താങ്ങാനാവുന്ന വില, ഓലയ്ക്ക് ചെക്ക് പറയാൻ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ബജാജ്

ഒരു വർഷം മുമ്പേയാണ് ചേതക്‌ ഇവിയുമായി ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ബജാജ് ഓട്ടോ എത്തുന്നത്. പ്രധാന നഗരങ്ങളിലുടനീളം മോഡലിന്റെ വിൽപ്പന അതിവേഗം വികസിച്ചതിനാൽ സമീപ മാസങ്ങളിൽ ഉപഭോക്താക്കൾക്കിടയിൽ ഇതിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതും.

താങ്ങാനാവുന്ന വില, ഓലയ്ക്ക് ചെക്ക് പറയാൻ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ബജാജ്

പാരിസ്ഥിതിക ആവശ്യങ്ങൾ നിറവേറ്റുന്ന ഓൾ ഇലക്ട്രിക് മോഡലുകൾ പുറത്തിറക്കാനുള്ള ബ്രാൻഡിന്റെ ഉദ്ദേശ്യം വ്യക്തമായി പ്രഖ്യാപിച്ച് പതിറ്റാണ്ടുകൾക്ക് ശേഷം ചേതക് എന്ന ഐതിഹാസിക നാമത്തെ തിരികെ കൊണ്ടുവന്ന ബജാജ് ഓട്ടോ ടിവിഎസ് ഐക്യൂബിനെതിരെയാണ് നേരിട്ട് മത്സരിക്കുന്നത്.

താങ്ങാനാവുന്ന വില, ഓലയ്ക്ക് ചെക്ക് പറയാൻ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ബജാജ്

പുതിയ സ്റ്റാർട്ടപ്പുകളും കൂടുതൽ മുഖ്യധാരാ ഇരുചക്ര വാഹന നിർമാതാക്കളും ഇലക്‌ട്രിക് രഗത്തേക്ക് വരുന്നതോടെ ബജാജ് തങ്ങളുടെ സീറോ എമിഷൻ സ്‌കൂട്ടർ ശ്രേണി കൂടുതൽ താങ്ങാനാവുന്ന വിലയിൽ വിപുലീകരിക്കുമെന്ന സൂചനയാണ് നൽകുന്നത്. 2022 മാർച്ചോടെ ഹീറോ മോട്ടോകോർപ്പിന്റെ ഇലക്ട്രിക് സ്‌കൂട്ടർ അരങ്ങേറ്റവും സുസുക്കി ബർഗ്‌മാൻ അധിഷ്‌ഠിത ഇവിയും നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

താങ്ങാനാവുന്ന വില, ഓലയ്ക്ക് ചെക്ക് പറയാൻ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ബജാജ്

ബജാജ് പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറിന് ഫ്ലൂർ അല്ലെങ്കിൽ ഫ്ലൂയർ എന്ന പേരാകും സമ്മാനിക്കുക. ഈ പേര് ഇതിനകം

ട്രേഡ് മാർക്ക് ചെയ്‌തിരിക്കുന്നതിനാൽ പേരിന്റെ കാര്യത്തിൽ ഒരു വ്യക്തതയും വന്നിട്ടുണ്ട്. ഇപ്പോൾ മോഡലിന്റെ പരീക്ഷണയോട്ടവും കമ്പനി ആരംഭിച്ചിരിക്കുകയാണ്. അതിന്റെ സ്പൈ ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

താങ്ങാനാവുന്ന വില, ഓലയ്ക്ക് ചെക്ക് പറയാൻ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ബജാജ്

മറയ്ക്കപ്പെട്ട രീതിയിലാണ് ഇലക്‌ട്രിക് സ്‌കൂട്ടറിനെ കണ്ടെത്തിയിരിക്കുന്നത്. ആയതിനാൽ മോഡലിന്റെ കൂടുതൽ വിശദാംശങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും റെട്രോ സ്റ്റൈലിംഗ് മുന്നോട്ട് കൊണ്ടുപോകുന്നതിനാൽ ചേതക്കിന് സമാനമായ ഒരു രൂപഘടന തന്നെയാണ് ഇതിന് ഉണ്ടാവുകയെന്ന് അനുമാനിക്കാം.

