പൾസർ മോഡലുകൾക്ക് പുതിയ ഡാഗർ എഡ്ജ് എഡിഷൻ പതിപ്പുകൾ സമ്മാനിച്ച് ബജാജ്

ഇന്ത്യൻ വിപണിയിൽ ആക്രമണാത്മക പദ്ധതികളുമായി കളംനിറയുകയാണ് ബജാജ്. ഇതിന്റെ ഭാഗമായി പൾസർ 150, പൾസർ 180, പൾസർ 220F എന്നീ മോഡലുകൾക്കായി ഡാഗർ എഡ്ജ് എഡിഷനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

പൾസർ മോഡലുകൾക്ക് പുതിയ ഡാഗർ എഡ്ജ് എഡിഷൻ പതിപ്പുകൾ സമ്മാനിച്ച് ബജാജ്

ഈ എഡിഷനിലെ മാറ്റങ്ങൾ പുതിയ കളർ ഓപ്ഷനിലേക്കും ഗ്രാഫിക്സിലേക്കും മാത്രമായാണ് ബജാജ് പരിമിതപ്പെടുത്തിയിരിക്കുന്നത്. അതായത് ബൈക്കുകൾക്ക് മെക്കാനിക്കൽ പരിഷ്ക്കരണങ്ങളൊന്നും ബജാജ് നൽകിയിട്ടില്ലെന്ന് സാരം.

പൾസർ മോഡലുകൾക്ക് പുതിയ ഡാഗർ എഡ്ജ് എഡിഷൻ പതിപ്പുകൾ സമ്മാനിച്ച് ബജാജ്

പേൾ വൈറ്റ്, സഫയർ ബ്ലൂ എന്നീ രണ്ട് മാറ്റ് കളർ ഓപ്ഷനുകളിലാണ് ബജാജ് പൾസർ 150 ഡാഗർ എഡ്ജ് എഡിഷൻ വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ മഡ്‌ഗാർഡിലും റിമ്മുകളിലും ചുവന്ന ഹൈലൈറ്റുകളോടെ പേൾ വൈറ്റ് നിറവും ഉൾപ്പെടുത്തിയിരിക്കുന്നത് വ്യത്യസ്‌തമാണ്.

MOST READ: മാറ്റ് ഗ്രീന്‍ കളര്‍ ഓപ്ഷനില്‍ ഒരുങ്ങി ജാവ പെറാക്ക്; മാറ്റങ്ങള്‍ ഇങ്ങനെ

പൾസർ മോഡലുകൾക്ക് പുതിയ ഡാഗർ എഡ്ജ് എഡിഷൻ പതിപ്പുകൾ സമ്മാനിച്ച് ബജാജ്

ബോഡിയിലുടനീളം റെഡ്-ബ്ലാക്ക് ഗ്രാഫിക്സും ബെല്ലി പാനും ചേർത്തിട്ടുണ്ട് ബജാജ്. അതേസമയം സഫയർ ബ്ലൂ കളർ ഓപ്ഷനിൽ ഫ്രണ്ട് മഡ്‌ഗാർഡിലും റിമ്മുകളിലും വൈറ്റ് ഹൈലൈറ്റുകളോടെയാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.

പൾസർ മോഡലുകൾക്ക് പുതിയ ഡാഗർ എഡ്ജ് എഡിഷൻ പതിപ്പുകൾ സമ്മാനിച്ച് ബജാജ്

കൂടാതെ ബോഡിയിലും ടാങ്കിലും വൈറ്റ്-ബ്ലാക്ക് ഹൈലൈറ്റ് ഗ്രാഫിക്സാണ് വാഗ്‌ദാനം ചെയ്യുന്നത്. മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നുമില്ലാത്തതിനാൽ അതേ 149.5 സിസി നാല് സ്ട്രോക്ക് എഞ്ചിൻ തന്നെയാണ് പൾസർ 150 ഡാഗർ എഡ്ജ് എഡിഷന് തുടിപ്പേകുന്നത്. ഇത് 8500 rpm-ൽ 13.8 bhp കരുത്തും 6500 rpm-ൽ 13.5 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

