നിരത്തിൽ പായാൻ പുത്തൻ പൾസറുകൾ റെഡി! F250, N250 മോഡലുകളുടെ ഡെലിവറി ആരംഭിച്ചു

പൾസർ ബ്രാൻഡിന് കീഴിൽ ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും വലിയ മോട്ടോർസൈക്കിളുകളായ F250, N250 മോഡലുകൾക്കായുള്ള ഔദ്യോഗിക ഡെലിവറി ആരംഭിച്ച് ബജാജ് ഓട്ടോ.

നിരത്തിൽ പായാൻ പുത്തൻ പൾസറുകൾ റെഡി! F250, N250 മോഡലുകളുടെ ഡെലിവറി ആരംഭിച്ചു

2021 നവംബർ 15-ന് ചിഞ്ച്‌വാഡിലെ ശൗര്യ ബജാജ് ഷോറൂമിൽ നിന്നാണ് പൾസർ F250 മോഡലിന്റെ ആദ്യ ഡെലിവറി പൂനെയിൽ നടന്നത്. ഒക്ടോബർ 28-ന് ഇന്ത്യയിൽ പുറത്തിറക്കിയ പൾസർ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ N250 പതിപ്പിന് 1.38 ലക്ഷം രൂപയും ബജാജ് പൾസർ F250, സെമി-ഫെയർഡ് മോട്ടോർസൈക്കിളിന് 1.40 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

നിരത്തിൽ പായാൻ പുത്തൻ പൾസറുകൾ റെഡി! F250, N250 മോഡലുകളുടെ ഡെലിവറി ആരംഭിച്ചു

ഇതുവരെ കമ്പനി നിർമിച്ചതിൽവെച്ച് ഏറ്റവും എഞ്ചിൻ ശേഷിയുള്ള പൾസർ ബൈക്കുകളായാണ് ഇവ രൂപമെടുത്തിരിക്കുന്നത്. രണ്ട് ബൈക്കുകളും ഡിസൈനിന്റെ കാര്യത്തിൽ ശ്രദ്ധേയമായ ചില സമാനതകൾ പങ്കിടുന്നുവെന്നതും രസകരമായ കാര്യമാണ്. എന്നാൽ ഇവയെ പ്രധാനമായും വ്യത്യസ്‌തമാക്കുന്നത് അവയുടെ പൊസിഷനിംഗിലും റൈഡിംഗ് സ്റ്റാൻസിലുമാണ്.

നിരത്തിൽ പായാൻ പുത്തൻ പൾസറുകൾ റെഡി! F250, N250 മോഡലുകളുടെ ഡെലിവറി ആരംഭിച്ചു

രണ്ട് പൾസറുകൾക്കും എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും 100/80 R17 ഫ്രണ്ട്, 130/70 R17 പിൻ വലിപ്പമുള്ള കൂറ്റൻ ടയറുകളുമാണ് ലഭിക്കുന്നത്. അതേ ട്യൂബുലാർ ചട്ടക്കൂടിൽ പൂർത്തിയാക്കിയിരിക്കുന്ന ഇരട്ട മോട്ടോർസൈക്കിളുകളിൽ മുന്നിൽ 300 mm ഡിസ്ക്ക് ബ്രേക്കും പിന്നിൽ 230 mm ഡിസ്‌ക് ബ്രേക്ക് ക്രമീകരണവുമാണ് ബജാജ് ഒരുക്കിയിരിക്കുന്നത്.

