Chetak ഇലക്ട്രിക് സ്‌കൂട്ടറിന് ജനപ്രീതിയേറുന്നു; പുതിയ നഗരങ്ങളില്‍ രജിസ്‌ട്രേഷനും ബുക്കിംഗും ആരംഭിച്ച് Bajaj

ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് വീണ്ടും ആരംഭിച്ച് നിര്‍മാതാക്കളായ ബജാജ്. ചെന്നൈ, ഹൈദരാബാദ് എന്നീ രണ്ട് പുതിയ നഗരങ്ങളിലാണ് കമ്പനി ഇപ്പോള്‍ ഇ-സ്‌കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന് ജനപ്രീതിയേറുന്നു; പുതിയ നഗരങ്ങളില്‍ രജിസ്‌ട്രേഷനും ബുക്കിംഗും ആരംഭിച്ച് Bajaj

ഇലക്ട്രിക് സ്‌കൂട്ടര്‍ ഇതിനകം ലഭ്യമായിരുന്ന ആറ് നഗരങ്ങള്‍ക്ക് പുറമേയാണ് ഈ രണ്ട് പുതിയ സ്ഥലങ്ങളിലും ചേതക്കിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. പുനെ, നാഗ്പൂര്‍, ബെംഗളൂരു, ഔറംഗാബാദ്, മൈസൂര്‍, മംഗലാപുരം എന്നീ നഗരങ്ങളിലാണ് മോഡല്‍ ഇതിനോടകം വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന് ജനപ്രീതിയേറുന്നു; പുതിയ നഗരങ്ങളില്‍ രജിസ്‌ട്രേഷനും ബുക്കിംഗും ആരംഭിച്ച് Bajaj

ഈ പുതിയ സ്ഥലങ്ങളില്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം. അവരുടെ കോണ്‍ടാക്റ്റ് നമ്പര്‍ നല്‍കി അതില്‍ വരുന്ന OTP നല്‍കിക്കൊണ്ട് സ്വയം ബുക്ക് ചെയ്യാന്‍ സാധിക്കും.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന് ജനപ്രീതിയേറുന്നു; പുതിയ നഗരങ്ങളില്‍ രജിസ്‌ട്രേഷനും ബുക്കിംഗും ആരംഭിച്ച് Bajaj

ഒരിക്കല്‍ ചെയ്തു കഴിഞ്ഞാല്‍, വാങ്ങുന്നയാള്‍ നഗരം, ഡീലര്‍, വേരിയന്റ്, അവന്‍/അവള്‍ക്ക് ഇഷ്ടമുള്ള സ്‌കൂട്ടറിന്റെ നിറം എന്നിവ പൂരിപ്പിക്കേണ്ടതുണ്ട്. തെരഞ്ഞെടുക്കലുകള്‍ പൂരിപ്പിച്ച ശേഷം, ചേതക്കിന്റെ വിശദമായ വില വിഭജനം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന് ജനപ്രീതിയേറുന്നു; പുതിയ നഗരങ്ങളില്‍ രജിസ്‌ട്രേഷനും ബുക്കിംഗും ആരംഭിച്ച് Bajaj

ഇലക്ട്രിക് സ്‌കൂട്ടര്‍ 2,000 രൂപ ടോക്കണ്‍ തുകയില്‍ ബുക്ക് ചെയ്യാം. ഓഫറില്‍ പരിമിതമായ എണ്ണം ചേതക് മാത്രമേയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനുശേഷം ബുക്കിംഗ് അവസാനിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന് ജനപ്രീതിയേറുന്നു; പുതിയ നഗരങ്ങളില്‍ രജിസ്‌ട്രേഷനും ബുക്കിംഗും ആരംഭിച്ച് Bajaj

സാധാരണ നിലയില്‍ ഇത്തരത്തില്‍ ബുക്കിംഗ് ആരംഭിക്കുമ്പോള്‍ വലിയ സ്വീകാര്യതയാണ് മോഡലിന് ലഭിക്കുന്നതെന്ന് കാണാന്‍ സാധിക്കും. ബുക്കിംഗ് ആരംഭിച്ച് നിമിഷ നേരംകൊണ്ട് അവസാനിക്കുന്നതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന് ജനപ്രീതിയേറുന്നു; പുതിയ നഗരങ്ങളില്‍ രജിസ്‌ട്രേഷനും ബുക്കിംഗും ആരംഭിച്ച് Bajaj

നിലവില്‍ ഇലക്ട്രിക് മോഡലുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറിവരുകയാണ്. ഇത് മനസ്സിലാക്കിയാണ് ഓരേ നിര്‍മാതാക്കളും നിലവില്‍ തങ്ങളുടെ മോഡലുകലെ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഓല ഇലക്ട്രിക്, സിമ്പിള്‍ വണ്‍ പോലുള്ള മോഡലുകള്‍ എത്തിയതോടെ ശ്രേണിയില്‍ മത്സരം കടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന് ജനപ്രീതിയേറുന്നു; പുതിയ നഗരങ്ങളില്‍ രജിസ്‌ട്രേഷനും ബുക്കിംഗും ആരംഭിച്ച് Bajaj

