ചേതക് ഇലക്‌ട്രിക് ഇനി ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും, പുതിയ പ്രഖ്യാപനവുമായി ബജാജ്

ഇലക്‌ട്രിക് സ്കൂട്ടർ വിപണിയിലെ പ്രീമിയം മോഡലെന്നു തന്നെ വേണം ബജാജ് ചേതക്കിനെ വിശേഷിപ്പിക്കാൻ. നിലവിൽ രണ്ട് നഗരങ്ങളിൽ മാത്രമാണ് വിൽപ്പന നടക്കുന്നതെങ്കിലും ഇന്ത്യയിൽ മൊത്തം ഒരു ആരാദകവൃന്ദമുള്ള മോഡലാണിത്.

ചേതക് ഇലക്‌ട്രിക് ഇനി ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും, പുതിയ പ്രഖ്യാപനവുമായി ബജാജ്

നേരത്തെ തന്നെ വിൽപ്പന ശൃംഖല വിപുലീകരിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് ഉൾപ്പടെയുള്ള പല കടമ്പകളും ബജാജിന്റെ ഈ തീരുമാനങ്ങൾക്ക് വെല്ലുവിളിയാവുകയായിരുന്നു. 2020 ജനുവരിയിലാണ് ചേതക് ഇലക്‌ട്രിക്കിനെ കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്.

ചേതക് ഇലക്‌ട്രിക് ഇനി ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും, പുതിയ പ്രഖ്യാപനവുമായി ബജാജ്

രണ്ടായിരം യൂണിറ്റ് ബുക്കിംഗ് വരെ നേടാൻ ബജാജിന് സാധിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് കൊവിഡ്-19 മഹാമാരി ലോകത്തെ തന്നെ ബാധിക്കുകയും വിൽപ്പന മുടങ്ങുകയും ചെയ്തു. 2021 മാർച്ച് വരെ ചേതക് സ്കൂട്ടർ വിൽപ്പന 1,400 യൂണിറ്റായിരുന്നു.

MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് 22,500 വില വർധന പ്രഖ്യാപിച്ച് മാരുതി

ചേതക് ഇലക്‌ട്രിക് ഇനി ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും, പുതിയ പ്രഖ്യാപനവുമായി ബജാജ്

പൂനെ, ബാംഗ്ലൂർ എന്നീ രണ്ട് നഗരങ്ങളിൽ നിന്നുള്ള ബുക്കിംഗ്, വിൽപ്പന കണക്കുകളാണിത്. ബജാജ് ഇതുവരെ മറ്റൊരു നഗരത്തിലും ചേതക് ഇലക്ട്രിക്കിനെ അവതരിപ്പിച്ചിട്ടില്ല. 2020 അവസാനത്തോടെ ഒന്നിലധികം നഗരങ്ങളിൽ ചേതക് ആരംഭിക്കാനായിരുന്നു പദ്ധതി.

ചേതക് ഇലക്‌ട്രിക് ഇനി ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും, പുതിയ പ്രഖ്യാപനവുമായി ബജാജ്

നിലവിൽ പൂനെ, ബെംഗളൂരു നഗരങ്ങളിലെ 13 ഡീലർഷിപ്പുകൾ വഴി മാത്രമാണ് ബജാജ് ഓട്ടോ ഈ ഇ-സ്കൂട്ടർ വിൽക്കുന്നത്. എന്നാൽ ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിലേക്ക് കൂടി ഇലക്‌ട്രിക് സ്കൂട്ടറിന്റെ വിൽപ്പന വിപുലീകരിക്കുകയാണെന്ന് ബജാജ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

MOST READ: യുവ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുത്തൻ കാറുകളും

ചേതക് ഇലക്‌ട്രിക് ഇനി ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും, പുതിയ പ്രഖ്യാപനവുമായി ബജാജ്

ഈ രണ്ട് നഗരങ്ങൾക്കും അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ ചേതക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ബജാജ് ചേതക് അവതരിപ്പിച്ചിരിക്കുന്നത്.

ചേതക് ഇലക്‌ട്രിക് ഇനി ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും, പുതിയ പ്രഖ്യാപനവുമായി ബജാജ്

2020 ജനുവരിയിൽ വിപണിയിൽ എത്തുന്ന സമയത്ത് ഇവയുടെ വില യഥാക്രമം 1.00 ലക്ഷം, 1.15 ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു. എന്നാൽ 2021 ഏപ്രിലിൽ അടുത്തിടെയുണ്ടായ വിലവർധനവിന് ശേഷം ഈ വേരിയന്റുകളുടെ വില ഇപ്പോൾ 1,42,620 രൂപയും 1,44,620 രൂപയുമാണ്.

MOST READ: എത്രയും വേഗം ഇന്ത്യയില്‍ ഉത്പാദനം ആരംഭിക്കാന്‍ ടെസ്‌ലയേട് ആവശ്യപ്പെട്ട് നിതിന്‍ ഗഡ്കരി

ചേതക് ഇലക്‌ട്രിക് ഇനി ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും, പുതിയ പ്രഖ്യാപനവുമായി ബജാജ്

രണ്ട് വേരിയന്റുകളും ഒരേ എഞ്ചിൻ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. പ്രധാന വ്യത്യാസം അർബൻ വേരിയന്റിലെ ഡ്രം ബ്രേക്കിന്റെ സാന്നിധ്യം മാത്രമാണ്. IP67 വാട്ടര്‍ റെസിസ്റ്റന്റ്, ബെല്‍റ്റ്‌ലെസ് സോളിഡ് ഗിയര്‍ ഡ്രൈവ് എന്നിവ ഉള്‍ക്കൊള്ളുന്ന മൂന്ന് റൈഡിംഗ് മോഡുകളും ചേതക് (റിവേഴ്‌സ് മോഡ് ഉള്‍പ്പെടെ) വാഗ്ദാനം ചെയ്യുന്നുണ്ട്.

ചേതക് ഇലക്‌ട്രിക് ഇനി ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും, പുതിയ പ്രഖ്യാപനവുമായി ബജാജ്

യൂറോപ്യൻ വിപണികൾക്കായി ചേതക് ഇലക്ട്രിക് ഡിസൈനിന് പേറ്റന്റ് നൽകുന്നതിനുള്ള ആദ്യപടി ആരംഭിച്ചുകൊണ്ട് ചേതക്കിനെ ആഗോള ബ്രാൻഡാക്കാനുള്ള ഭാവി പദ്ധതികളും കമ്പനി വെളിപ്പെടുത്തി.

ചേതക് ഇലക്‌ട്രിക് ഇനി ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും, പുതിയ പ്രഖ്യാപനവുമായി ബജാജ്

ബജാജ് അടുത്തിടെ ഒരു സോഫ്റ്റ്‌വെയർ അപ്ഡേഷനും പ്രഖ്യാപിച്ചിട്ടുണ്ട്. ലോഞ്ച് ചെയ്തതിനുശേഷം ഇലക്ട്രിക് സ്കൂട്ടറിന് ലഭിക്കുന്ന ആദ്യത്തേതാണിത്. ഈ നവീകരണത്തിൽ കൂടുതൽ കൃത്യമായ ശ്രേണി ഇൻഡിക്കേർ ലഭ്യമാകും.

Most Read Articles

Malayalam
English summary
Bajaj To Launch Chetak Electric Scooter In Chennai And Hyderabad. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X