നിരത്തിൽ പായാൻ പുത്തൻ പൾസറുകൾ റെഡി! F250, N250 മോഡലുകളുടെ ഡെലിവറി ആരംഭിച്ചു

അതേസമയം സുരക്ഷക്കായി സിംഗിൾ-ചാനൽ എബിഎസും 14 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയും പൊതുവായ സവിശേഷതകളായി തുടരുന്നു. ഫീച്ചർ അനുസരിച്ച് പൾസർ F250, N250 എന്നിവയിൽ കമ്പനി ഒരു 'ഇൻഫിനിറ്റി ഡിസ്പ്ലേ' ഇൻസ്ട്രുമെന്റ് കൺസോളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഡിസ്റ്റൻസ്-ടു-എംപ്റ്റി റീഡൗട്ട്, റേഞ്ച് ഇൻഡിക്കേറ്റർ, ക്ലോക്ക് എന്നിവയ്‌ക്കൊപ്പം ഫ്യുവൽ ടാങ്ക് ഫ്ലാപ്പിന് സമീപമുള്ള യുഎസ്ബി ചാർജിംഗ് സോക്കറ്റും ഉൾപ്പെടുന്നു.

നിരത്തിൽ പായാൻ പുത്തൻ പൾസറുകൾ റെഡി! F250, N250 മോഡലുകളുടെ ഡെലിവറി ആരംഭിച്ചു

രണ്ട് ബൈക്കുകളിലും സ്‌പ്ലിറ്റ് സീറ്റുകൾ, എൽഇഡി ടെയിൽ ലാമ്പ്, മൾട്ടി സ്‌പോക്ക് അലോയ് വീലുകൾ എന്നിവയുമുണ്ട്. ശ്രദ്ധേയമായ വ്യത്യാസങ്ങളിൽ പുതിയ പൾസർ F250, N250 എന്നിവയെ രണ്ട് വ്യത്യസ്ത സെഗ്‌മെന്റുകളിലാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് മാത്രം പറയാം.

നിരത്തിൽ പായാൻ പുത്തൻ പൾസറുകൾ റെഡി! F250, N250 മോഡലുകളുടെ ഡെലിവറി ആരംഭിച്ചു

പൾസർ N250 ഒരു നേക്കഡ് സ്ട്രീറ്റ്-ഫൈറ്റർ വേരിയന്റാണ്. അതേസമയം മറുവശത്ത് F250 ഒരു സെമി ഫെയർഡ് മോട്ടോർസൈക്കിളാണ് വിപണിയിൽ എത്തുന്നത്. N250 അതിന്റെ സെഗ്‌മെന്റിൽ സുസുക്കി ജിക്‌സർ 250, യമഹ ടിവിഎസ് അപ്പാച്ചെ RTR 200 4V എന്നിവയുമായി മാറ്റുരയ്ക്കുമ്പോൾ പൾസർ F250 പതിപ്പിന് നേരിട്ടുള്ള എതിരാളികളൊന്നുമില്ലെന്ന് പറയാം.

നിരത്തിൽ പായാൻ പുത്തൻ പൾസറുകൾ റെഡി! F250, N250 മോഡലുകളുടെ ഡെലിവറി ആരംഭിച്ചു

എന്നിരുന്നാലും സുസുക്കി ജിക്‌സർ SF, ഹീറോ എക്സ്ട്രീം 200S എന്നിവയിൽ നിന്നും ഒരു മത്സരം വന്നേക്കാം. പൾസർ F250, N250 എന്നിവ ടെക്‌നോ ഗ്രേ നിറത്തിൽ പൊതുവായൊരു കളർ ഓപ്ഷൻ അവതരിപ്പിക്കുന്നുണ്ട്. എങ്കിലും സെമി ഫെയർഡ് പതിപ്പിൽ അധികമായി റേസിംഗ് റെഡ് നിറവും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

നിരത്തിൽ പായാൻ പുത്തൻ പൾസറുകൾ റെഡി! F250, N250 മോഡലുകളുടെ ഡെലിവറി ആരംഭിച്ചു

പൾസർ F250 പതിപ്പിന് അതിന്റെ ടൂറിംഗ് നിലപാട് അനുസരിച്ച്, റൈഡർ പരിരക്ഷയ്‌ക്കായി ഉയരമുള്ള വിൻഡ്‌സ്‌ക്രീനും റിവേഴ്‌സ് ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം ഷാർപ്പ് ബോഡി പാനലുകളുമാണ് ലഭിക്കുന്നത്. ഇത് സ്പോർട്സ് ക്ലിപ്പ് ഹാൻഡിൽ ബാറുകളാണ് അവതരിപ്പിക്കുന്നത്.

