Pulsar 250-യുടെ പുതിയ ടീസറും വിവരങ്ങളും പങ്കുവെച്ച് Bajaj

ഒക്ടോബര്‍ 28-ന് ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി പള്‍സര്‍ 250F-ന്റെ പുതിയൊരു ടീസര്‍ പങ്കുവെച്ചിരിക്കുകയാണ് ബജാജ്. പുതിയ ടീസര്‍ വീഡിയോ മോട്ടോര്‍സൈക്കിളിന്റെ നിരവധി വശങ്ങളുടെ ഒരു കാഴ്ച നല്‍കുകയും ചെയ്യുന്നു.

Pulsar 250-യുടെ പുതിയ ടീസറും വിവരങ്ങളും പങ്കുവെച്ച് Bajaj

പുനെ ആസ്ഥാനമായുള്ള വാഹന നിര്‍മ്മാതാങ്ങള്‍ അടുത്തിടെയും ബൈക്കിന്റെ ഒരു ടീസര്‍ പങ്കുവെച്ചിരുന്നു. പള്‍സര്‍ 250 രണ്ട് വകഭേദങ്ങളില്‍ ഇറങ്ങാന്‍ സാധ്യതയുണ്ട് - നേക്കഡ് പള്‍സര്‍ 250, പള്‍സര്‍ 250F.

Pulsar 250-യുടെ പുതിയ ടീസറും വിവരങ്ങളും പങ്കുവെച്ച് Bajaj

ഇതുവരെയുള്ള ഏറ്റവും വലുതും ശക്തവുമായ പള്‍സറായിരിക്കും ഇത് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, പള്‍സര്‍ കുടുംബത്തിലെ മറ്റ് ബൈക്കുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ചില പുതിയ ഫീച്ചറുകള്‍ ഇതിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Pulsar 250-യുടെ പുതിയ ടീസറും വിവരങ്ങളും പങ്കുവെച്ച് Bajaj

വിപണിയില്‍ എത്തിയാല്‍ ഇത് യമഹ FZ25, സുസുക്കി ജിക്സര്‍ SF250, വരാനിരിക്കുന്ന ടിവിഎസ് റെട്രോണ്‍ എന്നിവയ്ക്കെതിരെയാകും മത്സരിക്കുക. പുതിയ ടീസറില്‍ ബൈക്കിനെ സംബന്ധിച്ചുള്ള ഏതാനും വിവരങ്ങളും കമ്പനി വെളിപ്പെടുത്തുന്നുണ്ട്.

Pulsar 250-യുടെ പുതിയ ടീസറും വിവരങ്ങളും പങ്കുവെച്ച് Bajaj

പുതിയ ടീസറില്‍ വെളിപ്പെടുത്തിയ വിശദാംശങ്ങള്‍ അനുസരിച്ച്, ബൈക്കില്‍ ഷാര്‍പ്പായിട്ടുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും മോഡലിന്റെ വേരിയന്റുകളില്‍ ഒന്നില്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പും ഉണ്ടാകും. എഞ്ചിന്‍ സംരക്ഷണത്തിനായി അലോയ് വീലുകളും ബെല്ലി പാനും ബൈക്കില്‍ ഉപയോഗിക്കും.

Pulsar 250-യുടെ പുതിയ ടീസറും വിവരങ്ങളും പങ്കുവെച്ച് Bajaj

250F-ന്റെ ഡ്യുവല്‍-ഔട്ട്ലെറ്റ് എക്സ്ഹോസ്റ്റിനെ അടുത്തറിയാനും വീഡിയോയില്‍ സാധിക്കും. ഇത് ഡൊമിനാര്‍ 400 / ഡൊമിനാര്‍ 250 ന് സമാനമായി കാണപ്പെടുന്നു. മാത്രമല്ല, അലോയ് വീലുകളും ബ്രേക്കുകളും ബജാജ് പള്‍സര്‍ RS200-ല്‍ നിന്ന് കടമെടുത്തതാണെന്ന് തോന്നുന്നു.