താങ്ങാനാവുന്ന വില, ഓലയ്ക്ക് ചെക്ക് പറയാൻ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ബജാജ്

ഹെഡ്‌ലാമ്പ് മുന്നിലെ ആപ്രോണിലായാണ് ഘടിപ്പിരിക്കുന്നത്. അതേസമയം ചേതക്കിനെ അപേക്ഷിച്ച് വളരെ ചെറിയ പിൻഭാഗമാണ് പുതിയ ബജാജ് ഇലക്‌ട്രിക് സ്‌കൂട്ടറിനുള്ളത്. മോഡലിന്റെ നമ്പർ പ്ലേറ്റ് ഹോൾഡർ സ്വിംഗാർം ഏരിയയിലാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഇത് ചേതക് ഇലക്ട്രിക്കിന്റെ ഏതാണ്ട് സമാനമാണെന്ന് പറയാം.

താങ്ങാനാവുന്ന വില, ഓലയ്ക്ക് ചെക്ക് പറയാൻ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ബജാജ്

പുതിയ സ്‌കൂട്ടറിന്റെ ഉത്പാദന ചെലവ് മത്സരാധിഷ്ഠിതമായി നിലനിർത്തുന്നതിന് പ്രധാനമായും ബാറ്ററി അവശ്യസാധനങ്ങളും നിർണായക ഘടകങ്ങളും രണ്ട് സ്‌കൂട്ടറുകൾക്കും പൊതുവായി പങ്കിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4 kW ഇലക്ട്രിക് മോട്ടോറുമായി ചേർന്ന് പ്രവർത്തിക്കുന്ന 2.9 kWh ബാറ്ററി പായ്ക്കാണ് ബജാജ് ചേതക് ഇലക്ട്രിക് ഉപയോഗിക്കുന്നത്.

താങ്ങാനാവുന്ന വില, ഓലയ്ക്ക് ചെക്ക് പറയാൻ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ബജാജ്

വരാനിരിക്കുന്ന താങ്ങാനാവുന്ന പതിപ്പിൽ ചെറിയ ബാറ്ററിയും റൈഡ് മോഡുകളും നൽകാനാണ് സാധ്യത. ടെയിൽ ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയും സ്പൈ ചിത്രത്തിൽ കാണാൻ കഴിയും. എന്നാൽ ഇവ ഇപ്പോഴും നിർമാണത്തിന് തയാറായ നിലയിലാണോ എന്ന കാര്യത്തിൽ സംശയമുണ്ട്.

താങ്ങാനാവുന്ന വില, ഓലയ്ക്ക് ചെക്ക് പറയാൻ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ബജാജ്

വരാനിരിക്കുന്ന സ്കൂട്ടറിൽ കീലെസ് ഓപ്പറേഷൻ, സീക്വൻഷ്യൽ ടേൺ സിഗ്നലുകൾ തുടങ്ങിയ ഫീച്ചറുകൾ ബജാജ് വാഗ്ദാനം ചെയ്തേക്കില്ല. കൂടാതെ ചേതക് ഇലക്ട്രിക്കിനെ അപേക്ഷിച്ച് സ്വിച്ച് ഗിയറും ബോഡി പാനലുകളും ചെലവ് ചുരുക്കലിന് വിധേയമായേക്കാം.

താങ്ങാനാവുന്ന വില, ഓലയ്ക്ക് ചെക്ക് പറയാൻ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ബജാജ്

ഫ്ലൂർ അല്ലെങ്കിൽ ഫ്ലൂയർ എന്നറിയപ്പെടാൻ ഒരുങ്ങുന്ന മോഡലിന് ഏകദേശം 1.00 ലക്ഷം രൂപയായിരിക്കും വിലയായി നിശ്ചയിക്കുക. ഏറ്റവും പുതിയ അപ്രീലിയ SR സീരീസിലെന്നപോലെ ഫ്ലാറ്റ് ഫ്ലോർബോർഡും സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും പുതിയ ബജാജ് ഇലക്‌ട്രിക് സ്കൂട്ടറിന്റെ സ്പൈ ചിത്രം വെളിപ്പെടുത്തുന്നുണ്ട്. ഇത് ഓല S1 സ്‌കൂട്ടറിനെതിരെ നേരിട്ട് മത്സരിക്കാനാണ് സാധ്യത.

