Just In
- 2 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
- 2 hrs ago
മീറ്റിയോര്‍ 350 ആവശ്യക്കാര്‍ ഏറെ; മാര്‍ച്ച് മാസത്തിലും കാത്തിരിപ്പ് ഉയര്‍ന്നു തന്നെ
- 3 hrs ago
പരിഷ്കരിച്ച 2021 കൺട്രിമാൻ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; വില 39.5 ലക്ഷം രൂപ
- 4 hrs ago
2021 ഹയാബൂസ ഏപ്രിലിൽ ഇന്ത്യയിലെത്തും; ഔദ്യോഗിക ബുക്കിംഗ് മാർച്ച് അവസാനത്തോടെ ആരംഭിക്കും
Don't Miss
- Movies
മണിക്കുട്ടനെ വിവാഹം കഴിക്കാൻ സമ്മതമാണോ; പൊക്കം അളന്ന് നോക്കി താരങ്ങൾ, ബിഗ് ബോസിലെ പ്രണയം
- News
ഇ ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് ആദ്യം, പിന്നെ മലക്കം മറിച്ചിൽ, ബിജെപിയിൽ ആശയക്കുഴപ്പം
- Finance
ബാങ്ക് സേവനങ്ങൾക്ക് കൈകോർത്ത് വാട്സ്ആപ്പും ആക്സിസ് ബാങ്കും: 24 മണിക്കൂറും സർവീസ്, അറിയേണ്ടതെല്ലാം
- Lifestyle
ഗര്‍ഭകാലത്ത് ബദാം ഓയില്‍ ഉപയോഗം; അറിഞ്ഞിരിക്കണം ഇതെല്ലാം
- Sports
IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള്‍ കാണുന്നതിന്റെ കുഴപ്പമെന്ന് സ്റ്റോക്സ്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബജാജ് 200 NS, RS മോഡലുകൾ 250 സിസി ബൈക്കുകളാകും; അരങ്ങേറ്റം ഈ വർഷം തന്നെ
ഇന്ത്യൻ മോട്ടോർസൈക്കിൾ ശ്രേണിയിൽ ഏറെ ജനപ്രിയമായി മാറുന്ന 250 സിസി ക്വാർട്ടർ ലിറ്റർ സെഗ്മെന്റിലേക്ക് പുതിയ പൾസർ മോഡലുകളെ പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ് ബജാജ്.

250 സിസി എഞ്ചിനുമായി വരുന്ന പുതുതലമുറ പൾസർ മോട്ടോർസൈക്കിളുകൾ നിലവിലുള്ള 200 സിസി NS, RS മോഡലുകളെ മാറ്റിസ്ഥാപിച്ച് ഇവയ്ക്ക് പകരമായാകും ഇടംപിടിക്കുക.

പുതിയ ബജാജ് പൾസർ NS250, പൾസർ RS250 എന്നിവ 2021-ൽ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. എന്നിരുന്നാലും, കൃത്യമായ ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
MOST READ: സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോഡലുകളെ പിന്‍വലിച്ച് ഹാര്‍ലി ഡേവിഡ്സണ്

കെടിഎം ഡ്യൂക്ക് 250 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വരാനിരിക്കുന്ന പൾസർ 250 ശ്രേണി ഒരുങ്ങുക. പ്ലാറ്റ്ഫോം മാത്രമല്ല, പുതിയ മോഡലുകൾ കെടിഎമ്മിന്റെ എഞ്ചിൻ തന്നെയായിരിക്കും ബജാജ് ഉപയോഗിക്കുക എന്നതും കൗതുകമുണർത്തും.

പൾസർ RS250 പൂർണമായും ഫെയർഡ് മോട്ടോർസൈക്കിളായിരിക്കും. ഇത് സുസുക്കി ജിക്സർ SF 250 മോഡലിന്റെ മുഖ്യ എതിരാളിയായിരിക്കും. അതേസമയം NS250 നേക്കഡ് ശൈലിയിലായിരിക്കും ഒരുങ്ങുക. ഇത് സുസുക്കി ജിക്സർ 250, യമഹ FZ250 എന്നിവയുമായും മാറ്റുരയ്ക്കും.
MOST READ: CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

പൾസർ NS200 പതിപ്പിനെ അപേക്ഷിച്ച് പുതുക്കിയ സ്റ്റൈലിംഗും മികച്ച സവിശേഷതകളുമായിരിക്കും ക്വാർട്ടർ ലിറ്റർ സെഗ്മെന്റിലേക്ക് പ്രവേശിക്കുമ്പോൾ മോഡലിന് ലഭിക്കുക. ഇവയ്ക്ക് പുറമെ അടുത്ത തലമുറയിലേക്ക് പൾസർ 150 ബൈക്കും ചേക്കേറുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

പുതിയ എഞ്ചിനുകളും ഉൽപ്പന്നങ്ങളും വികസിപ്പിക്കാൻ ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളെ കെടിഎം സഹായിക്കും. NS250-യുടെ സ്റ്റൈലിംഗ് പൾസർ NS00-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കും. എന്നിരുന്നാലും ബൈക്കിന് കൂടുതൽ പക്വമായ ഡിസൈൻ ഉണ്ടാകും.
MOST READ: 2020 ഡിസംബറിൽ 3.6 വളർച്ച കൈവരിച്ച് ബജാജ്; മോഡൽ തിരിച്ചുള്ള വിൽപ്പന റിപ്പോർട്ട്

കൂടാതെ എൽഇഡി ഹെഡ്ലൈറ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഇൻസ്ട്രുമെന്റ് കൺസോളിനുള്ള കളർ ഡിസ്പ്ലേ പോലുള്ള പുതിയ ആധുനിക സവിശേഷതകളും ബജാജ് കൂട്ടിച്ചേർത്തേക്കും. 248.8 സിസി, ഫ്യുവൽ ഇഞ്ചക്ഷൻ, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പുതിയ 250 പൾസർ ബൈക്കുകൾക്ക് കരുത്തേകുക.

250 ഡ്യൂക്കിൽ കാണുന്ന എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സിലേക്കായിരിക്കും ജോടിയാക്കുക. എന്നിരുന്നാലും പുതിയ പൾസർ 250 സിസി ശ്രേണി ഉയർന്ന ഇന്ധനക്ഷമതയ്ക്കായി ഡി-ട്യൂൺ ചെയ്യും.

എബിഎസ് സിസ്റ്റം സ്റ്റാൻഡേർഡായി വരുമ്പോൾ സ്ലിപ്പർ ക്ലച്ചും ഓഫറിൽ ഉണ്ടാകാം. ഡൊമിനാർ 250 യുഎസ്ഡി ഫ്രണ്ട് ഫോർക്കുകളും പിൻവശത്ത് മോണോഷോക്ക് യൂണിറ്റും നൽകുന്നു, പൾസർ 250 സിസി ശ്രേണിയിലും ഇത് പ്രതീക്ഷിക്കാം. ഡ്യുവൽ ചാനൽ എബിഎസ് സംവിധാനത്തോടൊപ്പം ഡിസ്ക് ബ്രേക്കുകളും മോട്ടോർസൈക്കിളിൽ ഉണ്ടാകും.