ഹൊസൂരിലെ പുതിയ നിർമ്മാണശാലയിൽ ഉത്പാദനം ആരംഭിച്ച് ഏഥർ എനർജി

ബാംഗ്ലൂർ ആസ്ഥാനമായുള്ള പ്രീമിയം ഇലക്ട്രിക് ഇരുചക്രവാഹന സ്റ്റാർട്ടപ്പായ ഏഥർ എനർജി തമിഴ്‌നാട്ടിലെ ഹൊസൂരിലെ പുതിയ നിർമ്മാണശാലയിൽ ഉത്പാദന പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഹൊസൂരിലെ പുതിയ നിർമ്മാണശാലയിൽ ഉത്പാദനം ആരംഭിച്ച് ഏഥർ എനർജി

പുതിയ ഉൽ‌പാദന കേന്ദ്രം ഇന്ത്യൻ വിപണിയിൽ ബ്രാൻഡിന്റെ ജനപ്രിയ 450 X ഇലക്ട്രിക് സ്കൂട്ടർ നിർമ്മിക്കുന്നത് തുടരും.

ഹൊസൂരിലെ പുതിയ നിർമ്മാണശാലയിൽ ഉത്പാദനം ആരംഭിച്ച് ഏഥർ എനർജി

പുതിയ ഹൊസൂർ പ്ലാന്റിൽ ഉത്പാദനം ആരംഭിക്കുന്നത് രാജ്യമെമ്പാടും പുതിയ നഗരങ്ങളിലേക്ക് അതിവേഗം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ഏഥർ എനർജിയെ അനുവദിക്കും.

ഹൊസൂരിലെ പുതിയ നിർമ്മാണശാലയിൽ ഉത്പാദനം ആരംഭിച്ച് ഏഥർ എനർജി

തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടതിന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഹൊസൂരിലെ പുതിയ ഉൽപാദന കേന്ദ്രം സാക്ഷാത്കരിച്ചത്.

ഹൊസൂരിലെ പുതിയ നിർമ്മാണശാലയിൽ ഉത്പാദനം ആരംഭിച്ച് ഏഥർ എനർജി

4.0 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ഹൊസൂരിലെ പുതിയ സൗകര്യം. ധാരണാപത്രത്തിൽ ഒപ്പുവെച്ച സമയത്ത്, പുതിയ നിർമ്മാണശാല പ്രവർത്തനക്ഷമമായാൽ അഞ്ച് വർഷ കാലയളവിൽ 4000 -ത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് ഏഥർ എനർജി വ്യക്തമാക്കിയിരുന്നു.

ഹൊസൂരിലെ പുതിയ നിർമ്മാണശാലയിൽ ഉത്പാദനം ആരംഭിച്ച് ഏഥർ എനർജി

ഹൊസൂരിൽ ഉൽ‌പാദന പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ഗൈഡൻസ്_തമിഴ്‌നാട് കമ്പനിയെ ട്വീറ്റിലൂടെ അഭിനന്ദിച്ചു.

ഹൊസൂരിലെ പുതിയ നിർമ്മാണശാലയിൽ ഉത്പാദനം ആരംഭിച്ച് ഏഥർ എനർജി

തങ്ങളുടെ ഏറ്റവും പുതിയ സീരീസ് D ഫണ്ടിംഗിൽ 35 മില്യൺ ഡോളറിന്റെ പുതിയ നിക്ഷേപം കമ്പനിക്ക് ലഭിച്ചതായി ഏഥർ എനർജി അടുത്തിടെ പ്രഖ്യാപിച്ചു.

ഹൊസൂരിലെ പുതിയ നിർമ്മാണശാലയിൽ ഉത്പാദനം ആരംഭിച്ച് ഏഥർ എനർജി

ഈ പുതിയ നിക്ഷേപം രാജ്യത്തൊട്ടാകെയുള്ള ഒന്നിലധികം പുതിയ നഗരങ്ങളിലേക്ക് അതിവേഗം തങ്ങളുടെ പ്രവർത്തന ശൃംഖല വ്യാപിപ്പിക്കാൻ കമ്പനിയെ അനുവദിക്കും.

ഹൊസൂരിലെ പുതിയ നിർമ്മാണശാലയിൽ ഉത്പാദനം ആരംഭിച്ച് ഏഥർ എനർജി

അതേസമയം പുതിയ ഉൽ‌പാദന സൗകര്യം എല്ലാ വിപണികളിലുമുള്ള ബ്രാൻഡിന്റെ ഇലക്ട്രിക് സ്കൂട്ടർ ഓഫറിനായുള്ള ഡിമാൻഡ് നിറവേറ്റാൻ സഹായിക്കും.

ഹൊസൂരിലെ പുതിയ നിർമ്മാണശാലയിൽ ഉത്പാദനം ആരംഭിച്ച് ഏഥർ എനർജി

ഇന്ത്യൻ വിപണിയിൽ ഫേസ് 2 വിപുലീകരണ പദ്ധതികളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച്, 2021 -ലെ ഒന്നാം പാദത്തിന്റെ അവസാനത്തോടെ ഇന്ത്യയിലെ 27 നഗരങ്ങളിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

ഹൊസൂരിലെ പുതിയ നിർമ്മാണശാലയിൽ ഉത്പാദനം ആരംഭിച്ച് ഏഥർ എനർജി

ഏഥർ എനർജി ഇതിനകം തന്നെ മുംബൈ, ഡൽഹി NCR, പൂനെ, ഹൈദരാബാദ് തുടങ്ങി വിവിധ പ്രമുഖ വിപണികളിൽ പ്രവേശിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെയുള്ള 16 പുതിയ നഗരങ്ങളിലും 450 X ലോഞ്ചിനൊപ്പം കമ്പനി ഫേസ്-1 വിപുലീകരണം പൂർത്തിയാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather Energy Starts Production In New Plant In Hosur Details. Read in Malayalam.
Story first published: Thursday, February 4, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X