Just In
- 7 hrs ago
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
- 7 hrs ago
ഉപഭോക്താക്കള്‍ക്കായി MGA പരിധിയില്‍ ടയറുകളും ബാറ്ററികളും പുറത്തിറക്കി മാരുതി
- 9 hrs ago
വിപണിയിൽ ഇന്നും താരമായി തിളങ്ങി മഹീന്ദ്ര ബൊലേറോ
- 9 hrs ago
ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി ബജാജ്
Don't Miss
- Movies
കൊടുത്താല്‍ കൊല്ലത്തും കിട്ടും; നാളിതുവരെ ഫിറോസ് പറഞ്ഞതെല്ലാം ചോദ്യം ചെയ്ത് മത്സരാര്‍ത്ഥികള്‍, അടിയുടെ പൂരം!
- News
കൊവിഡ്; രാജ്യത്ത് 9.80 കോടിയിലധികം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം
- Sports
IPL 2021: പൃഥ്വി പഴയ പൃഥ്വിയല്ല, ഇതു വേര്‍ഷന്‍ 2.0!- ഫോമിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം
- Finance
ഇന്ത്യ- ശ്രീലങ്ക എയർ ബബിൾ സർവീസ് ഉടൻ: കരാർ ഒപ്പുവെച്ചതായി കേന്ദ്രം, സർവീസ് ഉടൻ ആരംഭിക്കും
- Lifestyle
വാള്‍നട്ട് എണ്ണ; കഷണ്ടി മാറി മുടികിളിര്‍ക്കാന്‍ ബെസ്റ്റ്
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
ഇന്ത്യന്‍ വിപണിക്കായി വലിയ പദ്ധതികളാണ് ഈ വര്‍ഷം ബജാജ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി അടുത്തിടെയാണ് പള്‍സര്‍ ശ്രേണിയിലേക്ക് 180 മോഡലിനെ തിരികെ കൊണ്ടുവന്നത്.

പിന്നാലെ 250 സിസി ശ്രേണിയിലും നവീകരണങ്ങള്‍ ഉണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. NS250, RS250 മോഡലുകളാകും വിപണിയില്‍ എത്തുക. ഇതിനിടയിലാണ് ഇപ്പോള്‍ പള്‍സര്‍ ശ്രേണിയില്‍ നിന്നും 180 F സെമി ഫെയര്‍ മോഡലിനെ കമ്പനി പിന്‍വലിച്ചിരിക്കുന്നത്.

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നുമാണ് മോഡലിനെ പിന്‍വലിച്ചിരിക്കുന്നത്. ഇത് മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തലാക്കി എന്നതിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചില ഡീലര്‍ ഉറവിടങ്ങളും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
MOST READ: Oki 100 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉടൻ വിപണിയിലെത്തും; ടീസർ പുറത്തുവിട്ട് ഒഖിനാവ

എന്നിരുന്നാലും, കമ്പനിയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ബജാജ് അടുത്തിടെ പള്‍സര്‍ 180 തിരികെ കൊണ്ടുവന്നതുമൂലമാകും ഈ പതിപ്പിനെ പിന്‍വലിച്ചതെന്നും സൂചനയുണ്ട്.

ബജാജ് പള്‍സര്‍ 180 F 2019 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മോട്ടോര്‍സൈക്കിള്‍ പള്‍സര്‍ 220 F-ന് സമാനമാണ്. അതേസമയം പള്‍സര്‍ 180-ന്റെ ആവശ്യം കൂടുതലാണെന്ന് മനസ്സിലാക്കിയതോടെയാണ് കുറച്ചുകാലം നിര്‍ത്തിവച്ച ശേഷം തിരികെ കൊണ്ടുവരാന്‍ ബജാജിനെ പ്രേരിപ്പിച്ചത്.

ദൃശ്യ വ്യത്യാസങ്ങള്‍ക്ക് പുറമെ, പള്‍സര്‍ 180 ഉം ഫെയര്‍ഡ് 180 F പതിപ്പും എല്ലാ കാര്യങ്ങളിലും സമാനമാണ്. 178.6 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ് ബൈക്കുകള്‍ക്ക് കരുത്ത് പകരുന്നത്.

ഇത് 16.7 bhp കരുത്തും 14.52 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന് ജോടിയാക്കുന്നത്. ടെലിസ്കോപ്പിക് ഫോര്‍ക്കുകളും ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്പെന്ഷന് കൈകാര്യം ചെയ്യുന്നത്.
MOST READ: പുതിയ ബി-സെഗ്മെന്റ് എസ്യുവിയുമായി ഹ്യുണ്ടായി; ബയോൺ മാർച്ച് രണ്ടിന് വിപണിയിലേക്ക്

17 ഇഞ്ച് അലോയ് വീലുകളിലാണ് ബൈക്ക് എത്തുന്നത്. സിംഗിള്‍-ചാനല്‍ എബിഎസിന്റെ സഹായത്തോടെ രണ്ട് അറ്റത്തും ഒരു ഡിസ്ക് ബ്രേക്കും സുരക്ഷയ്ക്കായി നല്‍കിയിട്ടുണ്ട്. ബ്ലാക്ക് റെഡ്, നിയോണ്‍ ഓറഞ്ച് എന്നിവയുടെ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമായ ബജാജ് പള്‍സര്‍ 180 F മോഡലിന് 1.08 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില.

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഇന്ത്യന്‍ വിപണിയില്‍ പള്‍സര്‍ ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്കായി ബജാജ് ഓട്ടോ തികച്ചും പുതിയ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുകയാണ്.
MOST READ: ഇന്ത്യയിൽ നിന്നും 20 ലക്ഷം കാറുകളുടെ കയറ്റുമതി പൂർത്തിയാക്കി മാരുതി സുസുക്കി

പുതിയ പള്‍സര്‍ 250 മോഡലില്‍ പുതിയ പ്ലാറ്റ്ഫോം അരങ്ങേറുമെന്ന് പറയപ്പെടുന്നു, ഇത് ബ്രാന്‍ഡിലെ ജനപ്രിയ 220 F ഓഫറിംഗിന് മുകളിലായിരിക്കും. പുതിയ ബജാജ് പള്‍സര്‍ 250, 2021-ന്റെ അവസാനത്തോടെ വില്‍പ്പനയ്ക്കെത്തും.

പുതിയ പള്‍സര്‍ 250 പൂര്‍ണ്ണമായും പുതിയ ഡിസൈന്‍, അധിക സവിശേഷതകള്‍, മെച്ചപ്പെട്ട റൈഡിംഗ് എര്‍ണോണോമിക്സ്, ഒരു പുതിയ എഞ്ചിന് എന്നിവ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.