കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?

125 സിസി സെഗ്‌മെന്റിൽ ബജാജ് ഓട്ടോ NS 125 എന്ന പുത്തൻ മോഡൽ അവതരിപ്പിച്ചു. ഹോണ്ട ഷൈൻ SP 125 അല്ലെങ്കിൽ ഹീറോ ഗ്ലാമർ i3S പോലുള്ള മിഡ്-സ്പെക്ക് കമ്മ്യൂട്ടർ ബൈക്കുകളാണ് ഈ സെഗ്മെന്റ് പൊതുവെ കൈയ്യടക്കി വാഴുന്നത്.

കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് NS 125?

പൾസർ NS 125, സമാനമായ ഡിസ്പേസ്മെന്റ് കണക്കുകൾ പങ്കുവെക്കുന്നെങ്കിലും ഇവയുടെ എതിരാളിയല്ല, നേരെ മറിച്ച് കെടിഎം 125 ഡ്യൂക്ക് പോലുള്ള മറ്റ് സ്‌പോർടി ഓഫറുകളുമായിട്ട് ഇത് മത്സരിക്കുന്നു.

കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് NS 125?

പൾസർ 'NS' ശ്രേണിയിലെ മോട്ടോർസൈക്കിളുകളുടെ ഒരു പുതിയ കൂട്ടിച്ചേർക്കലാണ് പൾസർ NS 125. 93,690 രൂപ എക്സ്-ഷോറൂം വിലയുള്ള ബൈക്ക് ബീച്ച് ബ്ലൂ, ഫിയറി ഓറഞ്ച്, ബർട്ട് റെഡ്, പ്യുവർ ഗ്രേ എന്നീ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് NS 125?

എക്സ്റ്റീരിയറുകളുടെ കാര്യത്തിൽ, നിലവിലുള്ള പൾസർ NS 200, NS 160 ബൈക്കുകളുടെ അതേ രൂപകൽപ്പനയും സ്റ്റൈലിംഗും ഇതിലുണ്ട്.

കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് NS 125?

125 സിസി ബിഎസ് VI DTS-i എഞ്ചിനാണ് മോട്ടോസൈക്കിളിന്റെ ഹൃദയം, ഇത് പരമാവധി 12 bhp കരുത്തും 11 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സിലേക്കാണ് എഞ്ചിൻ ജോഡിയാകുന്നത്.

കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് NS 125?

മികച്ച പെർഫോമെൻസിന് ഉയർന്ന കാഠിന്യവും കുറഞ്ഞ ഫ്ലെക്സും വാഗ്ദാനം ചെയ്യുന്ന ഒരു വ്രാപ്പ് എറൗണ്ട് ഫ്രെയിമാണ് ബൈക്കിൽ വരുന്നത്. സസ്‌പെൻഷൻ കിറ്റിന്റെ കാര്യത്തിൽ, ഇതിന് മുൻവശത്ത് ഒരു ടെലിസ്‌കോപ്പിക് ഫോർക്കും, പിൻഭാഗത്ത് ഒരു മോണോ-ഷോക്ക് അബ്സോർബറും ലഭിക്കുന്നു.

കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് NS 125?

NS -ന്റെ എതിരാളിയായ കെടിഎം 125 ഡ്യൂക്കിന് കൂടുതൽ പ്രീമിയം ഉപകരണ കിറ്റും സവിശേഷതകളും ലഭിക്കുന്നു. ഉയർന്ന പ്രകടനമുള്ള USD WP ഫ്രണ്ട് ഫോർക്കും പിന്നിൽ ഒരൊറ്റ മോണോ ഷോക്കും ബൈക്കിളുണ്ട്.

കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് NS 125?

17 ഇഞ്ച് റേസ് അലോയികളും, മുൻവശത്ത് 110 mm സെക്ഷനും പിന്നിൽ 150 mm സെക്ഷൻ ടയറുകളും ലഭിക്കുന്നു. പൾസർ NS 125 -ൽ നിന്ന് വ്യത്യസ്തമായി, അധിക സുരക്ഷയ്ക്കായി ഡ്യൂക്കിന് ഒരു ട്രെല്ലിസ് ഫ്രെയിമും സിംഗിൾ-ചാനൽ ബോഷ് ABS ഉം ലഭിക്കുന്നു.

കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് NS 125?

124.71 സിസി സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക്, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഇത് 14.72 bhp പരമാവധി കരുത്തും 12 Nm torque ഉം പുറപ്പെടുവിക്കുന്നു. ഇത് ആറ് സ്പീഡ് ട്രാൻസ്മിഷനുമായി ജോഡിയാക്കുന്നു.

കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് NS 125?

വാഹനത്തിന്റെ ഭാരം 141 കിലോഗ്രാം ആണ്, 155 mm ഗ്രൗണ്ട് ക്ലിയറൻസും നിർമ്മാതാക്കൾ ഒരുക്കുന്നു. 1,60,448 രൂപയാണ് ഡ്യൂക്ക് 125 -ന്റെ എക്സ്-ഷോറൂം വില, ഇത് പൾസർ NS 125 -നെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Pulsar NS 125 Vs KTM Duke 125 Features And Specs Comparison. Read in Malayalam.
Story first published: Tuesday, April 20, 2021, 18:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X