പുതിയ 752S മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളിനെ മലേഷ്യയിൽ അവതരിപ്പിച്ച് ബെനലി

മിഡിൽ-വെയ്റ്റ് നേക്കഡ് സ്ട്രീറ്റ് സ്പോർട്‌സ് ബൈക്കായ 752S മലേഷ്യൻ വിപണിയിൽ പുറത്തിറക്കി ബെനലി. 37,888 റിംഗിറ്റാണ് മോട്ടോർസൈക്കിളിനായി മുടക്കേണ്ടത്. അതായത് ഏകദേശം 6.82 ലക്ഷം രൂപ.

പുതിയ 752S മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളിനെ മലേഷ്യയിൽ അവതരിപ്പിച്ച് ബെനലി

752S അവതരിപ്പിക്കുന്ന ആദ്യത്തെ ഏഷ്യൻ വിപണിയാണ് മലേഷ്യ എന്നത് ശ്രദ്ധേയമാണ്. കാരണം ഇത് ഇതുവരെ യൂറോപ്യൻ വിപണികളിൽ മാത്രമാണ് ഈ പ്രീമിയം മിഡിൽ-വെയ്റ്റ് നേക്കഡ് സ്ട്രീറ്റ് മോട്ടോർസൈക്കിളിന്റെ സാന്നിധ്യം ഉണ്ടായിരുന്നുള്ളൂ.

പുതിയ 752S മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളിനെ മലേഷ്യയിൽ അവതരിപ്പിച്ച് ബെനലി

സ്റ്റൈലിംഗിന്റെ കാര്യത്തിൽ ബെനലി 752S ഗോൾഡൻ അപ്സൈഡ് ഡൗൺ ഫോർക്കുകളും ലോ-സ്ലംങ് ഓവൽ ആകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സ്കൾപ്പഡ് ഫ്യുവൽ ടാങ്ക്, സ്റ്റബി ടെയിൽ സെക്ഷൻ എന്നിവയെല്ലാമാണ് ഇടംപിടിച്ചിരിക്കുന്നത്.

MOST READ: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി പുനെയില്‍ ആരംഭിച്ച് ഏഥര്‍; കൂടുതല്‍ നഗരങ്ങളിലേക്ക് ഉടന്‍

പുതിയ 752S മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളിനെ മലേഷ്യയിൽ അവതരിപ്പിച്ച് ബെനലി

ഇതെല്ലാം ഒത്തിണങ്ങുമ്പോൾ ബൈക്കിന് ഒരു മസ്‌ക്കുലർ രൂപം തന്നെയാണ് ലഭിക്കുന്നത്. നേരായതും വിശാലവുമായ ഹാൻഡിൽബാർ, സിംഗിൾ-പീസ് സീറ്റ്, ന്യൂട്രൽ സെറ്റ് ഫുട്പെഗുകൾ എന്നിവയും ബെനലി മോട്ടോർസൈക്കിളിലെ സാന്നിധ്യങ്ങളാണ്.

പുതിയ 752S മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളിനെ മലേഷ്യയിൽ അവതരിപ്പിച്ച് ബെനലി

മലേഷ്യയിൽ റെഡ്, ബ്ലാക്ക്, ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലായാണ് 752S പുറത്തിറക്കിയിരിക്കുന്നത്. കളർ ടിഎഫ്ടി സ്ക്രീൻ, ഫുൾ എൽഇഡി ലൈറ്റിംഗ്, ഡ്യുവൽ ചാനൽ എബിഎസ് സജ്ജീകരണം എന്നിവ ഉപയോഗിച്ചാണ് മിഡിൽ-വെയ്റ്റ് നേക്കഡ് സ്ട്രീറ്റ് സ്പോർട്സ് ബൈക്കിനെ ബെനലി അണിയിച്ചൊരുക്കിയിരിക്കുന്നതും.

MOST READ: മുഖംമിനുക്കി മിടുക്കനായി പുതിയ 2022 മോഡൽ ഹ്യുണ്ടായി കോന

പുതിയ 752S മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളിനെ മലേഷ്യയിൽ അവതരിപ്പിച്ച് ബെനലി

സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന 752S-ന് 750 സിസി, പാരലൽ-ട്വിൻ സിലിണ്ടർ എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 8,500 rpm-ൽ പരമാവധി 75 bhp പവറും 6,500 rpm-ൽ 67 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പുതിയ 752S മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളിനെ മലേഷ്യയിൽ അവതരിപ്പിച്ച് ബെനലി

ബ്രെംബോ കാലിപ്പറുകളുള്ള മാർസോച്ചി ഇൻവേർട്ടഡ് ഫോർക്കുകളും പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. 14.5 ലിറ്റർ ഫ്യുവൽ ടാങ്കുള്ള ബെനലി 752S മോഡലിന്റെ ഭാരം 226 കിലോഗ്രാം ആണ്.

MOST READ: 350 ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; ഹണ്ടറിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പുതിയ 752S മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളിനെ മലേഷ്യയിൽ അവതരിപ്പിച്ച് ബെനലി

നിലവിൽ ബെനലി 752S ഇന്ത്യയിൽ അവതരിപ്പിക്കുമോയെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും ഇന്ത്യയിൽ തങ്ങളുടെ നിര വിപുലീകരിക്കുന്നതിനാൽ പുതിയൊരു മോഡലിനെ അവതരിപ്പിക്കുന്നത് തീർച്ചയായും ഒരു മികച്ച തീരുമാനമായിരിക്കും.

പുതിയ 752S മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളിനെ മലേഷ്യയിൽ അവതരിപ്പിച്ച് ബെനലി

എന്തായാലും പുതുവർഷത്തിൽ ആഭ്യന്തര വിപണിക്കായി ബെനലി വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഏതാനും മോഡലുകള്‍ വിപണിയില്‍ എത്തിതുടങ്ങിയിട്ടുമുണ്ട്. അടുത്തതായി ലിയോണ്‍സിനോ 500 സ്ക്രാബ്ളറാകും കമ്പനിയുടെ നിരയിലേക്ക് എത്തുക.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Launched Middleweight Naked Street Bike 752S In Malaysia. Read in Malayalam
Story first published: Thursday, February 18, 2021, 11:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X