ശ്രേണിയില്‍ ഇത് ആദ്യം; എബിഎസ് സംവിധാനത്തോടെ പ്ലാറ്റിന 110 അവതരിപ്പിച്ച് ബജാജ്

തങ്ങളുടെ ജനപ്രിയ മോഡലായ പ്ലാറ്റിന 110 മോട്ടോര്‍സൈക്കിളിന് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) സമ്മാനിച്ച് നിര്‍മ്മാതാക്കളായ ബജാജ്. മെച്ചപ്പെട്ട സുരക്ഷ തേടുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഒരു സവിശേഷതയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രേണിയില്‍ ഇത് ആദ്യം; എബിഎസ് സംവിധാനത്തോടെ പ്ലാറ്റിന 110 അവതരിപ്പിച്ച് ബജാജ്

ഈ സുരക്ഷ സവിശേഷത ലഭിക്കുന്ന സെഗ്മെന്റ് ഫസ്റ്റ് മോട്ടോര്‍സൈക്കിളായി ഇതോടെ പ്ലാറ്റിന 110 മാറുകയും ചെയ്തു. അപ്ഡേറ്റുചെയ്ത പതിപ്പിന് 65,920 രൂപയാണ് എക്സ്ഷോറൂം വില.

ശ്രേണിയില്‍ ഇത് ആദ്യം; എബിഎസ് സംവിധാനത്തോടെ പ്ലാറ്റിന 110 അവതരിപ്പിച്ച് ബജാജ്

നിലവിലെ ചട്ടമനുസരിച്ച്, 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. 125 സിസിയില്‍ താഴെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക്, സംയോജിത ബ്രേക്കിംഗ് സിസ്റ്റം (CBS) ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്.

MOST READ: മാര്‍ച്ച് മാസത്തിലും കിക്‌സിന് 95,000 രൂപയുടെ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നിസാന്‍

ശ്രേണിയില്‍ ഇത് ആദ്യം; എബിഎസ് സംവിധാനത്തോടെ പ്ലാറ്റിന 110 അവതരിപ്പിച്ച് ബജാജ്

പ്ലാറ്റിന 110 നിലവിലെ മോഡലിന് സിബിഎസ് ഉണ്ട്. മുന്‍വശത്ത് 240 mm ഡിസ്‌കും പിന്നില്‍ 110 mm ഡ്രം ബ്രേക്കും സിബിഎസിനുണ്ട്. എബിഎസ് വേരിയന്റിന് ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുമായി സംയോജിപ്പിച്ച സിംഗിള്‍-ചാനല്‍ എബിഎസ് സവിശേഷത ഉണ്ടായിരിക്കും.

ശ്രേണിയില്‍ ഇത് ആദ്യം; എബിഎസ് സംവിധാനത്തോടെ പ്ലാറ്റിന 110 അവതരിപ്പിച്ച് ബജാജ്

എബിഎസ് വേരിയന്റ് വളരെ വിലയേറിയതല്ലെന്ന് ഉറപ്പുവരുത്താന്‍, നിലവിലെ മോഡലില്‍ (പ്ലാറ്റിന H-ഗിയര്‍) ലഭ്യമായ ചില സവിശേഷതകളെ ബജാജ് പിന്‍വലിച്ചു. ഉദാഹരണത്തിന്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പൂര്‍ണ്ണ അനലോഗ് യൂണിറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു.

MOST READ: കൂടുതൽ കരുത്തരാകാൻ ടാറ്റ; ഹാരിയറിനും സഫാരിക്കും പുതിയ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

ശ്രേണിയില്‍ ഇത് ആദ്യം; എബിഎസ് സംവിധാനത്തോടെ പ്ലാറ്റിന 110 അവതരിപ്പിച്ച് ബജാജ്

പ്ലാറ്റിന 110 എബിഎസിന് ഇടതുവശത്ത് അനലോഗ് സ്പീഡോമീറ്ററും ഓഡോമീറ്റര്‍ യൂണിറ്റും ഉണ്ട്, ഇത് എബിഎസ് ഐക്കണും പ്രദര്‍ശിപ്പിക്കുന്നു. വലതുവശത്ത്, മറ്റ് സ്റ്റാന്‍ഡേര്‍ഡ് സൂചകങ്ങള്‍ക്കൊപ്പം അനലോഗ് ഇന്ധന ഗേജും ഉണ്ട്.