ഇത്തരത്തില്‍ ഭാഗങ്ങള്‍ പങ്കിടുന്നത് ചെലവുകള്‍ മത്സരാധിഷ്ഠിതമായി നിലനിര്‍ത്താന്‍ ബജാജിനെ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൊത്തത്തിലുള്ള സിലൗറ്റ് ഇപ്പോഴും അതിന്റെ മുന്‍ഗാമിയായ പള്‍സര്‍ 220F-ന് സമാനമാണ്.

Pulsar 250-യുടെ പുതിയ ടീസറും വിവരങ്ങളും പങ്കുവെച്ച് Bajaj

ടീസര്‍ വീഡിയോയില്‍ കാണുന്നത് പോലെ, ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും മോണോഷോക്കും സസ്‌പെന്‍ഡ് ചെയ്ത 17 ഇഞ്ച് ടയറുകളുമാണ് ഇതിന് ലഭിക്കുന്നത്. ഇതിന് ഒരു ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറും സ്പ്ലിറ്റ്-ടൈപ്പ് സീറ്റും ലഭിക്കുന്നുണ്ടെങ്കിലും, എര്‍ഗണോമിക്സ് വളരെ സൗകര്യപ്രദമായിരിക്കും.

Pulsar 250-യുടെ പുതിയ ടീസറും വിവരങ്ങളും പങ്കുവെച്ച് Bajaj

സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് യൂണിറ്റില്‍ നിന്ന് പവര്‍ എടുക്കുന്ന ബൈക്കിന്റെ എഞ്ചിന്‍ ലേഔട്ടും ബൈക്ക് നിര്‍മ്മാതാവ് ടീസറില്‍ കാണിക്കുന്നുണ്ട്. ഈ യൂണിറ്റ് പള്‍സര്‍ 220F മോട്ടോര്‍സൈക്കിളില്‍ കാണപ്പെടുന്ന പവര്‍ട്രെയിനിന്റെ പുനര്‍നിര്‍മ്മിച്ച പതിപ്പായിരിക്കാം.

Pulsar 250-യുടെ പുതിയ ടീസറും വിവരങ്ങളും പങ്കുവെച്ച് Bajaj

ഈ എഞ്ചിനില്‍ നിന്നുള്ള മൊത്തത്തിലുള്ള ഔട്ട്പുട്ട് 26 bhp കരുത്തും 22 Nm torque ഉം ആയിരിക്കാം. എന്നാല്‍ ഔദ്യോഗിക വിശദാംശങ്ങള്‍ ഒക്ടോബര്‍ അവസാന വാരം മാത്രമാകും കമ്പനി വെളിപ്പെടുത്തുക.

Pulsar 250-യുടെ പുതിയ ടീസറും വിവരങ്ങളും പങ്കുവെച്ച് Bajaj

വിലനിര്‍ണ്ണയം/പ്ലെയ്സ്മെന്റ് എന്നിവയെ സംബന്ധിച്ചിടത്തോളം, ഇത് ഡൊമിനാര്‍ 250-നേക്കാള്‍ താങ്ങാനാവുന്നതായിരിക്കും, അതിന് താഴെയായി സ്ഥാപിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പള്‍സര്‍ 250 ന് വിപണിയില്‍ എത്തിയാല്‍ 1.40 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. അതേസമയം സെമി-ഫെയര്‍ഡ് പള്‍സര്‍ 250F അല്‍പ്പം കൂടിയ വില കൂടിയ പതിപ്പായിരിക്കാം.

Pulsar 250-യുടെ പുതിയ ടീസറും വിവരങ്ങളും പങ്കുവെച്ച് Bajaj

അതേസമയം 2021 സെപ്റ്റംബറില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇരുചക്രവാഹന നിര്‍മ്മാതാക്കളുടെ പട്ടികയില്‍ ബജാജ് നാലാമതാണ്. ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട, ടിവിഎസ് എന്നീ ബ്രാന്‍ഡുകളാണ് ഇതിന് മുന്നിലുള്ളത്.

