'റേസിംഗ് ത്രിൽ അൺ‌ലിഷഡ്' കൂടുതൽ സ്പോർട്ടിയറായി ബജാജ് പൾസർ RS200; പരസ്യ വീഡിയോ കാണാം

ഇന്ത്യയിലെ എൻട്രി ലെവൽ 200 സിസി സ്പോർ‌ട് മോട്ടോർസൈക്കിളിലെ ജനപ്രിയനാണ് ബജാജിന്റെ പൾസർ RS200. കഴിഞ്ഞ വർഷം ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്ക് പുതുക്കിയപ്പോൾ ബൈക്കിൽ ചെറിയ ഫെയ്‌സ്‌ലിഫ്റ്റ് മാറ്റങ്ങളുമായാണ് കമ്പനി പരിചയപ്പെടുത്തിയത്.

'റേസിംഗ് ത്രിൽ അൺ‌ലിഷഡ്' കൂടുതൽ സ്പോർട്ടിയറായി ബജാജ് പൾസർ RS200; പരസ്യ വീഡിയോ കാണാം

എന്നാൽ കാര്യമായ ഒരു മാറ്റം ലഭിച്ചില്ലെങ്കിലും മാന്യമായ വിൽപ്പനയാണ് ബജാജ് RS200 നേടിയെടുക്കുന്നത്. 1.52 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള മോഡലിനെ കൂടുതൽ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായി ഒരു പുതിയ പരസ്യ വീഡിയോയുമായി ബ്രാൻഡ് രംഗപ്രവേശം ചെയ്‌തിരിക്കുകയാണ്.

'റേസിംഗ് ത്രിൽ അൺ‌ലിഷഡ്' കൂടുതൽ സ്പോർട്ടിയറായി ബജാജ് പൾസർ RS200; പരസ്യ വീഡിയോ കാണാം

RS200 ഫുള്ളി ഫെയർ ചെയ്ത സ്റ്റൈലിംഗ് തുടരുന്നത് തന്നെയാണ് ഇത്രയും ജനപ്രിയമാകാനുള്ള ഒരു പ്രധാന ഘടകം. അതോടൊപ്പം ഡ്യുവൽ പ്രൊജക്ടർ ഹെഡ്‌ലാമ്പ് സജ്ജീകരണം, ട്വിൻ റണ്ണിംഗ് എൽ‌ഇഡി ഡി‌ആർ‌എല്ലുകൾ, വിചിത്രമായി കാണപ്പെടുന്ന എൽഇഡി ടെയിൽ ലാമ്പ് എന്നിവകൂടി ചേരുന്നതോടെ കിടിലൻ ലുക്കാണ് പൾസർ RS200 സമ്മാനിക്കുന്നത്.

MOST READ: വരാനിരിക്കുന്ന സിട്രൺ C5 എയർക്രോസിലെ ചില കൗതുക സവിശേഷതകൾ

റേസിംഗ് ത്രിൽ അൺ‌ലിഷഡ് ടാഗ്‌ലൈനോടു കൂടി എത്തുന്ന വീഡിയോ പൾസർ RS200 പതിപ്പിന്റെ സ്പോർട്ടിനെസ് എടുത്തുകാട്ടുന്നു. നിലവിൽ ബർട്ട് റെഡ്, മെറ്റാലിക് പേൾ വൈറ്റ്, പ്യൂവർ ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനോടെയാണ് മോട്ടോർസൈക്കിൾ വാഗ്‌ദാനം ചെയ്യുന്നത്.

'റേസിംഗ് ത്രിൽ അൺ‌ലിഷഡ്' കൂടുതൽ സ്പോർട്ടിയറായി ബജാജ് പൾസർ RS200; പരസ്യ വീഡിയോ കാണാം

പുതിയ നിറങ്ങളും ബി‌എസ്-VI അപ്‌ഗ്രേഡും ലഭിക്കുന്നതിന് പുറമെ പൾസർ RS200 ലോഞ്ച് ചെയ്തതിനുശേഷം കോസ്മെറ്റിക് അല്ലെങ്കിൽ മെക്കാനിക്കൽ അപ്‌ഡേറ്റുകളൊന്നും നടത്തിയിട്ടില്ല എന്നത് നിരാശാജനകമാണ്. എന്നാൽ പതിറ്റാണ്ടുകളായി പൾസർ ശ്രേണി മുഴുവൻ ഇതേ തന്ത്രമാണ് വിപണിയിൽ പയറ്റുന്നത്.

MOST READ: ഹോണ്ട സിറ്റിയുടെ എതിരാളി; പുതിയ 'ടാലിയന്റ്' പ്രീമിയം സെഡാൻ അവതരിപ്പിച്ച് റെനോ

'റേസിംഗ് ത്രിൽ അൺ‌ലിഷഡ്' കൂടുതൽ സ്പോർട്ടിയറായി ബജാജ് പൾസർ RS200; പരസ്യ വീഡിയോ കാണാം

സവിശേഷതകളിലേക്ക് നോക്കിയാൽ സ്പോർട്ടി കമ്മ്യൂട്ടർ മോട്ടോർസൈക്കിളിൽ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇരുട്ടിൽ കൂടുതൽ ദൃശ്യപരതയ്ക്കായി ബജാജ് RS200-ൽ ബാക്ക്‌ലിറ്റ് സ്വിച്ചുകളും ഇടംപിടിക്കുന്നുണ്ട്.

'റേസിംഗ് ത്രിൽ അൺ‌ലിഷഡ്' കൂടുതൽ സ്പോർട്ടിയറായി ബജാജ് പൾസർ RS200; പരസ്യ വീഡിയോ കാണാം

പെരീമീറ്റർ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ബൈക്ക് മുന്നിൽ സസ്പെൻഷനായി ഒരു ചങ്കി ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ഗ്യാസ് ചാർജ്ഡ് മോണോ ഷോക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി മുന്നിൽ ഒരു 300 mm ഡിസ്കും പിന്നിൽ 230 mm ഡിസ്കും ബജാജ് ഉൾപ്പെടുത്തിയിരിക്കുന്നു.

MOST READ: ഹീറോ എക്സ്ട്രീം 160R 100 മില്യണ്‍ പതിപ്പിലെ അഞ്ച് പ്രധാന ഹൈലൈറ്റുകള്‍ ഇതാ

'റേസിംഗ് ത്രിൽ അൺ‌ലിഷഡ്' കൂടുതൽ സ്പോർട്ടിയറായി ബജാജ് പൾസർ RS200; പരസ്യ വീഡിയോ കാണാം

കൂടുതൽ സുരക്ഷക്കായി ഒരു ഡ്യുവൽ ചാനൽ എബിഎസും പൾസർ RS200 സ്റ്റാൻഡേർഡായി നൽകുന്നു. 199.5 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്.

'റേസിംഗ് ത്രിൽ അൺ‌ലിഷഡ്' കൂടുതൽ സ്പോർട്ടിയറായി ബജാജ് പൾസർ RS200; പരസ്യ വീഡിയോ കാണാം

ഇത് 9750 rpm-ൽ 24.2 bhp കരുത്തും 8000 rpm-ൽ 18.7 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് ഗിയർ‌ബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 141 കിലോമീറ്റർ വേഗതയാണ് വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം 35 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Released New TVC For The New 2021 RS200. Read in Malayalam
Story first published: Monday, March 15, 2021, 11:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X