YouTube

മുബൈയിൽ 10 പുത്തൻ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ഏഥർ

മുംബൈയിലുടനീളം ഫാസ്റ്റ് ചാർജിംഗ് പബ്ലിക് നെറ്റ്‌വർക്കായ ഏഥർ ഗ്രിഡ് സ്ഥാപിച്ചതായി ഏഥർ എനർജി അറിയിച്ചു. കമ്പനി ഇതിന് മുമ്പ് ഏഥർ എക്സ്പീരിയൻസ് സെന്റർ ഉദ്ഘാടനം ചെയ്യുകയും 2021 -ൽ മുംബൈയിൽ ഏഥർ 450 -X ന്റെ ഡെലിവറികൾ ആരംഭിക്കുകയും ചെയ്തിരുന്നു.

മുബൈയിൽ 10 പുത്തൻ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ഏഥർ

ഏഥർ പുറത്തുവിട്ട വിവരങ്ങളനുസരിച്ച്, മുംബൈയിലുടനീളം 10 ഇവി ചാർജിംഗ് പോയിന്റുകൾ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ ലിങ്കിംഗ് റോഡ്, ഗോരേഗാവ്, അന്ധേരി, ഫോർട്ട് , തുടങ്ങിയ ഇടങ്ങളിലാണിത്.

മുബൈയിൽ 10 പുത്തൻ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ഏഥർ

തങ്ങൾ ഡെലിവറികൾ ആരംഭിച്ച എല്ലാ നഗരങ്ങളിലും ഏഥർ ഗ്രിഡ് ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു, ഏത് മാർക്കറ്റിലും ഉൽപ്പന്നങ്ങൾ സമാരംഭിക്കുന്നതിനുമുമ്പ് ആക്‌സസ് ചെയ്യാവുന്ന ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ നിർണായകമാണെന്ന് തങ്ങൾ വിശ്വസിക്കുന്നു എന്ന് ചീഫ് ബിസിനസ് ഓഫീസർ രവനീത് പോക്കെല പറഞ്ഞു.

മുബൈയിൽ 10 പുത്തൻ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ഏഥർ

ഇവയുടെ വ്യാപനത്തിനായി കമ്പനി ഒന്നിലധികം പങ്കാളികളുമായി കരാറുകൾ ഒപ്പിട്ടിട്ടുണ്ട്, വരും മാസങ്ങളിലും ഇത് തുടരും എന്ന് അദ്ദേഹം വ്യക്തമാക്കി. മുംബൈയിലെ സ്ഥലങ്ങൾ കണ്ടെത്തുന്നതിലും റീച്ച് വർധിപ്പിക്കുന്നതിലും പാർക്ക്+ എന്ന സ്ഥാപനം പ്രധാന പങ്കുവഹിച്ചു എന്ന് പോക്കെല വ്യക്തമാക്കി.

മുബൈയിൽ 10 പുത്തൻ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ഏഥർ

2022 -ഓടെ മുംബൈയിൽ 'കുറഞ്ഞത് 30 ഫാസ്റ്റ് ചാർജിംഗ് പോയിന്റുകൾ' സ്ഥാപിക്കുമെന്ന് കമ്പനി പറയുന്നു. മുംബൈയിലെ ഇവി ചാർജിംഗ് ലൊക്കേഷനുകൾ വർധിപ്പിക്കുന്നതിന് ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പ് പാർക്ക്+ -മായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു.

മുബൈയിൽ 10 പുത്തൻ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ഏഥർ

'സ്മാർട്ട് പാർക്കിംഗ്' കണ്ടെത്താനും സ്ലോട്ടുകൾ ബുക്ക് ചെയ്യാനും ഡിജിറ്റലായി പണമടയ്ക്കാനും പാർക്ക് + ഉപഭോക്താക്കൾക്ക് അവസരം നൽകുന്നു.

മുബൈയിൽ 10 പുത്തൻ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ഏഥർ

ഏഥർ ഇതിനകം തന്നെ 128 പബ്ലിക് ഫാസ്റ്റ് ചാർജിംഗ് പോയിന്റുകൾ ഇന്ത്യയിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ 2021 സെപ്റ്റംബർ അവസാനം വരെ എല്ലാ ഇവികൾക്കും സൗജന്യമായി ഉപയോഗിക്കാൻ കഴിയും.

മുബൈയിൽ 10 പുത്തൻ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ഏഥർ

ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ കൂടുതൽ സാനിധ്യമാണ് മാർക്കറ്റിന് ഇപ്പോൾ വേണ്ടത്. സാനിധ്യം കൂടുന്നതിനനുസരിച്ച് മെന്റൽ കംഫർട്ട് ഉയരുകയും, ഉത്കണ്ഠ കുറയുകയും ചെയ്യുന്നു. പെട്രോൾ അല്ലെങ്കിൽ സി‌എൻ‌ജി ഗ്യാസ് സ്റ്റേഷനുകൾ‌ പോലുള്ള സാന്ദ്രത ആവശ്യമില്ല, അതിനുപകരം ആക്സസിബിളിറ്റിയും ഫാസ്റ്റ് ചാർജിംഗ് സ്പീഡുമാണ് ആവശ്യം.

മുബൈയിൽ 10 പുത്തൻ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ഏഥർ

തങ്ങളുടെ ഉപഭോക്താക്കളിൽ ആത്മവിശ്വാസം വളർത്തുന്നതിനായി പ്രമുഖ സ്ഥലങ്ങളിൽ ഏഥർ ഗ്രിഡ് ഉണ്ടെന്ന് കമ്പനി ഉറപ്പാക്കും. ഉയർന്ന പ്രകടനമുള്ള സ്കൂട്ടർ മാത്രമല്ല, അതിനൊപ്പം ഒരു സപ്പോർട്ടിംഗ് ഇക്കോസിസ്റ്റം നിർമ്മിക്കുന്ന ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ട് എന്ന് പോക്കെല അറിയിച്ചു.

മുബൈയിൽ 10 പുത്തൻ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ഏഥർ

അടിസ്ഥാന സൗകര്യങ്ങൾ‌ ഇപ്പോൾ‌ ഉയർ‌ന്നുവരുന്നതിനാൽ‌, ആം‌ചി മുംബൈയിൽ‌ കൂടുതൽ‌ ഏഥർ‌ 450 X കാണാൻ‌ കഴിയുമെന്ന് lങ്ങൾ‌ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather Energy Sets Up 10 New Fast Charging Stations In Mumbai. Read in Malayalam.
Story first published: Wednesday, April 7, 2021, 19:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X