Just In
Don't Miss
- Finance
1000 രൂപ മാസതവണയില്‍ തുടങ്ങാവുന്ന 5 മികച്ച നിക്ഷേപങ്ങള്‍
- News
44 ലക്ഷം ഡോസ് വാക്സിന് പാഴാക്കി, മുന്നില്‍ തമിഴ്നാട്, വാക്സിന് ഉപയോഗത്തില്‍ കേരളം നമ്പര്‍ വണ്‍
- Movies
മമ്മൂട്ടിയുടെ മുഖത്ത് തന്നെ അന്ന് നോക്കി നിന്നു, കണ്ണെടുക്കാനായില്ല, തുറന്ന് പറഞ്ഞ് മന്യ
- Sports
IPL 2021: ഇത്തവണത്തെ സിക്സര്‍ വീരന്മാര്- തലപ്പത്ത് രണ്ടു പേര്, രണ്ടാംസ്ഥാനം പങ്കിട്ട് സഞ്ജു
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Lifestyle
റമദാന് 2021: വ്രതശുദ്ധിയില്‍ പുണ്യമാസം അറിഞ്ഞിരിക്കാം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇലക്ട്രിക് സ്‌കൂട്ടറുകളുമായി മുംബൈയില്‍ ചുവടുറപ്പിച്ച് ഏഥര്‍; ഡെലിവറിയും ആരംഭിച്ചു
മുംബൈയില്‍ ആദ്യ ഷോറുമിന്റെ പ്രവര്‍ത്തനം ആരംഭിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. ബെംഗളൂരുവിനും ചെന്നൈക്കും ശേഷം ഏഥര്‍ സ്‌പേസ് ഷോറൂം ലഭിക്കുന്ന മൂന്നാമത്തെ നഗരമാണ് മുംബൈ.

അധികം വൈകാതെ തന്നെ ഹൈദരാബാദിലും അഹമ്മദാബാദിലും സമാനമായ ഷോറൂമുകള്‍ തുറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോടെ ഏഥര്‍ അതിന്റെ സീരീസ് വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറികളും മുംബൈയില്‍ ആരംഭിച്ചു.

പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലാകും സീരീസ് വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടന്‍ വില്‍പ്പനയ്ക്കെത്തും. സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ ഒരു പരിമിത വേരിയന്റാണ് ഏഥര്‍ 450X സീരീസ് വണ്‍. സ്റ്റാന്‍ഡേര്‍ഡ് 450X-ന് 1.59 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം (ബെംഗളൂരു) വില.
MOST READ: കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് വിജയ് ബാബു

സീരീസ് വണ്‍ പതിപ്പില്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ നിരവധി മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ചുവന്ന ആക്‌സന്റുകളുള്ള ഗ്ലോസ് ബ്ലാക്കില്‍ സ്‌പോര്‍ടി-ലുക്കിംഗ് പെയിന്റ് ഫിനിഷ് ഇതില്‍ ഉള്‍പ്പെടുന്നു.

ഗ്ലോസി-ബ്ലാക്ക് സൈഡ് പാനലുകള്‍ക്ക് പകരം അര്‍ദ്ധസുതാര്യ പാനലുകള്‍ കമ്പനി 2021 മാര്‍ച്ച് മുതല്‍ ഉപഭോക്താവിന് സൗജന്യമായി നല്‍കും. എക്‌സ്‌ക്ലൂസീവ് കളര്‍ സ്‌കീമിനുപുറമെ, ഇലക്ട്രിക് സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള കളര്‍ സ്‌കീമുമായി പൊരുത്തപ്പെടുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ UI-യില്‍ സൂക്ഷ്മമായ മാറ്റങ്ങളും ഏഥര്‍ 450X സീരീസ് വണ്‍ അവതരിപ്പിക്കുന്നു.
MOST READ: 2020 -ൽ യൂറോപ്യൻ വിപണിയിലെ താരമായി ഫോക്‌സ്‌വാഗൺ ഗോൾഫ്

അതേസമയം മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഈ പതിപ്പിലില്ലെന്ന് വേണം പറയാന്‍. 2.9 കിലോവാട്ട്സ് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കുമായി ജോടിയാക്കിയ 6.0 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ഈ പവര്‍ട്രെയിനില്‍ വരുന്നത്.

ഒരൊറ്റ ചാര്‍ജില്‍ പരമാവധി 85 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇലക്ട്രിക് സ്‌കൂട്ടര്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും 3.3 സെക്കന്‍ഡിനുള്ളില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും പറയപ്പെടുന്നു. ഇത് സെഗ്മെന്റിലെ ഏറ്റവും വേഗമേറിയ ഇലക്ട്രിക് സ്‌കൂട്ടറായി മാറുന്നു.
MOST READ: വാഹന ലോകത്തേക്കുള്ള ആപ്പിളിന്റെ ചുവടുവെപ്പ് ഹ്യുണ്ടായിയുടെ കൈപ്പിടിച്ച്; സാധ്യതകൾ ഇങ്ങനെ

നിരവധി സ്മാര്‍ട്ട് സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇലക്ട്രിക് സ്‌കൂട്ടര്‍. സംഗീതത്തെയും വോയ്‌സ് അസിസ്റ്റന്റിനെയും നിയന്ത്രിക്കാന്‍ ഉപയോഗിക്കാവുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഒരു സ്മാര്‍ട്ട് ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഉപഭോക്താക്കള്‍ക്ക് ഏഥര്‍ സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനും കഴിയും, അത് ധാരാളം വിവരങ്ങള്‍ നല്‍കുകയും സ്‌കൂട്ടറിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഉപഭോക്താവിനെ അനുവദിക്കുകയും ചെയ്യുന്നു.
MOST READ: പുതിയ അവൻസ ഈ വർഷം തന്നെ വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

ബെംഗളൂരുവിലെ പ്ലാന്റില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം അവസാനിപ്പിച്ചതായും ഏഥര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. തമിഴ്നാട്ടിലെ ഹൊസൂരില്‍ വരുന്ന പുതിയ നിര്‍മ്മാണ കേന്ദ്രത്തിലേക്ക് ഉത്പാദനം മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ബെംഗളൂരുവിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്.

ഏഥര്‍ എനര്‍ജി സിഇഒയും സഹസ്ഥാപകനുമായ തരുണ്‍ മേത്തയാണ് ട്വീറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. വൈറ്റ്ഫീല്‍ഡിലുള്ള ബെംഗളൂരുവിലെ നിര്‍മ്മാണ കേന്ദ്രത്തിലാണ് കമ്പനി ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണം ആരംഭിച്ചത്.

രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആവശ്യം നിറവേറ്റാന്‍ ഈ പ്ലാന്റിലെ സൗകര്യം പര്യാപ്തമല്ല. തല്‍ഫലമായിട്ടാണ്, ഉത്പാദനം തമിഴ്നാട്ടിലെ ഹൊസൂരില്‍ സ്ഥാപിക്കുന്ന പുതിയ വലിയ പ്ലാന്റിലേക്ക് മാറ്റുമെന്ന് കമ്പനി പ്രഖ്യാപിച്ചത്.