പൾസർ NS125 മോഡലിനും വില കൂടി; ഇനി അധികം മുടക്കേണ്ടത് 4,416 രൂപ

കൊവിഡ് പ്രതിസന്ധിയുടെ രണ്ടാം തരംഗത്തെത്തുടർന്നുണ്ടായ ഇൻ‌പുട്ട് ചെലവുകളുടെ വർധനവും മറ്റ് ഘടകങ്ങളും ചൂണ്ടിക്കാട്ടി NS125 നേക്കഡ് ബൈക്കിനായുള്ള വില വർധിപ്പിച്ച് ബജാജ് ഇന്ത്യ.

പൾസർ NS125 മോഡലിനും വില കൂടി; ഇനി അധികം മുടക്കേണ്ടത് 4,416 രൂപ

2021 ഏപ്രിലിലാണ് പൾസർ NS ശ്രേണിയിലേക്ക് 125 മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്. വിപണിയിലെത്തി നാലുമാസത്തിനുള്ളിലാണ് ബൈക്കിന്റെ വില ബജാജ് കൂട്ടുന്നത്. 4,416 രൂപയുടെ പരിഷ്ക്കരണമാണ് നടപ്പിലാക്കിയിരിക്കുന്നതും.

പൾസർ NS125 മോഡലിനും വില കൂടി; ഇനി അധികം മുടക്കേണ്ടത് 4,416 രൂപ

ഈ മാസം ആദ്യം മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. ഇനി മുതൽ പൾസർ NS125 സ്വന്തമാക്കണേൽ 99,296 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടിവരിക.

നിലവിൽ ആഭ്യന്തര വിപണിയിൽ എൻ‌ട്രി ലെവൽ NS ബൈക്കാണിത്.

പൾസർ NS125 മോഡലിനും വില കൂടി; ഇനി അധികം മുടക്കേണ്ടത് 4,416 രൂപ

എന്നാൽ പുതിയ വില വർധനവിന് ശേഷം പൾസർ 150 നിയോൺ എബിഎസിനേക്കാൾ 1,037 രൂപ കൂടുതലാണ് പൾസർ NS125 പതിപ്പിനുള്ളത് എന്നത് കൗതുകമുണർത്തുന്ന വസ്തുതയാണ്. NS160, NS200 മോഡുകളിൽ നിന്നുള്ള അതേ സ്റ്റൈലിംഗാണ് ബൈക്കിന്റെ പ്രധാന പ്രത്യേകത.

പൾസർ NS125 മോഡലിനും വില കൂടി; ഇനി അധികം മുടക്കേണ്ടത് 4,416 രൂപ

ബർട്ട് റെഡ്, സഫയർ ബ്ലൂ, പ്യൂവർ ഗ്രേ, ഫിയറി ഓറഞ്ച് എന്നീ നാല് കളർ ഓപ്ഷനുകളിൽ ബജാജ് പൾസർ NS125 തെരഞ്ഞെടുക്കാൻ സാധിക്കും. പൾസർ 125-ൽ നിന്നുള്ള അതേ 124.45 സിസി എഞ്ചിനാണ് കുഞ്ഞൻ NS ബൈക്കിനും തുടിപ്പേകുന്നത്.

പൾസർ NS125 മോഡലിനും വില കൂടി; ഇനി അധികം മുടക്കേണ്ടത് 4,416 രൂപ

ഈ ഇലക്ട്രോണിക് കാർബറേഷനോടുകൂടിയ സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിൻ 8,500 rpm-ൽ 11.6 bhp കരുത്തും 7,000 rpm-ൽ 11 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ചു സ്പീഡാണ് ഗിയർബോക്‌സ്.

പൾസർ NS125 മോഡലിനും വില കൂടി; ഇനി അധികം മുടക്കേണ്ടത് 4,416 രൂപ

പെരീമീറ്റർ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ബജാജ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പൾസർ NS125 മോഡലിനും വില കൂടി; ഇനി അധികം മുടക്കേണ്ടത് 4,416 രൂപ

മുൻവശത്ത് 240 mm ഡിസ്ക് ബ്രേക്കും പിന്നിൽ 130 mm ഡ്രം ബ്രേക്കും സിബിഎസ് യൂണിറ്റും ഉപയോഗിച്ചാണ് ബ്രേക്കിംഗ് സജ്ജീകരിച്ചിരിക്കുന്നത്. 805 മില്ലിമീറ്റർ സീറ്റ് ഉയരവും 144 കിലോഗ്രാം ഭാരവുമാണ് ബജാജ് പൾസർ NS125 പതിപ്പിനുള്ളത്.

പൾസർ NS125 മോഡലിനും വില കൂടി; ഇനി അധികം മുടക്കേണ്ടത് 4,416 രൂപ

ഒരു സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിഗ്നേച്ചർ വെർട്ടിക്കൽ എൽഇഡി ടെയിൽ സ്ട്രിപ്പുകൾ തുടങ്ങിയവയാണ് ബൈക്കിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നത്. പൾസർ NS125 മോഡലിന് പുറമെ മറ്റ് മോട്ടോർസൈക്കിളുകൾക്കും കമ്പനി വില പരിഷ്ക്കരണം നടപ്പിലാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Pulsar NS125 Price Increased By Rs 4,416 In India. Read in Malayalam
Story first published: Friday, July 16, 2021, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X