താങ്ങാനാവുന്ന വില, ഓലയ്ക്ക് ചെക്ക് പറയാൻ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ബജാജ്

2020 ജനുവരിയിൽ പുറത്തിറക്കിയ ബജാജ് ചേതക് ഇ-സ്‌കൂട്ടറിന് FAME II, സംസ്ഥാന സബ്‌സിഡികൾ എന്നിവയ്‌ക്കൊപ്പം വില ഏകദേശം 1.23 ലക്ഷം രൂപയോളം വരും. ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള ഓല S1 നെ അപേക്ഷിച്ച് താരതമ്യേന ചെലവേറിയതാണ് ചേതക് എന്നതിൽ സംശമില്ല.

താങ്ങാനാവുന്ന വില, ഓലയ്ക്ക് ചെക്ക് പറയാൻ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ബജാജ്

എന്നിരുന്നാലും സർവീസ്, വിൽപ്പന തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഓൺലൈനിലൂടെ നടപ്പിലാക്കുന്നതിൽ വിശ്വാസമില്ലാത്ത ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് ബജാജ് ചേതക്. പരിമിതമായ നഗരങ്ങളിൽ വിൽപ്പന ആരംഭിച്ച കമ്പനി വിൽപ്പന കൂടുതൽ വ്യാപിപ്പിക്കാനും തയാറെടുക്കുന്നുണ്ട്. എന്നാൽ മോഡലിന്റെ ലഭ്യത കുറവ് പലരേയും സ്റ്റാർട്ട് അപ്പ് മോഡലുകളിലേക്കാണ് ഇപ്പോൾ എത്തിക്കുന്നത്.

താങ്ങാനാവുന്ന വില, ഓലയ്ക്ക് ചെക്ക് പറയാൻ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ബജാജ്

മെറ്റാലിക് കളർ സ്കീമുകൾ, ടാൻ സീറ്റ്, ഫ്രണ്ട് ഡിസ്ക് ബ്രേക്കുകൾ, മെറ്റാലിക് കളർ വീലുകൾ എന്നിവയുമായാണ് ചേതക്കിന്റെ പ്രീമിയം പതിപ്പ് വരുന്നത്. അതിനാൽ തന്നെ മുടക്കുന്ന അധിക വിലയ്ക്ക് തീർച്ചയായും മൂല്യവത്തായ തെരഞ്ഞെടുപ്പാണ് ബജാജ് ചേതക് ഇലക്‌ട്രിക്.

താങ്ങാനാവുന്ന വില, ഓലയ്ക്ക് ചെക്ക് പറയാൻ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ബജാജ്

എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റ്, സിംഗിൾ-പീസ് ഗ്രാബ് റെയിൽ, ക്ലീൻ സൈഡ് പ്രൊഫൈൽ, എൽഇഡി ടെയിൽ ലാമ്പുകൾ, ഇൻഡിക്കേറ്ററുകൾ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളും വാഹനത്തിലുണ്ട്. IP67 സർട്ടിഫൈഡ് ബാറ്ററി പായ്ക്ക് ഇക്കോ മോഡിൽ 95 കിലോമീറ്ററും സ്‌പോർട്ടിൽ 85 കിലോമീറ്ററും അവകാശപ്പെടുന്ന റൈഡിംഗ് ശ്രേണിയാണ് ചേതക്കിനുള്ളത്.

Image Courtesy: Tushar Pawar

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj planning to launch a new affordable electric scooter in india
Story first published: Monday, November 29, 2021, 16:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X