ശ്രേണിയില്‍ ഇത് ആദ്യം; എബിഎസ് സംവിധാനത്തോടെ പ്ലാറ്റിന 110 അവതരിപ്പിച്ച് ബജാജ്

ഫ്യുവല്‍ ടാങ്കിലെ 3D 'പ്ലാറ്റിന' ലോഗോ മാറ്റിസ്ഥാപിക്കുന്ന ഒരു സ്റ്റാന്‍ഡറാണ് മറ്റൊരു ചെലവ് ചുരുക്കല്‍ നടപടി. അതേസമയം പ്ലാറ്റിന 110 എബിഎസ് വേരിയന്റിനായി ഒരു പ്രത്യേക ഐഡന്റിറ്റി സൃഷ്ടിക്കുന്നതിന്, ബജാജ് ചില വിഷ്വല്‍ അപ്ഡേറ്റുകള്‍ അവതരിപ്പിച്ചു.

MOST READ: ട്രാഫിക് നിയമം തെറ്റിച്ചു; ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ പുറകോട്ടെടുപ്പിച്ച് പൊലീസ്, വീഡിയോ

ശ്രേണിയില്‍ ഇത് ആദ്യം; എബിഎസ് സംവിധാനത്തോടെ പ്ലാറ്റിന 110 അവതരിപ്പിച്ച് ബജാജ്

വൈറ്റ് നിറമുള്ള അലോയ് വീലുകളാണ് അവയില്‍ പ്രധാനം. മറ്റ് ബജാജ് മോട്ടോര്‍സൈക്കിളുകളായ പ്രീമിയം പള്‍സര്‍ RS, NS ശ്രേണിയില്‍ ഇത്തരത്തിലുള്ള സ്‌റ്റൈലിംഗ് തന്നെയാണ് കാണാന്‍ സാധിക്കുന്നത്. മറ്റ് അപ്ഡേറ്റുകളില്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ സ്ലീക്കര്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ഗോള്‍ഡ് കളറില്‍ 'എബിഎസ്' ബ്രാന്‍ഡിംഗ് അവതരിപ്പിക്കുകയും ചെയ്തു.

ശ്രേണിയില്‍ ഇത് ആദ്യം; എബിഎസ് സംവിധാനത്തോടെ പ്ലാറ്റിന 110 അവതരിപ്പിച്ച് ബജാജ്

115.45 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ യൂണിറ്റ് 7,000 rpm-ല്‍ 8.6 bhp പരമാവധി കരുത്തും 5,000 rpm-ല്‍ 9.81 Nm torque ഉം ഉത്പാദിപ്പിക്കും. ഇത് 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

MOST READ: ടി-റോക്ക് എസ്‌യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്‌സ്‌വാഗൺ, ഡെലിവറി ഏപ്രിലിൽ

ശ്രേണിയില്‍ ഇത് ആദ്യം; എബിഎസ് സംവിധാനത്തോടെ പ്ലാറ്റിന 110 അവതരിപ്പിച്ച് ബജാജ്

സസ്‌പെന്‍ഷന്‍ സംവിധാനവും മുമ്പത്തേതിന് സമാനമായിരിക്കും. മുന്‍വശത്ത് ടെലിസ്‌കോപ്പിക് യൂണിറ്റുകളും നൈട്രോക്സ് ഗ്യാസ് കാനിസ്റ്റര്‍ അടിസ്ഥാനമാക്കിയുള്ള റിയര്‍ സസ്പെന്‍ഷനും തുടരും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Introduced Platina 110 With ABS, Price, Design, Feature Details Here. Read in Malayalam.
Story first published: Thursday, March 4, 2021, 13:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X