വിലയാണ് വില്ലന്‍; FAME II സബ്‌സിഡികള്‍ ലഭിച്ചിട്ടും വില കുറയാതെ Bajaj Chetak

2020 ജനുവരി മാസത്തിലാണ് ബജാജ് ഓട്ടോ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ ചേതക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ബ്രാന്‍ഡിന്റെ പുതിയ അര്‍ബനൈറ്റ് ഡിവിഷനില്‍ നിന്നുള്ള ആദ്യ ഉല്‍പ്പന്നമാണ് ചേതക് എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍.

വിലയാണ് വില്ലന്‍; FAME II സബ്‌സിഡികള്‍ ലഭിച്ചിട്ടും വില കുറയാതെ Bajaj Chetak

രാജ്യം ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ മികച്ച സ്വീകാര്യതയാണ് മോഡലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മോഡലിനെ നിര്‍മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്.

വിലയാണ് വില്ലന്‍; FAME II സബ്‌സിഡികള്‍ ലഭിച്ചിട്ടും വില കുറയാതെ Bajaj Chetak

അവതരിപ്പിച്ചപ്പോള്‍ ഇതില്‍ അര്‍ബന്‍ പതിപ്പിന്1.15 ലക്ഷം രൂപയോളാമാണ് എക്‌സ്‌ഷോറൂം വില. പ്രീമിയം പതിപ്പിലേക്ക് വന്നാല്‍ 1.20 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വിലയായി നല്‍കണം. മാത്രമല്ല വിവിധ സമയങ്ങളിലായി മോഡലിന്റെ വിലയും കമ്പനി വര്‍ധിപ്പിച്ചിരുന്നു. ഇതുതന്നെയാണ് ആളുകളെ മോഡലില്‍ നിന്നും അകറ്റുന്നതിന്റെ പ്രധാന കാരണവും.

വിലയാണ് വില്ലന്‍; FAME II സബ്‌സിഡികള്‍ ലഭിച്ചിട്ടും വില കുറയാതെ Bajaj Chetak

ഉയര്‍ന്ന വില മോഡലിന്റെ വില്‍പ്പനയെ ചെറുതായിട്ടെങ്കിലും ബാധിക്കുന്നുവെന്ന് പറയേണ്ടിവരും. എന്നിരുന്നാലും ബജാജ് ചേതക്കിന് ഒടുവില്‍ FAME 2 സബ്സിഡിക്ക് കീഴില്‍ കൊണ്ടുവന്നിരിക്കുകയാണ്. അതായത് ഇലക്ട്രിക് സ്‌കൂട്ടറിന് ഇപ്പോള്‍ 45,000 രൂപയുടെ ഇന്‍സെന്റീവിന് അര്‍ഹതയുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

വിലയാണ് വില്ലന്‍; FAME II സബ്‌സിഡികള്‍ ലഭിച്ചിട്ടും വില കുറയാതെ Bajaj Chetak

എന്നിരുന്നാലും, പുതുക്കിയ സ്‌കീമിന്റെ പ്രയോഗത്തിന് ശേഷവും, ബജാജ് ഇ-സ്‌കൂട്ടറിന്റെ എക്സ്‌ഷോറൂം വില ഒരേസമയം വര്‍ദ്ധിപ്പിച്ചതിന് സമാനമായ വിലയാണെന്ന് പറയേണ്ടി വരും. നിലവില്‍ പ്രീമിയം വേരിയന്റിന് മാത്രമേ ബുക്കിംഗ് തുറന്നിട്ടുള്ളൂ, FAME 2 ഇളവിന് ശേഷം ഇതിന്റെ ഏറ്റവും പുതിയ വില 2,597 രൂപ കുറഞ്ഞു.

വിലയാണ് വില്ലന്‍; FAME II സബ്‌സിഡികള്‍ ലഭിച്ചിട്ടും വില കുറയാതെ Bajaj Chetak

അര്‍ബന്‍ പതിപ്പ് ഉടന്‍ വില്‍പ്പനയ്ക്ക് എത്തും. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും പുതിയ പുനെ എക്സ്‌ഷോറൂം വില പരിശോധിച്ചാല്‍ 1.42 ലക്ഷം ലക്ഷം രൂപയോളം നല്‍കണം. 1.44 ലക്ഷം രൂപയായിരുന്നു പഴയ വില. അവതരിപ്പിച്ചപ്പോള്‍ ഉണ്ടായിരുന്നതില്‍ നിന്ന് വിവിധ സമയങ്ങളിലായി വര്‍ധിപ്പിച്ചതാണ് വില 1.44 ലക്ഷത്തിലേക്ക് ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിലയാണ് വില്ലന്‍; FAME II സബ്‌സിഡികള്‍ ലഭിച്ചിട്ടും വില കുറയാതെ Bajaj Chetak

ഇലക്ട്രിക് സ്‌കൂട്ടര്‍ മുമ്പത്തെ അതേ സവിശേഷതകളും ഫീച്ചറുകളും അവതരിപ്പിക്കുന്നത് തുടരുന്നു. ചുറ്റും എല്‍ഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വലിയ സീറ്റുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

വിലയാണ് വില്ലന്‍; FAME II സബ്‌സിഡികള്‍ ലഭിച്ചിട്ടും വില കുറയാതെ Bajaj Chetak

3kWh ലിഥിയം-അയണ്‍ ബാറ്ററി പാക്കിനൊപ്പം ജോടിയാക്കിയ 4kW ഇലക്ട്രിക് മോട്ടോറാണ് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്തേകുന്നത്. ചേതക്കിലെ ഇലക്ട്രിക് പവര്‍ട്രെയിന്‍ 16 Nm പീക്ക് ടോര്‍ക്ക് ഉത്പാദിപ്പിക്കുകയും ഒറ്റ ചാര്‍ജില്‍ പരമാവധി 95 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

വിലയാണ് വില്ലന്‍; FAME II സബ്‌സിഡികള്‍ ലഭിച്ചിട്ടും വില കുറയാതെ Bajaj Chetak

ബജാജ് ചേതക് ഇലക്ട്രിക് സ്റ്റാന്‍ഡേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യകള്‍ വാഗ്ദാനം ചെയ്യുന്നു, ഇത് 5 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു.

