കൂടുതൽ പരിഷ്ക്കാരിയായി, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഡൊമിനാർ 250

പൾസർ ശ്രേണികൊണ്ടു മാത്രം ഇരുചക്ര വാഹന വിപണി പിടിച്ചടക്കിയവരാണ് ബജാജ്. അതോടൊപ്പം തന്നെ ഡിസ്‌ക്കവർ, പ്ലാറ്റിന, CT100 എന്നീ കമ്യൂട്ടർ മോട്ടോർസൈക്കിളിലൂടെയും കളംനിറയാൻ ഇന്ത്യൻ ബ്രാൻഡ് മറന്നില്ല.

കൂടുതൽ പരിഷ്ക്കാരിയായി, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഡൊമിനാർ 250

എന്നാൽ ഒരുകാലത്ത് യുവാക്കൾക്കിടയിൽ തരംഗം തീർന്ന മോഡലുകളായിരുന്നു ബജാജ് പൾസർ ശ്രേണി. 150 മുതൽ 220 സിസി വരെ വരുന്ന വ്യത്യ‌സ്‌ത പതിപ്പുകൾ അവതരിപ്പിച്ച് ജനഹൃദയങ്ങൾ കീഴടക്കി. ഇന്ന് 125 സിസി മുതൽ 220 സിസി വരെയുള്ള ലൈനപ്പിൽ പതിനൊന്നോളം ബൈക്കുകളാണ് അണിനിരക്കുന്നതും.

കൂടുതൽ പരിഷ്ക്കാരിയായി, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഡൊമിനാർ 250

പൾസറിൽ നിന്നും ബജാജ് വ്യത്യസ്‌തമായി ചിന്തിക്കാൻ തുടങ്ങിയതിന്റെ ഭാഗമായാണ് ഡൊമിനാർ 400 എന്നൊരു മോഡലിന്റെ പിറവിക്ക് കാരണമായത്. സ്പോർട്‌സ് ടൂറിംഗ് ബൈക്കുകളിലെ പ്രതാപിയായി വിപണി വാഴാനും ഈ കരുത്തനായി.

കൂടുതൽ പരിഷ്ക്കാരിയായി, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഡൊമിനാർ 250

അതിനുശേഷം ഡൊമിനാർ ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി പോയ വർഷം മോട്ടോർസൈക്കിളിന്റെ 250 പതിപ്പിനെയും ബജാജ് പരിചയപ്പെടുത്തി. ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകൾക്ക് ജനശ്രദ്ധ നേടുന്ന കാലഘട്ടത്തിലെത്തിയ ബൈക്ക് ഒട്ടുംതന്നെ നിരാശ നൽകിയില്ലെന്നതും യാഥാർഥ്യമാണ്.

കൂടുതൽ പരിഷ്ക്കാരിയായി, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഡൊമിനാർ 250

കൃത്യമായ ഇടവേളകളിൽ ബൈക്കുകൾക്ക് സൗന്ദ്യര്യാത്മക പരിഷ്ക്കാരങ്ങൾ നൽകുന്നതിലും ബജാജ് പണ്ടേ ശ്രദ്ധകാണിക്കാറുണ്ട്. അതിനാൽ തന്നെ ദേ ഡൊമിനാർ 250 മോഡലിനെ പുതിയ വർണങ്ങളിൽ അണിയിച്ചൊരുക്കിയിരിക്കുകയാണ് കമ്പനി.

കൂടുതൽ പരിഷ്ക്കാരിയായി, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഡൊമിനാർ 250

ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിനായി മൂന്ന് പുതിയ ഡ്യുവൽ കളർ ഓപ്ഷനുകളാണ് ബജാജ് അവതരിപ്പിച്ചിരിക്കുന്നത്. അതിൽ മാറ്റ് സിൽവറിനൊപ്പം സ്പാർക്ക്ലിംഗ് ബ്ലാക്ക്, റേസിംഗ് റെഡ്, സിട്രസ് റഷ് എന്നീ നിറങ്ങളാണ് കൂട്ടിച്ചേർത്തിരിക്കുന്നത്.

കൂടുതൽ പരിഷ്ക്കാരിയായി, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഡൊമിനാർ 250

എന്നാൽ പഴയ കളർ ഓപ്ഷനുകളൊന്നും ബജാജ് നിർത്തലാക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇതിനകം ലഭ്യമായ കാനിയോൺ റെഡ്, ചാർക്കോൾ ബ്ലാക്ക് പെയിന്റ് ഓപ്ഷനുകൾ കമ്പനി തുടർന്നും വാഗ്‌ദാനം ചെയ്യും.