MOST READ: XUV700 ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി മഹീന്ദ്ര

പൾസർ മോഡലുകൾക്ക് പുതിയ ഡാഗർ എഡ്ജ് എഡിഷൻ പതിപ്പുകൾ സമ്മാനിച്ച് ബജാജ്

പൾസർ 180 സഫയർ ബ്ലൂ നിറം ഒഴിവാക്കുകയും 150 സിസി പതിപ്പുകളേക്കാൾ അധികമായി വോൾക്കാനിക് റെഡ്, സ്പാർക്കിൾ ബ്ലാക്ക് മാറ്റ് നിറങ്ങളിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതോടൊപ്പം വോൾക്കാനിക് റെഡിന് വൈറ്റ്-ബ്ലാക്ക് ഗ്രാഫിക്സും ഹൈലൈറ്റുകളും ലഭിക്കുന്നു.

പൾസർ മോഡലുകൾക്ക് പുതിയ ഡാഗർ എഡ്ജ് എഡിഷൻ പതിപ്പുകൾ സമ്മാനിച്ച് ബജാജ്

മറുവശത്ത് സ്പാർക്കിൾ ബ്ലാക്ക് മോഡലിന് റെഡ് ഗ്രാഫിക്‌സും ഹൈലൈറ്റുകളുമാണ് ലഭ്യമാവുക. 8500 rpm-ൽ 16.8 bhp പവറും 6500 rpm-ൽ 14.52 Nm torque ഉം വികസിപ്പിക്കുന്ന അതേ 178.6 സിസി എഞ്ചിനാണ് പൾസർ 180 ഡാഗർ എഡ്ജ് എഡിഷനിലും പ്രവർത്തിക്കുന്നത്.

MOST READ: പുതുമകളോടെ 2021 ഹയാബൂസ പുറത്തിറക്കി സുസുക്കി; വില 16.40 ലക്ഷം രൂപ

പൾസർ മോഡലുകൾക്ക് പുതിയ ഡാഗർ എഡ്ജ് എഡിഷൻ പതിപ്പുകൾ സമ്മാനിച്ച് ബജാജ്

പൾസർ 220F ഡാഗർ എഡ്ജ് എഡിഷനും മുകളിൽ സൂചിപ്പിച്ച അതേ കളർ ഓപ്ഷനുകൾ തന്നെയാണ് ലഭിക്കുന്നത്. ഒരേ ഗ്രാഫിക്സും ഹൈലൈറ്റുകളും ഉപയോഗിച്ച് അതേ നാല് നിറങ്ങളും സ്പോർട്സ് ബൈക്കിന് ലഭിക്കുന്നു.

പൾസർ മോഡലുകൾക്ക് പുതിയ ഡാഗർ എഡ്ജ് എഡിഷൻ പതിപ്പുകൾ സമ്മാനിച്ച് ബജാജ്

8500 rpm-ൽ 20.1 bhp കരുത്തും 7000 rpm-ൽ 18.55 Nm torque ഉം സൃഷ്ടിക്കാൻ കഴിവുള്ള അതേ 220 സിസി യൂണിറ്റ് തന്നെയാണ് ഇതിലും പൾസർ 220F ഡാഗർ എഡ്ജ് എഡിഷനിലും ബജാജ് വാഗ്‌ദാനം ചെയ്യുന്നത്.

പൾസർ മോഡലുകൾക്ക് പുതിയ ഡാഗർ എഡ്ജ് എഡിഷൻ പതിപ്പുകൾ സമ്മാനിച്ച് ബജാജ്

ഡാഗർ എഡ്ജ് എഡിഷൻ മോഡലുകളുടെ ഇന്ത്യയിലെ എക്സ്ഷോറൂം വിലകൾ ഇങ്ങനെ;

പൾസർ 150: 1,01,818 രൂപ

പൾസർ 150 ട്വിൻ ഡിസ്ക്: 1,04,819 രൂപ

പൾസർ 180: 1,09,651 രൂപ

പൾസർ 220F: 1,28,250 രൂപ

Most Read Articles

Malayalam
English summary
Bajaj Introduced Dagger Edge Edition For Pulsar Lineup. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X