Pulsar 250-യുടെ പുതിയ ടീസറും വിവരങ്ങളും പങ്കുവെച്ച് Bajaj

2021 സെപ്റ്റംബറില്‍ 1,73,945 യൂണിറ്റ് വില്‍പ്പനയാണ് ബജാജ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 2020 സെപ്റ്റംബറില്‍ 2,19,500 യൂണിറ്റുകളുടെ വില്‍പ്പന ബ്രാന്‍ഡിന് ലഭിച്ചിരുന്നു. വാര്‍ഷിക വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ 20.75 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

Pulsar 250-യുടെ പുതിയ ടീസറും വിവരങ്ങളും പങ്കുവെച്ച് Bajaj

ബജാജ് പള്‍സര്‍ കഴിഞ്ഞ മാസത്തെ മൊത്തം ആഭ്യന്തര വില്‍പ്പനയില്‍ ഗണ്യമായ സംഭാവന നല്‍കിയെങ്കിലും, ഓരോ വേരിയന്റും ഗണ്യമായ വളര്‍ച്ചാനിരക്ക് നേരിട്ടു. 2020 സെപ്റ്റംബറില്‍ വിറ്റ 1,02,698 യൂണിറ്റുകളില്‍ നിന്ന് ആഭ്യന്തര വിപണിയില്‍ 43.55 ശതമാനം വര്‍ദ്ധനയോടെ 57,974 യൂണിറ്റിലെത്തി.

Pulsar 250-യുടെ പുതിയ ടീസറും വിവരങ്ങളും പങ്കുവെച്ച് Bajaj

പ്രതിമാസ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍, വില്‍പ്പന 11.82 ശതമാനം കുറഞ്ഞു, 2021 ഓഗസ്റ്റില്‍ 65,747 യൂണിറ്റുകള്‍ വിറ്റു. 2020 സെപ്റ്റംബറില്‍ വിറ്റ 44,175 യൂണിറ്റുകളില്‍ നിന്ന് 19.16 ശതമാനം വളര്‍ച്ചാനിരക്ക് 35,710 യൂണിറ്റായി. എന്നിരുന്നാലും, 2021 ഓഗസ്റ്റില്‍ കയറ്റുമതി ചെയ്ത 34,243 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിമാസ വില്‍പ്പനയില്‍ 4.28 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Pulsar 250-യുടെ പുതിയ ടീസറും വിവരങ്ങളും പങ്കുവെച്ച് Bajaj

ബജാജ് പള്‍സര്‍ 125-ആണ് ആഭ്യന്തര വിപണിയില്‍ ജനപ്രീയ മോഡല്‍. കമ്പനി 2021 സെപ്റ്റംബറില്‍ 39,081 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2020 സെപ്റ്റംബറില്‍ വിറ്റ 51,540 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില്‍പ്പനയില്‍ 19.66 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

Pulsar 250-യുടെ പുതിയ ടീസറും വിവരങ്ങളും പങ്കുവെച്ച് Bajaj

പള്‍സര്‍ 150-യുടെ 11,082 യൂണിറ്റുകളാണ് കഴിഞ്ഞ മാസം ആഭ്യന്തര വിപണിയില്‍ കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വിറ്റ 38,366 യൂണിറ്റുകളെ അപേക്ഷിച്ച് 71.12 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2021 ഓഗസ്റ്റില്‍ വിറ്റ 24,261 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിമാസ വില്‍പ്പനയില്‍ 54.32 ശതമാനം ഇടിവ് രേഖപ്പെടുത്തി. 220F-ന്റെ 160, 180, 200 എന്നിവയുടെ വില്‍പനയും യഥാക്രമം 19.72 ശതമാനവും 51.75 ശതമാനവും കുറഞ്ഞുവെന്നും കമ്പനി വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj revealed pulsar 250 new teaser and more details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X