപ്പിച്ചു

''രാജ്യത്തുടനീളം ഇവി ഡിമാന്‍ഡ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്, കൂടാതെ ഉപഭോക്താക്കള്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഏഥര്‍ എനര്‍ജിയുടെ സഹസ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്ത പറഞ്ഞു.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി കൈയ്യടക്കാന്‍ ഏഥര്‍; ഉത്പാദനം വര്‍ധിപ്പിച്ചു

450X, 450 പ്ലസ് എന്നിവയ്ക്ക് വന്‍ ഡിമാന്‍ഡ് കാണുന്നത്, കാരണം അത് ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച ഇലക്ട്രിക് സ്‌കൂട്ടറാണ് ഈ മോഡലുകള്‍. തങ്ങളുടെ എക്‌സ്പീരിയന്‍സ് കേന്ദ്രങ്ങള്‍ അതിവേഗം വളരുകയാണ്, വരും പാദങ്ങളില്‍ തങ്ങളുടെ റീട്ടെയില്‍ ചുവടുവെയ്പ്പുകള്‍ ആറിരട്ടിയായി വളരുമെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി കൈയ്യടക്കാന്‍ ഏഥര്‍; ഉത്പാദനം വര്‍ധിപ്പിച്ചു

അതിനാല്‍, തങ്ങളുടെ നിലവിലെ പ്ലാന്റ് തുറന്ന് പത്ത് മാസത്തിനുള്ളില്‍, തങ്ങള്‍ ഇതിനകം തന്നെ പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 2022-ല്‍ സജ്ജമാകുന്ന രണ്ടാമത്തെ പ്ലാന്റ് തങ്ങള്‍ കമ്മീഷന്‍ ചെയ്യുന്നു. ഈ ശേഷി വര്‍ധനയോടെ, അടുത്ത വര്‍ഷത്തോടെ രാജ്യത്തെ ഏറ്റവും വലിയ ഇവി നിര്‍മ്മാതാവായി മാറാനുള്ള പാതയിലാണ് ഏഥറെന്നും തരുണ്‍ മേത്ത വ്യക്തമാക്കി.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി കൈയ്യടക്കാന്‍ ഏഥര്‍; ഉത്പാദനം വര്‍ധിപ്പിച്ചു

അതേസമയം താങ്ങാവുന്ന വിലയില്‍ പുതിയ മോഡലുകളെ എത്തിക്കാനും കമ്പനി പദ്ധതിയിടുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പ് തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന ഇ-സ്‌കൂട്ടര്‍ വികസിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തി. ഈ മോഡലിനെ ഒരു ലക്ഷം രൂപയ്ക്ക് താഴെ വിലയില്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇത് സര്‍ക്കാര്‍ സബ്സിഡികള്‍ ഇല്ലാതെയാണ്.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി കൈയ്യടക്കാന്‍ ഏഥര്‍; ഉത്പാദനം വര്‍ധിപ്പിച്ചു

സര്‍ക്കാര്‍ സബ്സിഡികളോടെ സ്‌കൂട്ടറിന് 70,000-80,000 രൂപ വരെ ഓണ്‍റോഡ് വില ലഭിക്കും. ഈ വില നിലവാരത്തില്‍, ഹോണ്ട ആക്ടിവ, ടിവിഎസ് ജുപിറ്റര്‍, സുസുക്കി ആക്സസ് തുടങ്ങിയവ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളോട് ഇത് മത്സരിക്കുകയും ചെയ്യും. പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് പുറമെ, ഓല ഇലക്ട്രിക്കില്‍ നിന്നുള്ള മോഡലുകളോടും ഇത് മത്സരിക്കും.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി കൈയ്യടക്കാന്‍ ഏഥര്‍; ഉത്പാദനം വര്‍ധിപ്പിച്ചു

നിലവില്‍, ഏഥര്‍ ഇന്ത്യയില്‍ രണ്ട് മോഡലുകള്‍ വില്‍ക്കുന്നു- 450 പ്ലസ് പതിപ്പിന് 1.13 ലക്ഷം രൂപയും, 450X-ന് 1.32 രൂപയുമാണ് വിപണിയിലെ എക്സ്‌ഷോറൂം വിലകള്‍. വിവിധ സംസ്ഥാന ഗവണ്‍മെന്റുകളുടെ ഇവി പോളിസികള്‍ക്ക് കീഴില്‍ വാഗ്ദാനം ചെയ്യുന്ന സംസ്ഥാന സബ്സിഡികള്‍ കണക്കിലെടുക്കുമ്പോള്‍ ഈ വിലകള്‍ കുറയുകയും ചെയ്യുന്നു. ഈ ആനുകൂല്യങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും, നിലവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ മേഖലയില്‍ ഏറ്റവും പ്രീമിയം സ്‌കൂട്ടറുകളാണ് ഏഥര്‍ 450 ശ്രേണിയിലുള്ളത്.

Most Read Articles

Malayalam
English summary
Ather energy increased electric scooter production details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X