ഊഹാപോഹങ്ങൾക്ക് അറുതി വരുത്തി പുത്തൻ Pulsar 250F -ന്റെ ടീസർ പങ്കുവെച്ച് Bajaj

ബജാജ് ഒരു പുതിയ പൾസർ സീരീസ് മോട്ടോർസൈക്കിളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഇതിനകം തന്നെ വ്യക്തമാണ്. വരാനിരിക്കുന്ന മോഡൽ മിക്കവാറും പൾസർ 250 F എന്നാവും അറിയപ്പെടുന്നത്.

ഊഹാപോഹങ്ങൾക്ക് അറുതി വരുത്തി പുത്തൻ Pulsar 250F -ന്റെ ടീസർ പങ്കുവെച്ച് Bajaj

ഇത് ഇന്ത്യൻ റോഡുകളിൽ പലതവണ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വളരെക്കാലം ടെസ്റ്റ് മോഡലുകളുമായി ടീസ് ചെയ്തതിന് ശേഷം, ബജാജ് അടുത്തിടെ തങ്ങളുടെ പുതിയ പൾസർ മോട്ടോർസൈക്കിൾ 2021 ഒക്ടോബർ 28 -ന് ലോഞ്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

ഊഹാപോഹങ്ങൾക്ക് അറുതി വരുത്തി പുത്തൻ Pulsar 250F -ന്റെ ടീസർ പങ്കുവെച്ച് Bajaj

ബജാജ് പൾസാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആദ്യ പൾസർ ലോഞ്ച് ചെയ്ത 2001 മുതൽ ബജാജ് പൾസർ നിരയുടെ ഒരു യാത്രയിലൂടെയാണ് ടീസർ നമ്മെ കൊണ്ടുപോകുന്നത്.

ഊഹാപോഹങ്ങൾക്ക് അറുതി വരുത്തി പുത്തൻ Pulsar 250F -ന്റെ ടീസർ പങ്കുവെച്ച് Bajaj

ആദ്യ കാലങ്ങളിൽ നിന്ന് മോഡൽ വളരെ ദൂരം മുന്നോട്ട് പോയി, രാജ്യത്തെ മോട്ടോർസൈക്കിൾ സംസ്കാരവും വർഷങ്ങൾ കഴിയുന്തോറും വികസിച്ചു. പൾസർ തീർച്ചയായും വിപണിയിൽ ഒരു ട്രെൻഡ്സെറ്ററായിരുന്നു, നിരവധി മോട്ടോർസൈക്കിൾ പ്രേമികളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന മോഡലാണിത്.

ഊഹാപോഹങ്ങൾക്ക് അറുതി വരുത്തി പുത്തൻ Pulsar 250F -ന്റെ ടീസർ പങ്കുവെച്ച് Bajaj

വരാനിരിക്കുന്ന പൾസർ അല്ലെങ്കിൽ ബജാജ് പൾസർ 250 F ഒരു പുതിയ മോട്ടോർസൈക്കിളാണ്. ടീസർ വീഡിയോയിൽ കാണുന്നതിൽ നിന്ന്, പൾസർ 250 F -ന്റെ പുതിയ ഡിസൈൻ ബജാജ് പോർട്ട്‌ഫോളിയോയിലെ മറ്റ് മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു. മറ്റ് പൾസറുകളിൽ നിന്ന് ചില ഘടകങ്ങൾ ഉൾപ്പെടുത്തിയേക്കാം, പക്ഷേ മൊത്തത്തിൽ മോട്ടോർസൈക്കിളിന് വ്യത്യസ്തമായ സ്റ്റാൻസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഊഹാപോഹങ്ങൾക്ക് അറുതി വരുത്തി പുത്തൻ Pulsar 250F -ന്റെ ടീസർ പങ്കുവെച്ച് Bajaj

മുൻവശത്ത് ഒരു ഫേറിംഗും അതിൽ ഒരു 3D പൾസർ ബ്രാൻഡിംഗും കാണാം. ഹെഡ്‌ലാമ്പുകൾ ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുള്ള ഒരു പ്രൊജക്ടർ എൽഇഡി യൂണിറ്റാണ്.

ഊഹാപോഹങ്ങൾക്ക് അറുതി വരുത്തി പുത്തൻ Pulsar 250F -ന്റെ ടീസർ പങ്കുവെച്ച് Bajaj

ഫേറിംഗിൽ ORVM -കൾ ഘടിപ്പിച്ചിരിക്കുന്നു കൂടാതെ വാഹനത്തിൽ ഇരട്ട എൽഇഡി ടെയിൽ ലാമ്പുകൾ വരുന്നു. ഇത് ഒരു ക്ലാസിക് പൾസർ ഘടകമാണ്. സ്പ്ലിറ്റ് സീറ്റുകളാണ്, പൾസർ 200 NS -ൽ നാം കണ്ടതിന് സമാനമായ പില്ലിൺ ഗ്രാബ് ഹാൻഡിലുകളും മോട്ടോർസൈക്കിളിലുണ്ട്.

