250 ശ്രേണിയില്‍ ആധിപത്യം തുടരാന്‍ ബജാജ്; പള്‍സര്‍ 250 F-ന്റെ അരങ്ങേറ്റം ഉടന്‍

പള്‍സര്‍ 250 F എന്ന പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മാതാക്കളായ ബജാജ് ഓട്ടോ. ഈ അടുത്തകാലത്തായി നിരവധി സന്ദര്‍ഭങ്ങളില്‍ മോട്ടോര്‍സൈക്കിള്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ വിവരങ്ങളും ചിത്രങ്ങളും പുറത്തുവരുകയും ചെയ്തിട്ടുണ്ട്.

250 ശ്രേണിയില്‍ ആധിപത്യം തുടരാന്‍ ബജാജ്; പള്‍സര്‍ 250 F-ന്റെ അരങ്ങേറ്റം ഉടന്‍

പൂനെ ആസ്ഥാനമായുള്ള വാഹന നിര്‍മ്മാതാവ് എപ്പോള്‍ വേണമെങ്കിലും ബൈക്കിന്റെ വില പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന പള്‍സര്‍ 250 F-ല്‍ സെമി ഫെയര്‍ ഡിസൈന്‍, ഐക്കണിക് 220 F-ന്റെ ബോഡി സ്ട്രക്ച്ചര്‍ എന്നിവ ഉള്‍പ്പെടുത്തുമെന്ന് അടുത്തിടെ പുറത്തുവന്ന പുറത്തുവന്ന സ്‌പൈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

250 ശ്രേണിയില്‍ ആധിപത്യം തുടരാന്‍ ബജാജ്; പള്‍സര്‍ 250 F-ന്റെ അരങ്ങേറ്റം ഉടന്‍

ആധുനികതയുടെ സ്പര്‍ശം നല്‍കാന്‍ എല്ലായിടത്തും എല്‍ഇഡി ലൈറ്റിംഗും ബൈക്കില്‍ ഉണ്ടാകും. മുന്‍വശത്തെ ഹെഡ്‌ലാമ്പില്‍ ഒരു സിംഗിള്‍ എല്‍ഇഡി പ്രൊജക്ടര്‍ ഘടിപ്പിക്കും. ഹൈവേ വേഗതയില്‍ മികച്ച സംരക്ഷണത്തിനായി ഒരു വലിയ വിന്‍ഡ് സ്‌ക്രീനും പൂര്‍ണ്ണമായും പുതിയ റിയര്‍വ്യൂ മിററുകളും ബൈക്കിലെ മറ്റ് ഹൈലൈറ്റുകളില്‍ ഉള്‍പ്പെടും.

250 ശ്രേണിയില്‍ ആധിപത്യം തുടരാന്‍ ബജാജ്; പള്‍സര്‍ 250 F-ന്റെ അരങ്ങേറ്റം ഉടന്‍

നിലവിലുള്ള ചെറിയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതുമയുള്ള രൂപത്തിനായി പുനര്‍രൂപകല്‍പ്പന ചെയ്ത പാനലുകളുള്ള ഒരു വലിയ ബോഡി ഉണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ബൈക്കില്‍ കൂടുതല്‍ ഗ്രിപ്പിനും നിയന്ത്രണത്തിനും വലിയ ടയറുകളും കമ്പനി ഉള്‍പ്പെടുത്തിയേക്കും.

250 ശ്രേണിയില്‍ ആധിപത്യം തുടരാന്‍ ബജാജ്; പള്‍സര്‍ 250 F-ന്റെ അരങ്ങേറ്റം ഉടന്‍

മെക്കാനിക്കല്‍ ഫീച്ചറുകളുടെ കാര്യത്തില്‍, മോട്ടോര്‍സൈക്കിളില്‍ ഓയില്‍ കൂളറിനൊപ്പം പുതിയ 250 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള 220 F മോഡലിനുള്ളില്‍ കാണുന്ന പവര്‍ട്രെയിനിനേക്കാള്‍ ശക്തമായിരിക്കും ഈ എഞ്ചിന്‍.

250 ശ്രേണിയില്‍ ആധിപത്യം തുടരാന്‍ ബജാജ്; പള്‍സര്‍ 250 F-ന്റെ അരങ്ങേറ്റം ഉടന്‍

കൂടാതെ, ശ്രേണിയിലെ ഉയര്‍ന്ന പ്രകടനത്തിനായി എഞ്ചിന് VVA (വേരിയബിള്‍ വാല്‍വ് ആക്റ്റുവേഷന്‍) സാങ്കേതികവിദ്യയും കമ്പനി അവതരിപ്പിക്കും. അതേ സാങ്കേതികവിദ്യ നിലവില്‍ യമഹയുടെ YZF-R15 V3.0 മോട്ടോര്‍സൈക്കിളിലും കാണാന്‍ സാധിക്കും.

250 ശ്രേണിയില്‍ ആധിപത്യം തുടരാന്‍ ബജാജ്; പള്‍സര്‍ 250 F-ന്റെ അരങ്ങേറ്റം ഉടന്‍

മോട്ടോര്‍സൈക്കിളിന്റെ അവതരണ തീയതി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല, എന്നാല്‍ വില ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബറില്‍ വെളിപ്പെടുത്തിയേക്കും. സമാരംഭിക്കുമ്പോള്‍ 1.40 ലക്ഷം മുതല്‍ 1.50 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

250 ശ്രേണിയില്‍ ആധിപത്യം തുടരാന്‍ ബജാജ്; പള്‍സര്‍ 250 F-ന്റെ അരങ്ങേറ്റം ഉടന്‍

കെടിഎം ഡ്യൂക്ക് 250, യമഹ FZ25 എന്നീ മോഡലുകളാകും പള്‍സര്‍ 250 F-ന്റെ വിപണിയിലെ എതിരാളികള്‍. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, തങ്ങളുടെ ഇലക്ട്രിക് മോഡലായ ചേതക്കിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനും കമ്പനി തയ്യാറെടുക്കുകയാണ്.

250 ശ്രേണിയില്‍ ആധിപത്യം തുടരാന്‍ ബജാജ്; പള്‍സര്‍ 250 F-ന്റെ അരങ്ങേറ്റം ഉടന്‍

അടിക്കടി പെട്രോളില്‍ ഉണ്ടാകുന്ന വില വര്‍ധനവ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ വര്‍ധനവുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ചേത്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടുതല്‍ നഗരങ്ങളില്‍ എത്തിച്ച് വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

250 ശ്രേണിയില്‍ ആധിപത്യം തുടരാന്‍ ബജാജ്; പള്‍സര്‍ 250 F-ന്റെ അരങ്ങേറ്റം ഉടന്‍

ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ഇവികള്‍ക്കായി ഒരു പുതിയ സബ്സിഡിയറി ആരംഭിക്കാന്‍ കമ്പനി ഒരുങ്ങുകയാണ്. നിലവില്‍ കെടിഎം ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന നടക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Planning To Launch Pulsar 250F Soon In India. Read in Malayalam.
Story first published: Saturday, July 31, 2021, 12:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X