കൂടുതൽ പരിഷ്ക്കാരിയായി, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഡൊമിനാർ 250

മൂന്ന് നിറങ്ങളും പൾസർ NS 160, NS 200, RS 200 എന്നിവയ്ക്ക് സമാനമായ രീതിയിൽ വെളുത്ത നിറത്തിലുള്ള അലോയ് വീലുകളിലാണ് പൂർത്തിയാക്കിയിരിക്കുന്നതും. വീലുകളുടെ രൂപകൽപ്പന നിലവിലുള്ള ഫിനിഷിംഗിന് സമാനമാണ്. ഇതിന് യുവ താൽപ്പര്യക്കാർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കൂടുതൽ പരിഷ്ക്കാരിയായി, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഡൊമിനാർ 250

ഫെൻഡറിന്റെ മുൻഭാഗം, അലോയ് വീലിന്റെ ചുറ്റുപാടുകൾ, എഞ്ചിൻ ഗാർഡ്, ഫ്യുവൽ ടാങ്ക്, എക്സ്റ്റൻഷനുകൾ, സൈഡ് പാനലുകൾ, ഫ്രണ്ട് കൗൾ ഏരിയ മുതലായവയിലാണ് പുതിയ നിറങ്ങൾ കാണാനാവുക. ബജാജ് ഡൊമിനാർ 250 പതിപ്പിന്റെ പുതിയ കളർ ഓപ്ഷനുകളുടെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ പരിഷ്ക്കാരിയായി, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഡൊമിനാർ 250

പരിഷ്ക്കരിച്ച നിറങ്ങൾ അവതരിപ്പിക്കുമെങ്കിലും വില വർധനവ് ഒന്നുംതന്നെ മോഡലിന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. അടുത്തിടെ ബൈക്കിന് 17,000 രൂപയോളം കുറച്ച് ബജാജ് ഏവരേയും ഞെട്ടിച്ചിരുന്നു. അതായത് ഇനി മുതൽ 1.54 ലക്ഷം രൂപയുടെ എക്സ്ഷോറൂം വില മതിയാകും ഡൊമിനാർ 250 സ്വന്തമാക്കാൻ.

കൂടുതൽ പരിഷ്ക്കാരിയായി, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഡൊമിനാർ 250

നേരത്തെ യമഹ FZ25 മോഡലുകൾക്കും സമാനമായ രീതിയിൽ വില കുറച്ചിരുന്നു. കെടിഎമ്മിൽ നിന്നുള്ള 248.77 സിസി സിംഗിൾ സിലിണ്ടർ ഫ്യുവൽ-ഇൻജക്റ്റഡ് DOHC എഞ്ചിനാണ് ഡൊമി 250 കടമെടുത്തിരിക്കുന്നത്. ഇത് പരമാവധി 27 bhp കരുത്തിൽ 23.5 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

കൂടുതൽ പരിഷ്ക്കാരിയായി, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഡൊമിനാർ 250

ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇതിന് ഒരു സ്ലിപ്പർ ക്ലച്ച് സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. മുന്നിലും പിന്നിലും എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്പ്ലിറ്റ് സീറ്റിംഗ്, ട്വിൻ പോഡ് എക്‌സ്‌ഹോസ്റ്റ്, അപ്സൈഡ് ഡൗൺ ഫോർക്കുകൾ, എന്നിവയെല്ലാമാണ് ഡൊമിനാറിന്റെ പ്രധാന സവിശേഷതകൾ.

കൂടുതൽ പരിഷ്ക്കാരിയായി, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഡൊമിനാർ 250

അതോടൊപ്പം മോണോഷോക്ക് റിയർ സസ്പെൻഷൻ, 17 ഇഞ്ച് ട്യൂബ്‌ലെസ് വീലുകൾ, ടൂറിംഗ്-ഫ്രണ്ട്‌ലി ഹാൻഡിൽബാർ സെറ്റപ്പ് തുടങ്ങിയ സംവിധാനങ്ങളും ബൈക്കിന്റെ മാറ്റുകൂട്ടുന്നുണ്ട്. സ്പോർട്‌സ് ടൂറർ ബൈക്കിന് 180 കിലോഗ്രാം ഭാരമാണുള്ളത്. കൂടാതെ 13 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയും കുഞ്ഞൻ ഡൊമിനാറിന്റെ പ്രത്യേകതയാണ്.

Source: GaadiWaadi

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj ready to introduced three new colour options for the dominar 250
Story first published: Thursday, August 5, 2021, 10:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X