പുതിയ കളര്‍ ഓപ്ഷനില്‍ Pulsar RS200-നെ തിരിച്ചെത്തിച്ച് Bajaj; ഫസ്റ്റ്‌ലുക്ക് വോക്ക്എറൗണ്ട് വീഡിയോ ഇതാ

Pulsar RS200 ഗ്രാഫൈറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനെ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ Bajaj. ഇതോടെ എന്‍ട്രി ലെവല്‍ സൂപ്പര്‍ബൈക്ക് ലൈനപ്പിലെ നാലാമത്തെ കളര്‍ ഓപ്ഷനായി ഇത് മാറുകയും ചെയ്തു.

പുതിയ കളര്‍ ഓപ്ഷനില്‍ Pulsar RS200-നെ തിരിച്ചെത്തിച്ച് Bajaj; ഫസ്റ്റ്‌ലുക്ക് വോക്ക്എറൗണ്ട് വീഡിയോ ഇതാ

ബേണ്‍ഡ് റെഡ്, പ്യൂവര്‍ ഗ്രേ, പേള്‍ മെറ്റാലിക് വൈറ്റ് എന്നിവയാണ് മറ്റ് മൂന്ന് കളര്‍ ഓപ്ഷനുകള്‍. പുതുതായി ചേര്‍ത്ത കളര്‍ ഓപ്ഷന്റെ വില ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മിക്കവാറും എല്ലാ ഓപ്ഷനുകളുടെയും അതേ വിലയ്ക്ക് (1.61 ലക്ഷം രൂപ) വില്‍പ്പനയ്ക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ കളര്‍ ഓപ്ഷനില്‍ Pulsar RS200-നെ തിരിച്ചെത്തിച്ച് Bajaj; ഫസ്റ്റ്‌ലുക്ക് വോക്ക്എറൗണ്ട് വീഡിയോ ഇതാ

ബ്രാന്‍ഡിന്റെ ഔദ്യോഗിക യൂട്യൂബ് പേജില്‍ ഒരു പുതിയ പരസ്യ വീഡിയോ ചെയ്തുകൊണ്ട് RS200-ന്റെ ബ്ലാക്ക് കളര്‍ ഓപ്ഷന്‍ അവതരിപ്പിക്കുമെന്ന് Bajaj പ്രഖ്യാപിച്ചു.

പുതിയ കളര്‍ ഓപ്ഷനില്‍ Pulsar RS200-നെ തിരിച്ചെത്തിച്ച് Bajaj; ഫസ്റ്റ്‌ലുക്ക് വോക്ക്എറൗണ്ട് വീഡിയോ ഇതാ

അവതരണത്തിന് മുന്നേ തന്നെ ഡീലര്‍ഷിപ്പില്‍ എത്തിയ ബൈക്കിന്റെ ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ സമീര്‍ വ്‌ലോഗ്. പുതിയ മോഡലിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വീഡിയോയില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ കളര്‍ ഓപ്ഷനില്‍ Pulsar RS200-നെ തിരിച്ചെത്തിച്ച് Bajaj; ഫസ്റ്റ്‌ലുക്ക് വോക്ക്എറൗണ്ട് വീഡിയോ ഇതാ

വീഡിയോയില്‍ കാണുന്നത് പോലെ പുതിയ Pulsar RS200-ന്റെ ഡിസൈനില്‍ കമ്പനി കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ലെന്ന് വേണം പറയാന്‍. ബിഎസ് IV ഘട്ടത്തില്‍ വിപണിയില്‍ എത്തിയിരുന്ന മോഡലിന് സമാനമായി തന്നെ കാണപ്പെടുന്നു.

പുതിയ കളര്‍ ഓപ്ഷനില്‍ Pulsar RS200-നെ തിരിച്ചെത്തിച്ച് Bajaj; ഫസ്റ്റ്‌ലുക്ക് വോക്ക്എറൗണ്ട് വീഡിയോ ഇതാ

ആദ്യകാഴ്ചയില്‍ പുതിയ കളര്‍ ഓപ്ഷന്‍ മാത്രമാണ് പ്രധാന സവിശേഷതയായി കാണപ്പെടുന്നത്. അതോടൊപ്പം സൈഡ് പാനലുകളിലെ കോണ്‍ട്രാസ്റ്റ് ഗ്രേ ആക്സന്റുകള്‍ മൊത്തത്തിലുള്ള രൂപകല്‍പ്പനയ്ക്ക് മികച്ച സ്‌പോര്‍ട്ടി വ്യത്യാസം നല്‍കുന്നു.