ഊഹാപോഹങ്ങൾക്ക് അറുതി വരുത്തി പുത്തൻ Pulsar 250F -ന്റെ ടീസർ പങ്കുവെച്ച് Bajaj

വരാനിരിക്കുന്ന ബജാജ് പൾസർ 250 F -ലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പൂർണമായും ഡിജിറ്റൽ യൂണിറ്റ് ആകാനാണ് സാധ്യത. ഡോമിനാർ 400-ൽ കാണുന്ന യൂണിറ്റിന് സമാനമാണെങ്കിലും ആശ്ചര്യപ്പെടാനില്ല.

ഊഹാപോഹങ്ങൾക്ക് അറുതി വരുത്തി പുത്തൻ Pulsar 250F -ന്റെ ടീസർ പങ്കുവെച്ച് Bajaj

അലോയി വീലുകളിലെ ഡിസൈൻ പൾസർ 200 NS -ന് സമാനമാണ്, മുൻവശത്ത് ടെലിസ്‌കോപ്പിക് സസ്‌പെൻഷനും പിന്നിൽ മോണോ-ഷോക്ക് യൂണിറ്റുകളും വാഹനത്തിന് ലഭിക്കുന്നു. മുന്നിലും പിന്നിലും ഡിസ്ക് യൂണിറ്റുകളാണ് ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്, കൂടാതെ ഇരട്ട ചാനൽ ABS ഉം മോട്ടോർസൈക്കിളിന് ലഭിക്കാൻ സാധ്യതയുണ്ട്.

ഊഹാപോഹങ്ങൾക്ക് അറുതി വരുത്തി പുത്തൻ Pulsar 250F -ന്റെ ടീസർ പങ്കുവെച്ച് Bajaj

ഡിസൈനിലെ മാറ്റങ്ങൾ കൂടാതെ, ബജാജ് പൾസർ 250 F -ലെ പ്രധാന വ്യത്യാസം എഞ്ചിനാണ്. 250-സിസി എഞ്ചിൻ ഒരു പുതിയ യൂണിറ്റാണ്. പണ്ട് നാം കണ്ടതിൽ നിന്ന് വ്യത്യസ്തമായി, കെടിഎം ഡ്യൂക്ക് മോട്ടോർസൈക്കിളുകളിൽ ഉപയോഗിക്കുന്ന അതേ എഞ്ചിനല്ല ഇത്.

ഊഹാപോഹങ്ങൾക്ക് അറുതി വരുത്തി പുത്തൻ Pulsar 250F -ന്റെ ടീസർ പങ്കുവെച്ച് Bajaj

ഈ പുതിയ യൂണിറ്റ് ഓയിൽ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനായിരിക്കും, അത് പൾസർ 220 -യേക്കാൾ കൂടുതൽ എനർജി ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സങ്കീർണതകൾ ഒഴിവാക്കാൻ ബജാജ് ലിക്വിഡ് കൂൾഡ് എഞ്ചിൻ പുതിയ മോഡലിൽ നൽകണമെന്നില്ല.

ഊഹാപോഹങ്ങൾക്ക് അറുതി വരുത്തി പുത്തൻ Pulsar 250F -ന്റെ ടീസർ പങ്കുവെച്ച് Bajaj

ബജാജ് പൾസർ 250 ഇന്ത്യൻ വിപണിയിൽ സുസുക്കി ജിക്‌സർ 250 SF, യമഹ FZ 25 പോലുള്ളവയുമായി മത്സരിക്കും. ഒക്ടോബർ 28 -ന് പൾസർ 250 F -ന്റെ വില ബജാജ് പ്രഖ്യാപിക്കും. മോട്ടോർസൈക്കിളിന്റെ ഒരു നേക്കഡ് പതിപ്പും ഇതേ 250 എഞ്ചിൻ ഉപയോഗിച്ച് നിർമ്മാതാക്കൾ പരീക്ഷിക്കുന്നുണ്ട്. ബജാജ് പൾസർ 250 F -ന് ഏകദേശം 1.30 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം.

മറ്റ് അനുബന്ധ വാർത്തകളിൽ ബജാജ് ഓട്ടോ ഡൊമിനാർ 400 -ന്റെ ടൂറിംഗ് പതിപ്പിലും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ റോയൽ എൻഫീൽഡ് ഹിമാലയനെ നേരിടാനാണ് ബ്രാൻഡ് ഈ ടൂറിംഗ് മോഡൽ സജ്ജമാക്കുന്നത്.

ഊഹാപോഹങ്ങൾക്ക് അറുതി വരുത്തി പുത്തൻ Pulsar 250F -ന്റെ ടീസർ പങ്കുവെച്ച് Bajaj

ടൂറിംഗ് കിറ്റുമായി വരുന്ന മോട്ടോർസൈക്കിളിന്റെ പുതു വേരിയന്റിന് കൂടുതൽ കോസ്മെറ്റിക് ചെയിഞ്ചുകൾ മാത്രമായിരിക്കും കമ്പനി നൽകുക, മെക്കാനിക്കലായി വാഹനത്തിന്റെ ഘടകങ്ങൾക്ക് കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ല. ഈ ടൂറിംഗ് മോഡൽ താമസിയാതെ തന്നെ വിപണിയിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj officially teased all new pulsar 250f ahead of launch in india
Story first published: Wednesday, October 20, 2021, 11:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X