പുതുതലമുറ Pulsar 250-യുടെ അരങ്ങേറ്റ തീയതി വെളിപ്പെടുത്തി Bajaj

നിര്‍മാതാക്കളായ ബജാജ് ഓട്ടോ, പുതുതലമുറ പള്‍സറിനെ രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനോടകം തന്നെ മോഡലിന്റെ പരീക്ഷണയോട്ടങ്ങള്‍ നിരത്തില്‍ സജീവമായിരുന്നു.

പുതുതലമുറ Pulsar 250-യുടെ അരങ്ങേറ്റ തീയതി വെളിപ്പെടുത്തി Bajaj

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മോഡലിനെ അവതരിപ്പിക്കുന്ന തീയതി കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2021 ഒക്ടോബര്‍ 28 -ന് മോഡല്‍ എത്തുമെന്ന് ബൈക്ക് നിര്‍മാതാവ് സ്ഥിരീകരിച്ചു.

പുതുതലമുറ Pulsar 250-യുടെ അരങ്ങേറ്റ തീയതി വെളിപ്പെടുത്തി Bajaj

2001 -ലാണ് പള്‍സര്‍ അതിന്റെ യാത്ര രാജ്യത്ത് ആരംഭിക്കുന്നത്. നാളിതുവരെ മികച്ച സ്വീകാര്യതയാണ് പള്‍സര്‍ ശ്രേണിക്ക് രാജ്യത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സ്വീകാര്യതയ്ക്ക് ആക്കം കൂട്ടുകയാണ് പുതിയ മോഡലിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

പുതുതലമുറ Pulsar 250-യുടെ അരങ്ങേറ്റ തീയതി വെളിപ്പെടുത്തി Bajaj

അടുത്ത 12 മാസത്തിനുള്ളില്‍ മറ്റെല്ലാ പള്‍സര്‍ ശ്രേണിയിലും മാറ്റമുണ്ടാകുമെന്ന് ബജാജ് എംഡി രാജീവ് ബജാജ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. പുതിയ തലമുറ മോഡല്‍ പുതിയ ഫ്‌ലാഗ്ഷിപ്പ് മോട്ടോര്‍സൈക്കിളായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുതുതലമുറ Pulsar 250-യുടെ അരങ്ങേറ്റ തീയതി വെളിപ്പെടുത്തി Bajaj

ലോഞ്ച് ചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, മോട്ടോര്‍സൈക്കിളിന്റെ യൂണിറ്റുകള്‍ രാജ്യമെമ്പാടുമുള്ള ഡീലര്‍ഷിപ്പുകളിലേക്ക് അയയ്ക്കാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വരാനിരിക്കുന്ന ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിള്‍ NS250, 250F എന്നിങ്ങനെ രണ്ട് ആവര്‍ത്തനങ്ങളില്‍ ലഭിക്കും.

പുതുതലമുറ Pulsar 250-യുടെ അരങ്ങേറ്റ തീയതി വെളിപ്പെടുത്തി Bajaj

മൊത്തത്തിലുള്ള രൂപകല്‍പ്പനയുടെ അടിസ്ഥാനത്തില്‍, NS250-ന് അതിന്റെ മറ്റ് മോഡലുകളായ NS150, NS200 എന്നിവയില്‍ നിന്ന് പ്രധാന സ്‌റ്റൈലിംഗ് സൂചനകള്‍ കടമെടുക്കുമെന്നാണ് സൂചന. നിലവിലെ ഫ്‌ലാഗ്ഷിപ്പ് പള്‍സര്‍ 220F-മായി നിരവധി സ്‌റ്റൈലിംഗ് ഘടകങ്ങള്‍ പങ്കിടുന്ന 250F-ന്റെ കാര്യവും ഇതുതന്നെയാണ്.

പുതുതലമുറ Pulsar 250-യുടെ അരങ്ങേറ്റ തീയതി വെളിപ്പെടുത്തി Bajaj

കാഴ്ചയില്‍, രണ്ട് മോട്ടോര്‍സൈക്കിളുകളും ഒരു സിംഗിള്‍-പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്ററും സംയോജിത എല്‍ഇഡി ഡിആര്‍എല്ലുകളും ഉള്‍ക്കൊള്ളുന്ന ആക്രമണാത്മക ഫ്രണ്ട് ഫാസിയ ലഭിക്കുമെന്നാണ് സൂചന. ഇതുവഴി മോട്ടോര്‍സൈക്കിളിന്റെ സെമി ഫെയര്‍ഡ് ആവര്‍ത്തനത്തിന് കൂടുതല്‍ അഗ്രസീവ് ഫ്രണ്ട് എന്‍ഡ് ലഭിക്കുകയും ചെയ്യുന്നു.

പുതുതലമുറ Pulsar 250-യുടെ അരങ്ങേറ്റ തീയതി വെളിപ്പെടുത്തി Bajaj

രണ്ട് ഡെറിവേറ്റീവുകളിലെയും ഫ്യുവല്‍ ടാങ്ക് ഡിസൈനുകള്‍ മസ്‌കുലറായി കാണപ്പെടുന്നു, അവയ്ക്ക് എയറോഡൈനാമിക് സവിശേഷതകള്‍ കമ്പനി നല്‍കുകയും ചെയ്യുന്നു. രണ്ട് മോട്ടോര്‍സൈക്കിളുകളിലും സമാനമായ ഉയര്‍ത്തിയ ടെയില്‍ സെക്ഷന്‍, സ്പ്ലിറ്റ് സീറ്റിംഗ് സെറ്റപ്പ്, സൈഡ്-മൗണ്ടഡ് അപ്‌സ്വീപ്റ്റ് എക്‌സോസ്റ്റ് സെറ്റപ്പ് എന്നിവയുണ്ട്.

