5,005 രൂപ കൂടി, ബജാജ് പൾസർ RS200 മോഡൽ സ്വന്തമാക്കാൻ ചെലവേറും

പൾസർ 125, 150, 180, 220F, NS 160, NS200 എന്നിവയുടെ വില ഉയർത്തി ബജാജ്. അതോടൊപ്പം തന്നെ RS200 സ്പോർട്‌സ് ബൈക്കിന്റെ വിലയിലും കമ്പവി പരിഷ്ക്കരണം നടത്തിയിട്ടുണ്ട്. ഇതുവരെ മോഡലിന് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും കൂടിയ വർധനവാണ് ഇത്തവണയുണ്ടായിരിക്കുന്നത്.

5,005 രൂപ കൂടി, ബജാജ് പൾസർ RS200 മോഡലൽ സ്വന്തമാക്കാൻ ചെലവേറും

5,005 രൂപയുടെ വർധനവാണ് ബജാജ് പൾസർ RS200 മോഡലിന് നടപ്പിലാക്കിയിരിക്കുന്നത്. അതായത് 1,52,279 ലക്ഷം രൂപ വിലയുണ്ടായിരുന്ന ബൈക്കിന് ഇനി മുതൽ 1,57,184 രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുമെന്ന് സാരം.

5,005 രൂപ കൂടി, ബജാജ് പൾസർ RS200 മോഡലൽ സ്വന്തമാക്കാൻ ചെലവേറും

ഇതുവരെ കണ്ട എല്ലാ പൾസർ മോഡലുകൾക്കിടയിലുമുള്ള ഏറ്റവും വലിയ വില വർധനയാണിത്. ഇതിനു ശേഷം RS200-ന്റെ എക്സ്ഷോറൂം വില ടിവി‌എസ് അപ്പാച്ചെ RTR 200 4V മോഡലിന്റെ ഓൺ-റോഡ് വിലയേക്കാൾ കൂടുതലായി എന്നതും കൗതുകമുണർത്തിയേക്കാം.

MOST READ: നിഞ്ച ZX-10R നായി വിപുലീകൃത വാറണ്ടിയും AMC-യും പ്രഖ്യാപിച്ച് കവസാക്കി

5,005 രൂപ കൂടി, ബജാജ് പൾസർ RS200 മോഡലൽ സ്വന്തമാക്കാൻ ചെലവേറും

പൾസർ ലൈനപ്പ് ഇപ്പോൾ വളരെ കാലഹരണപ്പെട്ടതാണെങ്കിലും ഒരു പുതിയ ലൈനപ്പിൽ ബജാജ് പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. വില പരിഷ്ക്കരാത്തിന് പുറമെ ബജാജ് ഈ എൻട്രി ലെവൽ സ്പോർട് ബൈക്കിൽ മറ്റ് മാറ്റങ്ങളൊന്നും നടപ്പാക്കിയിട്ടില്ല.

5,005 രൂപ കൂടി, ബജാജ് പൾസർ RS200 മോഡലൽ സ്വന്തമാക്കാൻ ചെലവേറും

രൂപം കൊണ്ടും കിടിലൻ പെർഫോമൻസിനാലും വിപണിയിൽ ഏറെ ശ്രദ്ധനേടിയ ബൈക്കാണിത്. ഇടയ്ക്ക് ചില കളർ അപ്ഡേറ്റുകൾ മാത്രം നൽകി ബൈക്കിനെ കമ്പനി പുതുക്കുന്നുണ്ടെങ്കിലും നിലവിൽ RS200 കാലഹരണപ്പെട്ടതും പുതുക്കേണ്ടതും അത്യാവിശ്യമാണെന്ന് തോന്നുന്നു.

MOST READ: ജീവനക്കാര്‍ക്കായി കൊവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് ഹീറോ

5,005 രൂപ കൂടി, ബജാജ് പൾസർ RS200 മോഡലൽ സ്വന്തമാക്കാൻ ചെലവേറും

ട്വിൻ-പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്ലിപ്പ് ഓൺ ഹാൻഡിൽബാർ, ഫ്യുവൽ ടാങ്ക്, സ്‌പോർട്ടി അലോയ് വീലുകൾ എന്നിവയാണ് ഇക്കാലമത്രയും പൾസർ RS200 പതപ്പിലെ പ്രധാന ഡിസൈൻ ആകർഷണങ്ങളായി പ്രവർത്തിച്ചത്.

5,005 രൂപ കൂടി, ബജാജ് പൾസർ RS200 മോഡലൽ സ്വന്തമാക്കാൻ ചെലവേറും

ബിഎസ്-VI 200 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് പൾസർ RS200-ന് തുടിപ്പേകുന്നത്. ഇത് 9,750 rpm-ൽ പരമാവധി 24.5 bhp പവറും 8,000 rpm-ൽ 18.7 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: വാഹന രജിസ്‌ട്രേഷന്‍ ഇടിഞ്ഞത് 29 ശതമാനം; 2021 മാര്‍ച്ചിലെ കണക്കുകളുമായി FADA

5,005 രൂപ കൂടി, ബജാജ് പൾസർ RS200 മോഡലൽ സ്വന്തമാക്കാൻ ചെലവേറും

ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സ്ലിപ്പർ ക്ലച്ച് ഓഫറിൽ ലഭ്യമല്ല. മോട്ടോർസൈക്കിളിന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് ഒരു ജോടി പരമ്പരാഗത ടെലിസ്‌കോപ്പിക്ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കുമാണ് ബജാജ് വാഗ്‌ദാനം ചെയ്യുന്നത്.

5,005 രൂപ കൂടി, ബജാജ് പൾസർ RS200 മോഡലൽ സ്വന്തമാക്കാൻ ചെലവേറും

അതേസമയം ബജാജ് പൾസർ RS200 വേരിയന്റിൽ ബ്രേക്കിംഗിനായി മുന്നിൽ 300 mm പെറ്റൽ ഡിസ്കും പിന്നിൽ 230 mm പെറ്റൽ ഡിസ്ക്കുമാണ് ജോടിയാക്കിയിരിക്കുന്നത്. സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Pulsar RS200 Gets A Massive Price Hike. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X