പുതിയ കളര്‍ ഓപ്ഷനില്‍ Pulsar RS200-നെ തിരിച്ചെത്തിച്ച് Bajaj; ഫസ്റ്റ്‌ലുക്ക് വോക്ക്എറൗണ്ട് വീഡിയോ ഇതാ

സ്‌പോര്‍ട്ടി രൂപത്തിലുള്ള ഡ്യുവല്‍-ബീം എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ മുന്‍വശത്തെ ഫാസിയ ഈ കളര്‍ സ്‌കീമില്‍ മികച്ചതെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നു. Pulsar ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകളില്‍ ഏറ്റവും ആക്രമണാത്മകമായി കാണപ്പെടുന്ന മോട്ടോര്‍സൈക്കിളായി RS200 കണക്കാക്കപ്പെടുന്നു.

പുതിയ കളര്‍ ഓപ്ഷനില്‍ Pulsar RS200-നെ തിരിച്ചെത്തിച്ച് Bajaj; ഫസ്റ്റ്‌ലുക്ക് വോക്ക്എറൗണ്ട് വീഡിയോ ഇതാ

മൊത്തത്തിലുള്ള ഡിസൈന്‍ സൂചനകള്‍ തികച്ചും മസ്‌കുലറാണ്. അവയില്‍ നിരവധി ക്രീസുകളും രൂപരേഖകളും കാണാനും സാധിക്കും. അത് വളരെ ഭംഗിയായി കാണപ്പെടുകയും ചെയ്യുന്നു.

എക്സ്ഹോസ്റ്റ് കാനിസ്റ്റര്‍ വളരെ ഭംഗിയായി സ്‌റ്റൈല്‍ ചെയ്യുകയും മൊത്തത്തിലുള്ള മോട്ടോര്‍സൈക്കിള്‍ ഡിസൈനിനെ മനോഹരമാക്കുകയും ചെയ്യുന്നു. പുതിയ കളര്‍ ഓപ്ഷന്‍ ഒഴികെ, സ്‌പോര്‍ട്‌സ് ബൈക്കില്‍ മെക്കാനിക്കല്‍ അല്ലെങ്കില്‍ ഫീച്ചറുകളുടെ കാര്യത്തില്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് വേണം പറയാന്‍.

പുതിയ കളര്‍ ഓപ്ഷനില്‍ Pulsar RS200-നെ തിരിച്ചെത്തിച്ച് Bajaj; ഫസ്റ്റ്‌ലുക്ക് വോക്ക്എറൗണ്ട് വീഡിയോ ഇതാ

199.5 സിസി ഫ്യുവല്‍ ഇഞ്ചക്ട് ഫോര്‍ വാല്‍വ്, ലിക്വിഡ്-കൂള്‍ഡ് മോട്ടോര്‍ ആണ് മോട്ടോര്‍സൈക്കിളിന് കരുത്ത് നല്‍കുന്നത്. ഇത് 9,750 rpm-ല്‍ 24.2 bhp കരുത്തും 8,000 rpm-ല്‍ 18.7 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

പുതിയ കളര്‍ ഓപ്ഷനില്‍ Pulsar RS200-നെ തിരിച്ചെത്തിച്ച് Bajaj; ഫസ്റ്റ്‌ലുക്ക് വോക്ക്എറൗണ്ട് വീഡിയോ ഇതാ

ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ ഇതിന് 141 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇപ്പോഴത്തെ നിരയിലെ ഏറ്റവും വേഗതയേറിയ Pulsar മോട്ടോര്‍സൈക്കിളായി ഇത് മാറുകയും ചെയ്യുന്നു.