പുതുതലമുറ Pulsar 250-യുടെ അരങ്ങേറ്റ തീയതി വെളിപ്പെടുത്തി Bajaj

ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാര്‍, എഞ്ചിന്‍ അണ്ടര്‍ബെല്ലി കൗള്‍, ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, മസ്‌കുലര്‍ ഫ്രണ്ട് ഫെന്‍ഡര്‍, സ്പ്ലിറ്റ് പില്യണ്‍ ഗ്രാബ് റെയിലുകള്‍ എന്നിവയാണ് മറ്റ് പ്രധാന ഹൈലൈറ്റുകള്‍.

പുതുതലമുറ Pulsar 250-യുടെ അരങ്ങേറ്റ തീയതി വെളിപ്പെടുത്തി Bajaj

പുതിയ പള്‍സര്‍ 250 ഒരു പുതിയ ഫ്രെയിം ഉപയോഗിക്കുമെന്നാണ് സൂചന. മോട്ടോര്‍സൈക്കിളിന്റെ സസ്‌പെന്‍ഷന്‍ സജ്ജീകരണം വരുന്നത് മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ സ്വിംഗാമുമായി ബന്ധിപ്പിച്ചിട്ടുള്ള മോണോ-ഷോക്കുമാണ്.

പുതുതലമുറ Pulsar 250-യുടെ അരങ്ങേറ്റ തീയതി വെളിപ്പെടുത്തി Bajaj

ബ്രേക്കിംഗ് ഹാര്‍ഡ്‌വെയറില്‍ ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകള്‍ ഉണ്ടാകും. അതോടൊപ്പം ഡ്യുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഒന്നിലധികം റൈഡിംഗ് മോഡുകളും ഉള്ള ഒരു പൂര്‍ണ്ണ ഡിജിറ്റല്‍ കണ്‍സോളാണ് ഉപകരണങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകള്‍.

പുതുതലമുറ Pulsar 250-യുടെ അരങ്ങേറ്റ തീയതി വെളിപ്പെടുത്തി Bajaj

മെക്കാനിക്കല്‍ ഫീച്ചറുകളില്‍ പള്‍സര്‍ 250-ന് കരുത്ത് നല്‍കുന്നത് പുതിയ 249 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിനായിരിക്കും. ഇത് 24 bhp കരുത്തും 20 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്.

പുതുതലമുറ Pulsar 250-യുടെ അരങ്ങേറ്റ തീയതി വെളിപ്പെടുത്തി Bajaj

ഈ യൂണിറ്റിനെ ഒരു സ്ലിപ്പറും അസിസ്റ്റ് ക്ലച്ചും ഉള്ള 6 സ്പീഡ് ഗിയര്‍ബോക്‌സുമായി കമ്പനി ബന്ധിപ്പിക്കും. നേരത്തെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച്, ഈ എഞ്ചിനും വേരിയബിള്‍ വാല്‍വ് ആക്യുവേഷന്‍ (VVT) സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. അവതരിപ്പിക്കുമ്പോള്‍, പുതിയ പള്‍സര്‍ 250, യമഹ FZ25, സുസുക്കി ജിക്സര്‍, SF 250 എന്നിവയോടാകും വിപണിയില്‍ മത്സരിക്കുക.

പുതുതലമുറ Pulsar 250-യുടെ അരങ്ങേറ്റ തീയതി വെളിപ്പെടുത്തി Bajaj

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സെപ്റ്റംബറില്‍ മൊത്തം ആഭ്യന്തര വില്‍പ്പനയില്‍ 16 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.

പുതുതലമുറ Pulsar 250-യുടെ അരങ്ങേറ്റ തീയതി വെളിപ്പെടുത്തി Bajaj

വരുന്ന ഉത്സവ സീസണില്‍ വില്‍പ്പന വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി. പുതിയ മോഡലുകള്‍ എത്തുന്നതുവഴി ഉത്സവ സീസണിലെ വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നതും. അതേസമയം കയറ്റുമതിയിലും 9 ശതമാനം ഇടിവാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുതുതലമുറ Pulsar 250-യുടെ അരങ്ങേറ്റ തീയതി വെളിപ്പെടുത്തി Bajaj

ഈ വര്‍ഷം സെപ്റ്റംബറില്‍ ആഭ്യന്തര വിപണിയില്‍ കമ്പനിയുടെ ഇരുചക്ര വാഹന വില്‍പ്പന 1,73,945 യൂണിറ്റായിരുന്നു. അതേസമയം പോയ 2020 ഇതേ മാസത്തില്‍ 2,19,500 ഇരുചക്രവാഹനങ്ങള്‍ കമ്പനി വിറ്റിരുന്നു.

പുതുതലമുറ Pulsar 250-യുടെ അരങ്ങേറ്റ തീയതി വെളിപ്പെടുത്തി Bajaj

അവലോകന മാസത്തില്‍ വാണിജ്യ വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന 18,403 യൂണിറ്റാണ്, 2020 സെപ്റ്റംബറില്‍ വിറ്റ 9,231 യൂണിറ്റുകളെ അപേക്ഷിച്ച് 99 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

പുതുതലമുറ Pulsar 250-യുടെ അരങ്ങേറ്റ തീയതി വെളിപ്പെടുത്തി Bajaj

മൊത്തം വാഹന കയറ്റുമതി ഈ വര്‍ഷം സെപ്റ്റംബറില്‍ 1 ശതമാനം കുറഞ്ഞ് 2,09,673 വാഹനങ്ങളിലേക്ക് ചുരുങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 2,12,575 യൂണിറ്റുകള്‍ കയറ്റി അയച്ചതായി കമ്പനി പ്രസ്താവനയില്‍ പറയുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj revealed new generation pulsar 250 launch date
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X