ഇത് മനസ്സിലാക്കി കൂടിയാണ് കമ്പനി നിലവില്‍ മോഡലുകളെ കൂടുതല്‍ ഇടങ്ങളിലേക്കുകൂടി വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. സ്‌പെസിഫിക്കേഷനുകളിലേക്ക് കടന്നാല്‍ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് 3.8 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന് ജനപ്രീതിയേറുന്നു; പുതിയ നഗരങ്ങളില്‍ രജിസ്‌ട്രേഷനും ബുക്കിംഗും ആരംഭിച്ച് Bajaj

ഇത് 5.4 bhp കരുത്തും 16.2 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നു. 3kWh IP67 റേറ്റുചെയ്ത ലിഥിയം അയണ്‍ ബാറ്ററിയില്‍ നിന്നാണ് മോട്ടറിന് ഊര്‍ജ്ജം നല്‍കുന്നത്. ഇത് ഒറ്റ ചാര്‍ജില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ (ഇക്കോ മോഡില്‍) വാഗ്ദാനം ചെയ്യുന്നു.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന് ജനപ്രീതിയേറുന്നു; പുതിയ നഗരങ്ങളില്‍ രജിസ്‌ട്രേഷനും ബുക്കിംഗും ആരംഭിച്ച് Bajaj

ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ആകാന്‍ 5 മണിക്കൂര്‍ വരെ സമയം എടുക്കും. സ്‌പോര്‍ട്ട്, ഇക്കോ എന്നിങ്ങനെ രണ്ട് മോഡുകളില്‍ പവര്‍ട്രെയിന്‍ ലഭ്യമാണ്.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന് ജനപ്രീതിയേറുന്നു; പുതിയ നഗരങ്ങളില്‍ രജിസ്‌ട്രേഷനും ബുക്കിംഗും ആരംഭിച്ച് Bajaj

റിവേഴ്‌സ് അസിസ്റ്റ് മോഡ്, റീജനറേറ്റീവ് ബ്രേക്കിംഗ്, ഇന്റലിജന്റ് ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം (IBMS) എന്നിവ ഉള്‍പ്പെടെ നിരവധി നൂതന സവിശേഷതകളുമായിട്ടാണ് ഇ-സ്‌കൂട്ടര്‍ ബജാജ് സജ്ജമാക്കിയിരിക്കുന്നത്.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന് ജനപ്രീതിയേറുന്നു; പുതിയ നഗരങ്ങളില്‍ രജിസ്‌ട്രേഷനും ബുക്കിംഗും ആരംഭിച്ച് Bajaj

കൂടാതെ, എല്‍ഇഡി ലൈറ്റിംഗ്, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഒരു സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഇതിന് ലഭിക്കുന്നു.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന് ജനപ്രീതിയേറുന്നു; പുതിയ നഗരങ്ങളില്‍ രജിസ്‌ട്രേഷനും ബുക്കിംഗും ആരംഭിച്ച് Bajaj

അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ചേതക് വാഗ്ദാനം ചെയ്യുന്നത്. പ്രാരഭ പതിപ്പിന് 1.41 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില (FAME വില). പിങ്ക്, ബ്ലു, ബ്ലാക്ക്, റെഡ്, യെല്ലോ, വൈറ്റ് എന്നിങ്ങനെ മൊത്തം ആറ് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന് ജനപ്രീതിയേറുന്നു; പുതിയ നഗരങ്ങളില്‍ രജിസ്‌ട്രേഷനും ബുക്കിംഗും ആരംഭിച്ച് Bajaj

അടുത്ത വര്‍ഷത്തോടെ ഇന്ത്യയിലെ 20 ലധികം സ്ഥലങ്ങളില്‍ ചേതക്കിന്റെ സാന്നിധ്യം വിപുലീകരിക്കാന്‍ സാധിക്കുമെന്നാണ് ബജാജ് പ്രതീക്ഷിക്കുന്നത്. ചക്കന്‍ ആസ്ഥാനമായുള്ള ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് മൊബിലിറ്റി സ്‌പെയ്സില്‍ പുതിയ മോഡലിനെക്കൂടി അവതരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന് ജനപ്രീതിയേറുന്നു; പുതിയ നഗരങ്ങളില്‍ രജിസ്‌ട്രേഷനും ബുക്കിംഗും ആരംഭിച്ച് Bajaj

ഓല ഇലക്ട്രിക്, സിമ്പിള്‍ എനര്‍ജി, ഏഥര്‍ എനര്‍ജി എന്നിവയില്‍ നിന്നുള്ള പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മികച്ച പ്രകടനവും ശ്രേണിയും ഉള്ള പ്രീമിയം ഓഫറുകളാണ്. അവ സമാനമോ കുറഞ്ഞതോ ആയ വിലകളില്‍ വാഗ്ദാനം ചെയ്യുന്നു. അതിനാല്‍, അതിന്റെ പരിമിതികള്‍ പരിഹരിക്കുന്നതിനായിട്ടാകും ബജാജ് പുതിയ മോഡലുകളെ എത്തിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന് ജനപ്രീതിയേറുന്നു; പുതിയ നഗരങ്ങളില്‍ രജിസ്‌ട്രേഷനും ബുക്കിംഗും ആരംഭിച്ച് Bajaj

ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ശക്തമാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക സബ്സിഡിയറി ഒരുക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നും ഇതിനായി 100 കോടി രൂപയോളം മാറ്റിവെച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Bajaj started registration and booking for chetak electric scooter in chennai hyderabad details
Story first published: Saturday, September 4, 2021, 17:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X