ഇന്ത്യൻ വിപണിയിൽ പുത്തൻ 502C ക്രൂസർ നാളെ അവതരിപ്പിക്കാനൊരുങ്ങി ബെനലി

പുതിയ 502C ക്രൂസർ ഇന്ത്യൻ വിപണിയിൽ ജൂലൈ 29 -ന് പുറത്തിറക്കാൻ ബെനലി ഇന്ത്യ ഒരുങ്ങുന്നു. ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ പ്രീമിയം ബൈക്ക് നിർമ്മാതാക്കൾ തങ്ങളുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് വാർത്ത സ്ഥിരീകരിച്ചത്.

ഇന്ത്യൻ വിപണിയിൽ പുത്തൻ 502C ക്രൂസർ നാളെ അവതരിപ്പിക്കാനൊരുങ്ങി ബെനലി

പുതിയ പ്രീമിയം ക്രൂയിസറിന്റെ പ്രീ-ബുക്കിംഗ് ഈ മാസം 8 -ന് ഇന്ത്യയിൽ 10,000 രൂപയുടെ ടോക്കൺ തുകയിൽ കമ്പനി ആരംഭിച്ചു.

ഇന്ത്യൻ വിപണിയിൽ പുത്തൻ 502C ക്രൂസർ നാളെ അവതരിപ്പിക്കാനൊരുങ്ങി ബെനലി

QJ SRV500 -ന്റെ പുനർ‌നിർമ്മിച്ച പതിപ്പാണ് പുതിയ ബെനലി 502C. വരാനിരിക്കുന്ന 502C ക്രൂയിസറിന്റെ ഔദ്യോഗിക സാങ്കേതിക സവിശേഷതകളും പ്രധാന വിശദാംശങ്ങളും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും 500 സിസി പാരലൽ-ട്വിൻ എഞ്ചിനെ അടിസ്ഥാനമാക്കിയാവും മോട്ടോർ സൈക്കിൾ വരുന്നതെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യൻ വിപണിയിൽ പുത്തൻ 502C ക്രൂസർ നാളെ അവതരിപ്പിക്കാനൊരുങ്ങി ബെനലി

പുതിയ ബെനലി 502C കവാസാക്കി വൾക്കൺ S -ന്റെ നേരിട്ടുള്ള എതിരാളിയാകും. ബൈക്കിന്റെ ഹൃദയഭാഗത്ത് 500 സിസി പാരലൽ-ട്വിൻ മോട്ടോർ ഇരിക്കാൻ സാധ്യതയുണ്ട്.

ഇന്ത്യൻ വിപണിയിൽ പുത്തൻ 502C ക്രൂസർ നാളെ അവതരിപ്പിക്കാനൊരുങ്ങി ബെനലി

ഇത് 8,500 rpm -ൽ 46.8 bhp പരമാവധി കരുത്തും 6,000 rpm -ൽ 46 Nm പീക്ക് torque ഉം നൽകും. ആറ് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുക.

ഇന്ത്യൻ വിപണിയിൽ പുത്തൻ 502C ക്രൂസർ നാളെ അവതരിപ്പിക്കാനൊരുങ്ങി ബെനലി

മോട്ടോർ സൈക്കിളിലെ ചില പ്രധാന ഹാർഡ്‌വെയർ ഘടകങ്ങളിൽ അപ്പ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോ-ഷോക്ക്, മുന്നിൽ ഇരട്ട ഡിസ്കുകൾ, പിന്നിൽ ഒരൊറ്റ റോട്ടർ, രണ്ട് അറ്റത്തും 17 ഇഞ്ച് വീലുകൾ എന്നിവ ഉൾപ്പെടുന്നു.

ഇന്ത്യൻ വിപണിയിൽ പുത്തൻ 502C ക്രൂസർ നാളെ അവതരിപ്പിക്കാനൊരുങ്ങി ബെനലി

ഇതോടൊപ്പം പൂർണ്ണ എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ ചാനൽ ABS എന്നിവയും നിർമ്മാതാക്കൾ മോട്ടോർസൈക്കിളിൽ ഒരുക്കിയിരിക്കുന്നു.

ഇന്ത്യൻ വിപണിയിൽ പുത്തൻ 502C ക്രൂസർ നാളെ അവതരിപ്പിക്കാനൊരുങ്ങി ബെനലി

ലോ-സ്ലംഗ് ഹെഡ്‌ലൈറ്റ്, 21.5 ലിറ്റർ ഫ്യുവൽ ടാങ്ക്, റിയർ-ഫെൻഡറിൽ ഘടിപ്പിച്ച നമ്പർപ്ലേറ്റ്, സ്റ്റെപ്പ്-അപ്പ് സാഡിൽ, ട്വിൻ-പോഡ് എക്‌സ്‌ഹോസ്റ്റ് കാനിസ്റ്റർ എന്നിവ ബൈക്കിലെ പ്രധാന സ്റ്റൈലിംഗ് ഘടകങ്ങളാണ്.

ഇന്ത്യൻ വിപണിയിൽ പുത്തൻ 502C ക്രൂസർ നാളെ അവതരിപ്പിക്കാനൊരുങ്ങി ബെനലി

പുതിയ ബെനലി 502C ക്രൂയിസറിന്റെ എക്സ്-ഷോറൂം വില 5.0 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli To Launch Their All New 520C Cruiser Motorcycle In India Tomorrow. Read in Malayalam.
Story first published: Wednesday, July 28, 2021, 19:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X