ഹീറോയെ പിന്നിലാക്കി കുതിപ്പ്, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കൾ ഇനി ബജാജ്

കഴിഞ്ഞ മാസം ലോകത്താകമാനം 3,48,173 യൂണിറ്റുകൾ വിറ്റഴിച്ച് ബജാജ് ഓട്ടോ. ഏപ്രിലിൽ 126,570 യൂണിറ്റുകൾ ഇന്ത്യൻ നിരത്തുകളിലേക്ക് എത്തിച്ചപ്പോൾ കയറ്റുമതി കണക്ക് 2,21,603 യൂണിറ്റായി കുതിച്ചു.

ഹീറോയെ പിന്നിലാക്കി കുതിപ്പ്, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കൾ ഇനി ബജാജ്

അങ്ങനെ 2021 ഏപ്രിൽ മാസത്തെ കണക്കെടുക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളെന്ന ഖ്യാതിയാണ് ബജാജ് സ്വന്തം പേരിലാക്കിയത്. അതായത് ഇതുവരെ ആർക്കും പിടികൊടുക്കാതിരുന്ന ഹീറോ മോട്ടോകോർപിനെയാണ് ബജാജ് മലർത്തിയടിച്ചത്.

ഹീറോയെ പിന്നിലാക്കി കുതിപ്പ്, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കൾ ഇനി ബജാജ്

കഴിഞ്ഞ മാസം വിറ്റ ഹീറോയ്ക്ക് 3,39,329 യൂണിറ്റുകളാണ് വിറ്റഴിക്കാൻ സാധിച്ചത്. കഴിഞ്ഞ 2020-21 സാമ്പത്തിക വർഷം കയറ്റുമതി പട്ടികയിൽ ബജാജ് ഒന്നാം സ്ഥാനത്തെത്തിയത് ഈ നേട്ടത്തിലേക്കുള്ള ആദ്യചവിട്ടുപടിയായിരുന്നു.

MOST READ: 24.10 കോടി രൂപ മുടക്കിയൊരു മെർസിഡീസ് കാർ, 600 പുൾമാൻ ലിമോസിനെ പരിചയപ്പെടാം

ഹീറോയെ പിന്നിലാക്കി കുതിപ്പ്, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കൾ ഇനി ബജാജ്

ഇന്ത്യയിൽ നിന്നുള്ള മോട്ടോർസൈക്കിൾ, ത്രീ-വീലർ കയറ്റുമതിയുടെ 60 ശതമാനവും ബജാജിന്റേതാണ്. കയറ്റുമതി വരുമാനം 12,687 കോടി രൂപയ്ക്ക് തുല്യമാണെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 12,687 കോടി രൂപയായിരുന്നു.

ഹീറോയെ പിന്നിലാക്കി കുതിപ്പ്, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കൾ ഇനി ബജാജ്

നിർമാണത്തിന്റെ 52 ശതമാനവും ലോകമെമ്പാടുമുള്ള 79 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതായും ബജാജ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി ആഗോളതലത്തിൽ പൾസറിന്റെ 1.25 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതും ശ്രദ്ധേയമാണ്.

MOST READ: ലോക്ക്ഡൗണ്‍ സമയത്ത് ഇരുചക്ര വാഹനം പരിപാലിക്കേണ്ടത് ഇങ്ങനെ

ഹീറോയെ പിന്നിലാക്കി കുതിപ്പ്, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കൾ ഇനി ബജാജ്

മാത്രമല്ല വിൽപ്പനയുടെ ഭൂരിഭാഗം വിപണികളിലും ഇത് വിൽപ്പന കണക്കുകളിൽ ഒന്നാമതാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ബജാജ് 18 ദശലക്ഷത്തിലധികം വാഹനങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ട്.

ഹീറോയെ പിന്നിലാക്കി കുതിപ്പ്, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കൾ ഇനി ബജാജ്

അങ്ങനെ കഴിഞ്ഞ ദശകത്തിൽ 14 ബില്യൺ യുഎസ് ഡോളർ ബ്രാൻഡ് സമ്പാദിച്ചു. കയറ്റുമതി ശക്തമായതോടെ ബജാജ് ശക്തമായ ആഗോള സാന്നിധ്യവും നേടി. മഹാരാഷ്ട്രയിലെ ചക്കാനിൽ 650 കോടി രൂപ മുതൽമുടക്കിൽ നാലാമത്തെ നിർമാണ കേന്ദ്രം ആരംഭിക്കുന്നതായും ബജാജ് ഓട്ടോ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

MOST READ: ഏറ്റക്കുറച്ചിലുകളില്ല; രാജ്യത്ത് തുടർച്ചയായി പതിനെട്ടാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില

ഹീറോയെ പിന്നിലാക്കി കുതിപ്പ്, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കൾ ഇനി ബജാജ്

ബ്രാൻഡിന്റെ ശ്രേണിയിലെ പ്രീമിയം മോട്ടോർസൈക്കിളുകൾക്കൊപ്പം ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിർമാണത്തിനും പുതിയ പ്ലാന്റ് പങ്കുവഹിക്കും. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇരുചക്ര വാഹന നിർമാതാക്കളും ഏറ്റവും വലിയ ത്രീ-വീലർ ബ്രാൻഡുമാണ് ബജാജ് ഓട്ടോ.

ഹീറോയെ പിന്നിലാക്കി കുതിപ്പ്, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കൾ ഇനി ബജാജ്

1,10,864 കോടി രൂപയുടെ ക്യാപിറ്റലൈസേഷനുമായി ലോകത്തെ ഏറ്റവും മൂല്യവത്തായ ഇരുചക്ര വാഹന നിർമാതാക്കളാണ് ബജാജ് എന്നും കമ്പനി അവകാശപ്പെടുന്നു. വരും മാസങ്ങളിൽ ശക്തമായ സാന്നിധ്യത്തിലൂടെ ഈ അരക്കെട്ടുറപ്പിക്കാമെന്ന പ്രതീക്ഷയിലുമാണ് ഇന്ത്യൻ കമ്പനി.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Become The Largest Motorcycle Brand In India. Read in Malayalam
Story first published: Tuesday, May 4, 2021, 9:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X