പുതിയ കളര്‍ ഓപ്ഷനില്‍ Pulsar RS200-നെ തിരിച്ചെത്തിച്ച് Bajaj; ഫസ്റ്റ്‌ലുക്ക് വോക്ക്എറൗണ്ട് വീഡിയോ ഇതാ

ചക്കന്‍ ആസ്ഥാനമായുള്ള ഇരുചക്രവാഹന നിര്‍മ്മാതാവ് നിലവില്‍ Pulsar 250F എന്ന് പേരിടാന്‍ സാധ്യതയുള്ള Pulsar-ന്റെ ക്വാട്ടര്‍ ലിറ്റര്‍ പതിപ്പിനെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.

പുതിയ കളര്‍ ഓപ്ഷനില്‍ Pulsar RS200-നെ തിരിച്ചെത്തിച്ച് Bajaj; ഫസ്റ്റ്‌ലുക്ക് വോക്ക്എറൗണ്ട് വീഡിയോ ഇതാ

സെമി ഫെയര്‍ഡ് മോട്ടോര്‍സൈക്കിള്‍ നിലവിലെ 220F-ന്റെ പിന്‍ഗാമിയാകുമെന്ന് പ്രതീക്ഷിക്കുന്നത്. Bajaj ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് അടുത്തിടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പുതിയ കളര്‍ ഓപ്ഷനില്‍ Pulsar RS200-നെ തിരിച്ചെത്തിച്ച് Bajaj; ഫസ്റ്റ്‌ലുക്ക് വോക്ക്എറൗണ്ട് വീഡിയോ ഇതാ

Pulsar-ന്റെ വരാനിരിക്കുന്ന 250 സിസി പതിപ്പ് 2021 നവംബറോടെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ലോഞ്ച് ചെയ്യുന്ന തീയതി രാജ്യത്തെ Pulsar നെയിം ടാഗിന്റെ 20 -ാം വാര്‍ഷികാഘോഷങ്ങളോടൊപ്പം ആയിരിക്കും.

പുതിയ കളര്‍ ഓപ്ഷനില്‍ Pulsar RS200-നെ തിരിച്ചെത്തിച്ച് Bajaj; ഫസ്റ്റ്‌ലുക്ക് വോക്ക്എറൗണ്ട് വീഡിയോ ഇതാ

വരാനിരിക്കുന്ന സെമി ഫെയര്‍ മോട്ടോര്‍സൈക്കിളിന്റെ ഒന്നിലധികം പരീക്ഷണ ചിത്രങ്ങള്‍ ഏതാനും നാളുകള്‍ക്ക് മുന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴത്തെ മുന്‍നിര Pulsar 220F-മായി ഈ ഡിസൈനിന് സമാനതകള്‍ ഉണ്ടെന്നാണ് പുറത്തുവന്ന ചിത്രങ്ങള്‍ വ്യ്ക്തമാക്കുന്നത്.

പുതിയ കളര്‍ ഓപ്ഷനില്‍ Pulsar RS200-നെ തിരിച്ചെത്തിച്ച് Bajaj; ഫസ്റ്റ്‌ലുക്ക് വോക്ക്എറൗണ്ട് വീഡിയോ ഇതാ

അതിനാല്‍ പുതിയ Pulsar 250F പഴയ പതിപ്പിതിന്റെ പിന്‍ഗാമിയായി കണക്കാക്കപ്പെടുന്നു. വരാനിരിക്കുന്ന മോഡലിന് പുതിയ 250 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ /ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്.

പുതിയ കളര്‍ ഓപ്ഷനില്‍ Pulsar RS200-നെ തിരിച്ചെത്തിച്ച് Bajaj; ഫസ്റ്റ്‌ലുക്ക് വോക്ക്എറൗണ്ട് വീഡിയോ ഇതാ

ഇത് 24 bhp കരുത്തും 20 Nm പരമാവധി ടോര്‍ക്കും നല്‍കും. ഈ യൂണിറ്റ് 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാകും ജോടിയാക്കുക. അതേസമയം വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.

Image Courtesy: The Sameer vlogs

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj reintroduce pulsar rs200 with new black colour first look walkaround video here
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X