ഡൊമിനാര്‍ 250 പുതിയ കളര്‍ ഓപ്ഷന്‍ നല്‍കാനൊരുങ്ങി ബജാജ്

ഡൊമിനാര്‍ 250 മോഡലിന് പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കാനൊരുങ്ങി നിര്‍മ്മാതാക്കളായ ബജാജ്. അപ്ഡേറ്റ് ചെയ്ത മോഡല്‍ ഇതിനകം തന്നെ ഇന്ത്യയിലുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങി.

ഡൊമിനാര്‍ 250 പുതിയ കളര്‍ ഓപ്ഷന്‍ നല്‍കാനൊരുങ്ങി ബജാജ്

മോട്ടോര്‍ സൈക്കിള്‍ ഇപ്പോള്‍ അവതരിപ്പിച്ച കാന്യോണ്‍ റെഡ്, ചാര്‍ക്കോള്‍ ബ്ലാക്ക് നിറങ്ങള്‍ക്കൊപ്പം അറോറ ഗ്രീന്‍, വൈന്‍ ബ്ലാക്ക് എന്നിവയില്‍ ലഭ്യമാണ്. ഡൊമിനാര്‍ 250-നായുള്ള ഈ പുതിയ നിറങ്ങള്‍ അതിന്റെ വലിയ പതിപ്പായ ഡൊമിനാര്‍ 400-ല്‍ നിന്ന് കടമെടുത്തതാണ്.

ഡൊമിനാര്‍ 250 പുതിയ കളര്‍ ഓപ്ഷന്‍ നല്‍കാനൊരുങ്ങി ബജാജ്

തിരഞ്ഞെടുത്ത നിറങ്ങളും ബാഡ്ജിംഗും മാത്രമാണ് രണ്ട് ഡൊമിനാറുകളെ വേര്‍തിരിക്കുന്ന പ്രധാന സവിശേഷതകള്‍. പുതിയ കളര്‍ ഓപ്ഷനുകള്‍ കുടി നല്‍കി എന്നതൊഴിച്ചാല്‍ ഫീച്ചറുകളിലോ, സവിശേഷതകളിലോ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

MOST READ: ലോകത്ത് ഇത് ആദ്യം, ഫോർച്യൂണറിനും ഇന്നോവക്കും ഡീസൽ ഹൈബ്രിഡ് എഞ്ചിൻ സമ്മാനിക്കാൻ ടൊയോട്ട

ഡൊമിനാര്‍ 250 പുതിയ കളര്‍ ഓപ്ഷന്‍ നല്‍കാനൊരുങ്ങി ബജാജ്

മുമ്പത്തെപ്പോലെ അതേ 249 സിസി എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരുന്നു. ഈ യൂണിറ്റ് 25 bhp കരുത്തും 23.5 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നു.

ഡൊമിനാര്‍ 250 പുതിയ കളര്‍ ഓപ്ഷന്‍ നല്‍കാനൊരുങ്ങി ബജാജ്

എന്നിരുന്നാലും, അടുത്തിടെ അതിന്റെ വിലയില്‍ വര്‍ദ്ധനവ് ലഭിച്ചിരുന്നു. നേരത്തെ 1.67 ലക്ഷം രൂപ വിലയുണ്ടായിരുന്ന മോട്ടോര്‍സൈക്കിളിന് ഇപ്പോള്‍ 1.70 ലക്ഷം രൂപയാണ് വില.

MOST READ: കൊവിഡ് വ്യപനം; ചരിത്രത്തിലാദ്യമായി ടോക്കിയോ മോട്ടോർ ഷോ റദ്ദാക്കാനൊരുങ്ങി ജപ്പാൻ

ഡൊമിനാര്‍ 250 പുതിയ കളര്‍ ഓപ്ഷന്‍ നല്‍കാനൊരുങ്ങി ബജാജ്

ഡൊമിനാര്‍ 400 ഉം 250 ഉം ഒരേ രൂപകല്‍പ്പനയില്‍ അവതരിപ്പിക്കുകയും ഫിച്ചറുകള്‍ പങ്കിടുകയും ചെയ്യുന്നു. എല്‍ഇഡി ലൈറ്റിംഗ്, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ട്വിന്‍ ബാരല്‍ എക്സ്ഹോസ്റ്റ്, സിംഗിള്‍-പീസ് ഹാന്‍ഡില്‍ബാര്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, 13 ലിറ്റര്‍ ഇന്ധന ടാങ്ക്, മുകളില്‍ സെക്കന്‍ഡറി ഡിസ്പ്ലേ, സ്പ്ലിറ്റ് സീറ്റുകള്‍ എന്നിവയും ബൈക്കുകളിലെ സവിശേഷതകളാണ്.

ഡൊമിനാര്‍ 250 പുതിയ കളര്‍ ഓപ്ഷന്‍ നല്‍കാനൊരുങ്ങി ബജാജ്

സസ്പെന്‍ഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത് മുന്‍വശത്തുള്ള യുഎസ്ഡി ഫോര്‍ക്കുകളും പിന്‍വശത്ത് ക്രമീകരിക്കാവുന്ന മോണോ ഷോക്ക് ആണ്. മുന്നിലും പിന്നിലും യഥാക്രമം 320 mm, 230 mm ഡിസ്‌കുകള്‍ വഴി ബ്രേക്കിംഗ് നടത്തുന്നു. ഡ്യുവല്‍-ചാനല്‍ എബിഎസും ബൈക്കില്‍ നല്‍കിയിട്ടുണ്ട്.

MOST READ: ധീരതയ്ക്ക് ആദരം, മയൂര്‍ ഷെല്‍ക്കയ്ക്ക് ജാവ ബൈക്ക് സമ്മാനം, പിന്നാലെ ഥാറും എത്തും

ഡൊമിനാര്‍ 250 പുതിയ കളര്‍ ഓപ്ഷന്‍ നല്‍കാനൊരുങ്ങി ബജാജ്

അതേസമയം മോഡലുകളുടെയെല്ലാം വിലയില്‍ അടുത്തിടെ കമ്പനി വര്‍ധനവ് വരുത്തിയിരുന്നു. നിരവധി പുതിയ മോഡലുകളെ അവതരിപ്പിക്കുകയും ചെയ്തു. പള്‍സര്‍ NS 125 ആണ് അവസാനമായി കമ്പനി നിരത്തിലെത്തിച്ച പുതിയ മോഡല്‍.

Image Courtesy: Nick Zeek

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Planning To Introduce New Colour Options For Dominar 250. Read in Malayalam.
Story first published: Friday, April 23, 2021, 18:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X