ബിഎസ്-VI ലിയോൺ‌സിനോ 500 മോഡലിനായുള്ള വില വർധിപ്പിച്ച് ബെനലി

ഇന്ത്യന്‍ വിപണിക്കായുള്ള ബിഎസ്-VI കംപ്ലയിന്റ് ലിയോൺ‌സിനോ 500 മോഡലിനായുള്ള വില വർധിപ്പിച്ച് ബെനലി. മിഡിൽ‌വെയ്റ്റ് സ്ട്രീറ്റ് സ്‌ക്രാംബ്ലറിനായി ഇനി മുതൽ 4,69,900 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

ബിഎസ്-VI ലിയോൺ‌സിനോ 500 മോഡലിനായുള്ള വില വർധിപ്പിച്ച് ബെനലി

അതായത് മോട്ടോർസൈക്കിളിന് നേരത്തെ ഉണ്ടായിരുന്ന 4,59,000 രൂപയിൽ നിന്ന് 10,000 രൂപയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ കമ്പനി വർധിപ്പിച്ചിരിക്കുന്നത്. സ്റ്റീൽ ഗ്രേ, ലിയോൺസിനോ റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്.

ബിഎസ്-VI ലിയോൺ‌സിനോ 500 മോഡലിനായുള്ള വില വർധിപ്പിച്ച് ബെനലി

എന്നാൽ തെരഞ്ഞെടുക്കുന്ന കളറിനനുസരിച്ച് വിലയിലും മാറ്റമുണ്ടാകും. സ്റ്റീൽ ഗ്രേ മോഡലിന് 4.69 ലക്ഷം രൂപയും ലിയോൺസിനോ റെഡിന് 4,79,900 രൂപയുമാണ് എക്സ്ഷോറൂം വില. 2021 ഫെബ്രുവരിയിലാണ് ബിഎസ്-VI എഞ്ചിനുമായി ബൈക്കിനെ അവതരിപ്പിക്കുന്നത്.

ബിഎസ്-VI ലിയോൺ‌സിനോ 500 മോഡലിനായുള്ള വില വർധിപ്പിച്ച് ബെനലി

അന്ന് എഞ്ചിൻ പരിഷ്ക്കാരത്തിനു പുറമെ ഡിസൈനിലോ മറ്റ് ഘടകങ്ങളിലോ മാറ്റംവരുത്താനും ബെനലി തയാറായിരുന്നല്ല. റൗണ്ട് ഹെഡ്‌ലൈറ്റ്, ലയൺ ഓഫ് പെസാരോ മോട്ടിഫിനൊപ്പം ഡ്യുവൽ-ടോൺ ഫ്രണ്ട് ഫെൻഡർ, വൃത്താകൃതിയിലുള്ള ഫ്യുവൽ ടാങ്ക് എന്നിവയാണ് ബൈക്കിലെ പ്രധാന ആകർഷണങ്ങൾ.

ബിഎസ്-VI ലിയോൺ‌സിനോ 500 മോഡലിനായുള്ള വില വർധിപ്പിച്ച് ബെനലി

അതോടൊപ്പം ടക്ക് ആൻഡ് റോൾ ഡിസൈനോടുകൂടിയ സിംഗിൾ പീസ് സീറ്റ്, റിയർ ഫെൻഡർ മൗണ്ട് ചെയ്ത നമ്പർ പ്ലേറ്റ് എന്നിവ ഉൾപ്പെടുന്നു. ഫുൾ-എൽഇഡി ലൈറ്റിംഗ്, ട്വിൻ-പോഡ് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ മോട്ടോർസൈക്കിളിലെ മറ്റ് സവിശേഷത പട്ടികയിൽ ഉൾപ്പെടുന്നു.

ബിഎസ്-VI ലിയോൺ‌സിനോ 500 മോഡലിനായുള്ള വില വർധിപ്പിച്ച് ബെനലി

പുതിയതും കൂടുതൽ കർശനവുമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും ലിയോൺസിനോ 500 ബിഎസ്-IV മോഡലിന് സമാനമായ പവർ, ടോർഖ് ഔട്ട്‌പുട്ട് നമ്പറുകൾ നൽകുന്നത് തുടരുന്നുവെന്ന കാര്യം സ്വാഗതാർഹമാണ്.

ബിഎസ്-VI ലിയോൺ‌സിനോ 500 മോഡലിനായുള്ള വില വർധിപ്പിച്ച് ബെനലി

500 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് മോഡലിന് തുടിപ്പേകുന്നത്. ഇത് 8,500 rpm-ൽ 46.8 പരമാവധി bhp കരുത്തും 6,000 rpm-ൽ 46 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ബിഎസ്-VI ലിയോൺ‌സിനോ 500 മോഡലിനായുള്ള വില വർധിപ്പിച്ച് ബെനലി

സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് ബൈക്കിന്റെ നിര്‍മാണം. മോട്ടോർസൈക്കിളിന് മൂന്ന് വർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടിയുടെ പിന്തുണയുണ്ട്. മുന്‍വശത്ത് 120/70-ZR17 സെക്ഷന്‍ ട്യൂബ്‌ലെസ് ടയറുകളും, പിന്‍ഭാഗത്ത് 160/60-ZR17 സെക്ഷന്‍ ടയറുമാണ് ലിയോൺസിനോയിൽ ഉള്ളത്.

ബിഎസ്-VI ലിയോൺ‌സിനോ 500 മോഡലിനായുള്ള വില വർധിപ്പിച്ച് ബെനലി

അതേസമയം ബൈക്കിന്റെ സസ്പെന്‍ഷനായി മുന്നില്‍ അപ്പ്‌സൈഡ്-ഡൗണ്‍ 50 എംഎം ഫോര്‍ക്കും പിന്നില്‍ പ്രീ-ലോഡായി ക്രമീകരിക്കാവുന്ന ഷോക്ക് അബ്‌സോര്‍ബറുമാണ് ബെനലി വാഗ്‌ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli India Revised The Prices Of BS6 Compliant Leoncino 500. Read in Malayalam
Story first published: Wednesday, June 23, 2021, 19:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X