വിലയാണ് വില്ലന്‍; FAME II സബ്‌സിഡികള്‍ ലഭിച്ചിട്ടും വില കുറയാതെ Bajaj Chetak

മുന്‍വശത്ത് സിംഗിള്‍-സൈഡ് ട്യൂബുലാര്‍ സജ്ജീകരണത്തിലൂടെയും പിന്നില്‍ ഒരു മോണോ-ഷോക്ക് സജ്ജീകരണത്തിലൂടെയുമാണ് ചേതക് ഇലക്ട്രിക്കിലെ സസ്‌പെന്‍ഷന്‍. മുന്നില്‍ ഒരൊറ്റ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

വിലയാണ് വില്ലന്‍; FAME II സബ്‌സിഡികള്‍ ലഭിച്ചിട്ടും വില കുറയാതെ Bajaj Chetak

മുന്നിലും പിന്നിലും യഥാക്രമം 90/90, 90/120 ടയര്‍ പ്രൊഫൈലുകളുള്ള 12 ഇഞ്ച് അലോയ് വീലുകളുമായാണ് സ്‌കൂട്ടര്‍ വരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏഥര്‍ 450X, ടിവിഎസ് ഐക്യുബ്, ഒല ഇലക്ട്രിക് എന്നിവയ്ക്ക് എതിരെയാണ് മത്സരിക്കുന്നത്.

വിലയാണ് വില്ലന്‍; FAME II സബ്‌സിഡികള്‍ ലഭിച്ചിട്ടും വില കുറയാതെ Bajaj Chetak

സിട്രസ് റഷ്, സൈബര്‍ വൈറ്റ് എന്നീ രണ്ട് നിറങ്ങളില്‍ ബജാജ് ചേതക് അര്‍ബേന്‍ വേരിയന്റ് വാഗ്ദാനം ചെയ്യുന്നു. മറുവശത്ത്, ടോപ്പ്-സ്‌പെക്ക് പ്രീമിയം ട്രിം അഞ്ച് വ്യത്യസ്ത കളര്‍ സ്‌കീമുകളില്‍ വാഗ്ദാനം ചെയ്യുന്നു. സിട്രസ് റഷ്, ഹാസല്‍നട്ട്, ബ്രൂക്ക്‌ലിന്‍ ബ്ലാക്ക്, വെല്ലുട്ടോ റോസോ, ഇന്‍ഡിഗോ മെറ്റാലിക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

വിലയാണ് വില്ലന്‍; FAME II സബ്‌സിഡികള്‍ ലഭിച്ചിട്ടും വില കുറയാതെ Bajaj Chetak

അതേസമയം ചേതക് ഇലക്ട്രിക്കിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ ഇടങ്ങളിലേക്ക് മോഡലിനെ എത്തുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല വില്‍പ്പന ശക്തമാക്കന്‍ ബജാജ്, ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക സബ്സിഡിയറി ഒരുക്കും.

വിലയാണ് വില്ലന്‍; FAME II സബ്‌സിഡികള്‍ ലഭിച്ചിട്ടും വില കുറയാതെ Bajaj Chetak

നിലവില്‍ സബ്‌സിഡിയറിയുടെ പേര് അന്തിമഘട്ടത്തിലാണെന്നും അംഗീകൃത മൂലധനത്തിനായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. സമഗ്രമായ ഇലക്ട്രിക്, ഹൈബ്രിഡ് വാഹന പോര്‍ട്ട്ഫോളിയോ നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്രീകരിക്കാന്‍ ഇത് കമ്പനിയെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

വിലയാണ് വില്ലന്‍; FAME II സബ്‌സിഡികള്‍ ലഭിച്ചിട്ടും വില കുറയാതെ Bajaj Chetak

'വികസിച്ചുകൊണ്ടിരിക്കുന്ന മൊബിലിറ്റി സ്പെയ്സിലെ വളര്‍ച്ചാ അവസരങ്ങളെ പൂര്‍ണമായും ഉടമസ്ഥതയിലുള്ള സബ്സിഡിയറി പ്രയോജനപ്പെടുത്തുകയും രണ്ട്, മൂന്ന്, നാല് ചക്ര വാഹനങ്ങളുടെ വിഭാഗത്തില്‍ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ നിര്‍മ്മാണത്തിലേക്ക് കടക്കാന്‍ കമ്പനിയെ സഹായിക്കുകയും ചെയ്യുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

വിലയാണ് വില്ലന്‍; FAME II സബ്‌സിഡികള്‍ ലഭിച്ചിട്ടും വില കുറയാതെ Bajaj Chetak

ബജാജ് ഓട്ടോ, ചേതക് ഇലക്ട്രിക്ക് നിലവില്‍ പുനെ, മംഗലാപുരം, ബെംഗളൂരു, മൈസൂര്‍, ഔറംഗബാദ്, നാഗ്പൂര്‍ എന്നിവിടങ്ങളിലാണ് ഇ-സ്‌കൂട്ടര്‍ നിലവില്‍ ബുക്കിങ്ങിനായി ലഭ്യമാകുന്നത്. ഈ വര്‍ഷം ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന അതിവേഗം വിപുലീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj chetak will get under fame 2 subsidies but price not much cheaper
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X