ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായി ബജാജ്

ആഗോളതലത്തില്‍ ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം നേടുന്ന ആദ്യ ഇരുചക്രവാഹന നിര്‍മ്മാതാക്കളായി ബജാജ്. കമ്പനിയുടെ 75-ാം വാര്‍ഷികാഘോഷ വേളയിലാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായി ബജാജ്

നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (NSE) ബജാജ് ഓഹരികള്‍ 3,479 രൂപ വില നിലവാരത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയതോടെയാണ് കമ്പനിയുടെ വിപണി മൂല്യം 1,00,670.76 കോടി രൂപ (ഏകദേശം 1,360 കോടി ഡോളര്‍) യായി ഉയര്‍ന്നത്.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായി ബജാജ്

രാജ്യാന്തരതലത്തില്‍ തന്നെ ഏതെങ്കിലും ഇരുചക്രവാഹന നിര്‍മാണ കമ്പനി ലക്ഷം കോടി രൂപ വിപണി മൂല്യമെന്ന നേട്ടം കൈവരിച്ചിട്ടില്ലെന്നു കമ്പനി അവകാശപ്പെട്ടു. ആഗോളതലത്തില്‍ തന്നെ മൂന്നാമത്തെ വലിയ ഇരുചക്രവാഹന നിര്‍മാതാക്കളാണു ബജാജ്.

MOST READ: ബൈക്ക് റൈഡുകള്‍ ആസ്വദിക്കുന്നു; ഡ്യുക്കാട്ടി പാനിഗാലെ V2 സ്വന്തമാക്കി ഉണ്ണി മുകുന്ദന്‍

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായി ബജാജ്

ആഭ്യന്തര വിപണിയില്‍ ബജാജ് ഓട്ടോയ്ക്ക് ശക്തമായ സാന്നിധ്യമുണ്ട്, ഇത് ലോകമെമ്പാടുമുള്ള 70-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. മാത്രമല്ല, കെടിഎം ഏറ്റെടുക്കുന്നത് ആഗോളതലത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സഹായിച്ചു.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായി ബജാജ്

ബജാജിന്റെ പങ്കാളികളായ ഓസ്ട്രിയന്‍ സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മാതാക്കളായ കെടിഎമ്മിനും നേട്ടം സമ്മാനിച്ചിട്ടുണ്ട്. ഈ സഖ്യത്തിന്റെ ഭാഗമായതോടെ പ്രീമിയം സ്‌പോര്‍ട്‌സ് മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളായ മാറാന്‍ കെടിഎമ്മിന് സാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഗ്രാവിറ്റാസ് മുതല്‍ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് വരെ; ഈ മാസം വിപണിയിലെത്തുന്ന എസ്‌യുവികള്‍

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായി ബജാജ്

കഴിഞ്ഞ വര്‍ഷം ആദ്യം, ഹസ്ഖ്‌വര്‍ണ ബ്രാന്‍ഡിനെ ബജാജ് ഇന്ത്യയിലേക്ക് കൊണ്ടുവന്നു. അത് കെടിഎം ഡീലര്‍ഷിപ്പുകള്‍ വഴി വില്‍പ്പന നടത്തുകയും ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായി ബജാജ്

നിലവില്‍ വിറ്റ്പിലന്‍ 250, സ്വാര്‍ട്ട്പിലന്‍ 250 എന്നീ മോഡലുകളാണ് ബ്രാന്‍ഡില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തുന്നത്. ഇരുമോഡലുകളും ഇന്ത്യന്‍ ഉപഭോക്താക്കളില്‍ മികച്ച സ്വീകാര്യത നേടി.

MOST READ: ഇന്ത്യക്ക് പിന്നാലെ ഇന്തോനേഷ്യൻ വിപണിയിലും മാഗ്നൈറ്റ് എത്തി

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായി ബജാജ്

മാത്രമല്ല, ഇന്ത്യന്‍ വിപണിക്കായി പുത്തന്‍ ഉത്പന്ന ശ്രേണി അവതരിപ്പിക്കാന്‍ ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫുമായും ബജാജ് ധാരണയിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായി ബജാജ്

ഇതോടൊപ്പം പ്രൊഡക്ഷന്‍ പ്ലാന്റിന്റെ എണ്ണം കൂട്ടാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഈ പുതിയ സൗകര്യം വികസിപ്പിക്കുന്നതിന് 650 കോടി രൂപ നിക്ഷേപം നടത്തുമെന്നും കമ്പനി അറിയിച്ചിരുന്നു.

MOST READ: ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായി ബജാജ്

എല്ലാം സുഗമമായി നടന്നാല്‍ 2023-ഓടെ ചകാന്‍ പ്ലാന്റിന പുറമേ പുതിയൊരു ഉത്പാദനം പ്ലാന്റും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. പ്രീമിയം ബൈക്കുകളുടെയും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെയും അസംബ്ലിക്ക് ഈ സൗകര്യം നീക്കിവയ്ക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായി ബജാജ്

കൊറോണ വൈറസ് വ്യാപനവും കൊവിഡ്-19 മഹാമാരിയും ലോക്ക്ഡൗണുമൊക്കെ തിരിച്ചടി സൃഷ്ടിച്ചപ്പോഴും കയറ്റുമതിയില്‍ മികവു കാട്ടിയതോടെ കഴിഞ്ഞ ആറു മാസത്തിനിടെ ഓഹരി വിലയില്‍ 21 ശതമാനം വര്‍ധന കൈവരിക്കാന്‍ ബജാജിന് സാധിച്ചു.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായി ബജാജ്

പൂര്‍ണമായും മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനവും വേറിട്ടു നില്‍ക്കാനുള്ള വിപണന തന്ത്രങ്ങളും ഉത്പാദനനഷ്ടം ഒഴിവാക്കുന്ന ടോട്ടല്‍ പ്രൊഡക്ടീവ് മെയ്ന്റനന്‍സും(TPM) ആഗോളതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചതുമൊക്കെയാണു ബജാജിനെ ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളാക്കി മാറ്റിയത്.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായി ബജാജ്

ലോകമെങ്ങുമുള്ള ഉപയോക്താക്കള്‍ക്കു മെച്ചപ്പെട്ട സേവനം നല്‍കാനുള്ള പ്രചോദനമായി ഈ നേട്ടം മാറുമെന്നും ബജാജ് മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് അഭിപ്രായപ്പെട്ടു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Becomes World’s Most Valuable Two-Wheeler Brand. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X