നിരത്തിൽ പായാൻ പുത്തൻ പൾസറുകൾ റെഡി! F250, N250 മോഡലുകളുടെ ഡെലിവറി ആരംഭിച്ചു

മറുവശത്ത് എൽഇഡി ഡിആർഎല്ലുകളും സിംഗിൾ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പും ഉള്ള കൂടുതൽ സമകാലിക രൂപകൽപ്പനയാണ് N250 മോഡലിന് ലഭിക്കുന്നത്. ഹാൻഡിൽ ബാറുകൾ പരന്നതും വീതിയേറിയതുമാണ്. നഗരത്തിലെ ട്രാഫിക്ക് സാഹചര്യങ്ങളിലും മികച്ച കോണിംഗിനുവേണ്ടിയുമായാണ് ഈ വേരിയന്റ് മെനഞ്ഞെടുത്തിരിക്കുന്നതെന്നു പറയാം.

നിരത്തിൽ പായാൻ പുത്തൻ പൾസറുകൾ റെഡി! F250, N250 മോഡലുകളുടെ ഡെലിവറി ആരംഭിച്ചു

മറ്റൊരു വ്യത്യാസം, സ്ട്രീറ്റ് ഫൈറ്ററിന്റെ റിയർ വ്യൂ മിററുകൾ ഫ്രണ്ട് ആപ്രോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എന്നുള്ളതാണ്. അതേസമയം അതിന്റെ നേക്കഡ് എതിരാളിക്ക് ഹാൻഡിൽബാറിൽ ഘടിപ്പിച്ചിരിക്കുന്ന സമാന യൂണിറ്റുകളാണ് ലഭിക്കുന്നത്. രണ്ട് പുതിയ പൾസറുകൾ വ്യത്യാസപ്പെട്ടിരിക്കുന്ന മറ്റൊരു മേഖലയാണ് അവയുടെ ഭാരം.

നിരത്തിൽ പായാൻ പുത്തൻ പൾസറുകൾ റെഡി! F250, N250 മോഡലുകളുടെ ഡെലിവറി ആരംഭിച്ചു

ബജാജ് പൾസർ N250 പതിപ്പിന് 162 കിലോഗ്രാം ഭാരമാണുള്ളത്. അതേസമയം ബൈക്കിന്റെ സെമി ഫെയർഡ് F250 വേരിയന്റിന് മൊത്തം 164 കിലോഗ്രാം ഭാരവുമാണുള്ളത്. സമാനമായ എഞ്ചിനുകൾ പങ്കിടുന്ന മോട്ടോർസൈക്കിളുകൾക്ക് ബിഎസ്-VI നിലവാരത്തിലുള്ള 49.07 സിസി സിംഗിൾ സിലിണ്ടർ, 4 സ്ട്രോക്ക്, SOHC, 2 വാൽവ്, ഓയിൽ കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് തുടിപ്പേകുന്നത്.

നിരത്തിൽ പായാൻ പുത്തൻ പൾസറുകൾ റെഡി! F250, N250 മോഡലുകളുടെ ഡെലിവറി ആരംഭിച്ചു

ഇത് 8,750 rpm-ൽ പരമാവധി 24.5 bhp പവറും 6,500 rpm-ൽ 21.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സിംഗിൾ ചാനൽ എബിഎസ് സിസ്റ്റവും മുൻവശത്ത് 37 mm ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് ബൈക്കുകളുടെ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj started the deliveries of the newly launched pulsar f250 n250 models
Story first published: Wednesday, November 17, 2021, 15:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X