പള്‍സര്‍ ശ്രേണിയിലെ വല്യേട്ടന്‍മാരെ അടുത്തറിയാം; N250, F250 മോഡലുകളുടെ റിവ്യൂ വീഡിയോ

നിരവധി മാറ്റങ്ങളോടെ അടുത്തിടെയാണ് പുതിയ പള്‍സര്‍ 250 മോഡലുകളെ നിര്‍മാതാക്കളായ ബജാജ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍ പല സവിശേഷതകളും നിലനിര്‍ത്തിയതുവഴി, പഴയ മോഡലിന്റെ ഫീല്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

പള്‍സര്‍ ശ്രേണിയിലെ വല്യേട്ടന്‍മാരെ അടുത്തറിയാം; N250, F250 മോഡലുകളുടെ റിവ്യൂ വീഡിയോ

24.1 bhp കരുത്തും 21.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന 250 സിസി, എയര്‍, ഓയില്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ബജാജ് പള്‍സര്‍ 250 ന് കരുത്ത് പകരുന്നത്. 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കുകയും ചെയ്യുന്നു. ഒപ്പം ഒരു സ്ലിപ്പും അസിസ്റ്റ് ക്ലച്ചും വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ബജാജിന്റെ ഈ പുതിയ പള്‍സര്‍ 250 മോഡലുകള്‍ ഞങ്ങള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുകയും അതിന്റെ വിശേഷങ്ങളുമാണ് ഇവിടെ വീഡിയോയില്‍ പങ്കുവെച്ചിരിക്കുന്നത്.

ബജാജ് പള്‍സര്‍ 250 രണ്ട് നിറങ്ങളില്‍ ലഭ്യമാണ്: റേസിംഗ് റെഡ്, ടെക്‌നോ ഗ്രേ. രണ്ട് നിറങ്ങളും നല്ലതാണെങ്കിലും ടെക്‌നോ ഗ്രേ വളരെ ആകര്‍ഷകമാണ്. 1.38 ലക്ഷം രൂപ മുതല്‍ 1.40 ലക്ഷം രൂപ വരെയാണ് മോഡലുകളുടെ വിപണിയിലെ എക്‌സ്‌ഷോറൂം വില. ഇത് അതിന്റെ സെഗ്മെന്റിലെ ഏറ്റവും വിലകുറഞ്ഞ ബൈക്കുകളിലൊന്നായി ഇതിനെ മാറ്റുകയും ചെയ്യുന്നു.

ബജാജ് പള്‍സര്‍ F250 അതിന്റെ മുന്‍ഗാമികളെപ്പോലെ നിരവധി സവിശേഷതകളുമായാണ് വരുന്നത്, ഞങ്ങള്‍ നേരത്തെ സൂചിപ്പിച്ചതുപോലെ, അനലോഗ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് മോട്ടോര്‍സൈക്കിളില്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ ടാക്കോമീറ്റര്‍ മാത്രമാണ് അനലോഗ്, ഇത് എല്ലാ പള്‍സര്‍ മോഡലുകളുടെയും മുഖമുദ്രയാണെന്ന് വേണം പറയാന്‍. ഈ ബൈക്കില്‍, ടാക്കോമീറ്റര്‍ മധ്യഭാഗത്തും ടെയില്‍-ടെയില്‍ ലൈറ്റും ഇടതുഭാഗത്തും എല്‍സിഡി സ്‌ക്രീന്‍ വലതുഭാഗത്തുമായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj pulsar 250 models review video here find here all latest features and details
Story first published: Saturday, November 6, 2021, 12:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X