Just In
- 1 hr ago കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- 2 hrs ago എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- 3 hrs ago ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- 4 hrs ago ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
Don't Miss
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Sports T20 World Cup 2024: അവസാന 2 കളിയില്‍ 30, സഞ്ജുവിന് ഇനിയെത്ര വേണം, ടീമിന് പുറത്താവുമോ?
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Movies 'ദിലീപ് കുഴപ്പിച്ചിരുന്നു, എടീ എന്നൊന്നും വിളിക്കാൻ പറ്റില്ല, സീരിയലിനെ വിമർശിക്കാൻ തോന്നുമായിരുന്നു'
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
കാലിബർ നെയിംപ്ലേറ്റ് വീണ്ടും ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ബജാജ്; ട്രേഡ്മാർക്ക് അപേക്ഷ പുറത്ത്
ബജാജ് ഇന്ത്യയിൽ 'കാലിബർ' നെയിംപ്ലേറ്റിനായി വീണ്ടും ട്രേഡ്മാർക്ക് അപേക്ഷ നൽകി. ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും, ഈ ബ്രാൻഡ് ഇന്ത്യയിൽ വീണ്ടും അവതരിപ്പിക്കാൻ നിർമ്മാതാക്കൾ പദ്ധതിയിട്ടിരിക്കാം.
ബജാജ് കാലിബർ 110 യഥാർത്ഥത്തിൽ രാജ്യത്ത് 1998 -ലാണ് പുറത്തിറക്കിയത്. കവസാകിയുടെയും ബജാജ് ഓട്ടോയുടെയും സഹകരണത്തോടെയാണ് ഇത് ലോഞ്ച് ചെയ്തത്, എക്കാലത്തെയും മികച്ച 'ഹൂഡിബാബ' മാർക്കറ്റിംഗ് ടാഗ്‌ലൈനുകളിൽ ഒന്നായിരുന്നു ഇത്.
'കാലിബർ' നെയിംപ്ലേറ്റ് യഥാർത്ഥത്തിൽ 1998-ൽ രജിസ്റ്റർ ചെയ്തതാണെന്നും 10 വർഷത്തെ സാധുതയുണ്ടെന്നും ട്രേഡ്മാർക്ക് ഫയലിംഗ് വെബ്സൈറ്റ് വെളിപ്പെടുത്തുന്നു.
പിന്നീട് ഈ നെയിംപ്ലേറ്റ് 2021 വരെ രജിസ്റ്റർ ചെയ്യാതെ തന്നെ തുടർന്നു, എന്നാൽ ഇപ്പോഴത്തെ നീക്കം ഇന്ത്യൻ വിപണിയിൽ ഉടൻ തന്നെ ഒരു തിരിച്ചുവരവ് നടത്തുമെന്ന് സൂചിപ്പിക്കുന്നു, മിക്കവാറും പുതിയ ആധുനിക അവതാരത്തിലാവും വാഹനം എത്തുക.
111 സിസി പവർട്രെയിൻ അവതരിപ്പിച്ച ഒറിജിനൽ മോഡലിൽ നിന്ന് വ്യത്യസ്തമായി, പുതിയ കാലിബറിന് ഒരു വലിയ പവർട്രെയിൻ ലഭിക്കും. ബ്രാൻഡിന് ഇതിനകം തന്നെ താങ്ങാനാവുന്ന കമ്മ്യൂട്ടർ വിഭാഗത്തിൽ നിരവധി ഓഫറുകളുള്ളതിനാലാണിത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങളിലേക്ക് മാറിയതിനുശേഷം ഡിസ്കവർ മോഡലുകൾ ഇല്ലാതിരുന്നതിനാൽ ബജാജ് 125 സിസി ഡിസ്‌പ്ലേസ്‌മെന്റ് മോഡലുകൾക്കായി കാലിബർ നെയിംപ്ലേറ്റ് അവതരിപ്പിച്ചേക്കും.
അങ്ങനെയാണെങ്കിൽ, പൾസർ 125 -ൽ നിന്ന് 124.4 സിസി മോട്ടോറിന്റെ ഡീ-ട്യൂൺഡ് പതിപ്പ് മോട്ടോർസൈക്കിൾ ഉപയോഗിച്ചേക്കാം.
ഒരു പുതിയ ബാഹ്യ രൂപകൽപ്പനയും ആധുനിക സവിശേഷതകളും ഉണ്ടായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഈ സജ്ജീകരണത്തിലൂടെ, പുതിയ ബജാജ് കാലിബറിന് 70,000 മുതൽ 75,000 രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് അരങ്ങേറാൻ കഴിയും.