അഡ്വഞ്ചര്‍ വിഭാഗത്തിലേക്ക് Benelli-യുടെ പുതിയ തുറിപ്പ് ചീട്ട്; TRK 251ബുക്കിംഗ് ആരംഭിച്ചു

ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബെനലി കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഒരു പുതിയ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന സൂചന നല്‍കിയത്.

അഡ്വഞ്ചര്‍ വിഭാഗത്തിലേക്ക് Benelli-യുടെ പുതിയ തുറിപ്പ് ചീട്ട്; TRK 251ബുക്കിംഗ് ആരംഭിച്ചു

ഇതിന്റെ ഭാഗമായി ഒരു ടീസര്‍ വീഡിയോയും കമ്പനി പങ്കുവെച്ചിരുന്നു. TRK 251 എന്നൊരു അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളാണ് കമ്പനി രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഒരുപക്ഷേ ഇംപെരിയാലെ 400-നേക്കാള്‍ താങ്ങാനാവുന്ന വിലയുള്ള മോട്ടോര്‍സൈക്കിളാകുമിതെന്നാണ് സൂചന.

അഡ്വഞ്ചര്‍ വിഭാഗത്തിലേക്ക് Benelli-യുടെ പുതിയ തുറിപ്പ് ചീട്ട്; TRK 251ബുക്കിംഗ് ആരംഭിച്ചു

ബിഎസ് VI കാലഘട്ടത്തില്‍, ഇംപെരിയാലെ 400 ക്ലാസിക് മോട്ടോര്‍സൈക്കിളുമായി കമ്പനി ആരംഭിച്ച ആക്രമണാത്മക തന്ത്രം തുടരുകയാണ്. നിലവില്‍, ഒരു സ്‌ക്രാംബ്ലര്‍, രണ്ട് അഡ്വഞ്ചര്‍, ഒരു നേക്കഡ് മോട്ടോര്‍സൈക്കിള്‍ എന്നിവയാണ് ബ്രാന്‍ഡ് പോര്‍ട്ട്ഫോളിയോയിലുള്ളത്.

അഡ്വഞ്ചര്‍ വിഭാഗത്തിലേക്ക് Benelli-യുടെ പുതിയ തുറിപ്പ് ചീട്ട്; TRK 251ബുക്കിംഗ് ആരംഭിച്ചു

അഡ്വഞ്ചര്‍ ശ്രേണിക്ക് ഉടന്‍ തന്നെ TRK 251 എന്ന മോഡല്‍ ലഭിക്കും, ഇത് കമ്പനിയുടെ ഇന്ത്യന്‍ പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും താങ്ങാനാവുന്ന ബൈക്കായിരിക്കും. താങ്ങാവുന്ന മോഡലായതുകൊണ്ട് തന്നെ TRK 251-ന് ആവശ്യമുള്ള വില്‍പ്പന അളവുകള്‍ സൃഷ്ടിക്കാനും കഴിയും.

അഡ്വഞ്ചര്‍ വിഭാഗത്തിലേക്ക് Benelli-യുടെ പുതിയ തുറിപ്പ് ചീട്ട്; TRK 251ബുക്കിംഗ് ആരംഭിച്ചു

അരങ്ങേറ്റത്തിന് മുന്നോടിയായി ഇപ്പോള്‍ ബെനലി TRK 251 ന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. 6,000 രൂപയാണ് ബുക്കിംഗ് തുക. ബ്രാന്‍ഡിന്‍ ഔദ്യോഗി വെബ്‌സൈറ്റ് വഴിയും, അംഗീകൃത ഡീലര്‍ഷിപ്പ് വഴിയും ആവശ്യക്കാര്‍ക്ക് ഇപ്പോള്‍ വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും.

അഡ്വഞ്ചര്‍ വിഭാഗത്തിലേക്ക് Benelli-യുടെ പുതിയ തുറിപ്പ് ചീട്ട്; TRK 251ബുക്കിംഗ് ആരംഭിച്ചു

TRK 251 അതിന്റെ വലിയ പതിപ്പുകളായ TRK 502, 502X എന്നിവയില്‍ നിന്ന് കുറച്ച് സ്‌റ്റൈലിംഗ് ബിറ്റുകള്‍ കടമെടുക്കുന്നു. എല്‍ഇഡി ഡിആര്‍എല്‍ ഉള്ള ഡ്യുവല്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, സൈഡ് ഫെയറിംഗ് മൗണ്ടഡ് എല്‍ഇഡി ടേണ്‍ സിഗ്‌നലുകള്‍, സ്‌കല്‍പ്റ്റഡ് ഫ്യുവല്‍ ടാങ്ക്, എക്സ്പോസ്ഡ് ട്രെല്ലിസ് ഫ്രെയിം, സ്പ്ലിറ്റ് സീറ്റുകള്‍, അപ്സ്വെപ്റ്റ് എക്സ്ഹോസ്റ്റ്, പിന്‍ ടയര്‍ ഹഗ്ഗര്‍ എന്നിവ ബൈക്കിന് ലഭിക്കുന്നു.

അഡ്വഞ്ചര്‍ വിഭാഗത്തിലേക്ക് Benelli-യുടെ പുതിയ തുറിപ്പ് ചീട്ട്; TRK 251ബുക്കിംഗ് ആരംഭിച്ചു

മുന്നിലും സൈഡ് ഫെയറിംഗിലും ടെയില്‍ സെക്ഷനിലും സ്പോര്‍ട്ടി ഗ്രാഫിക്സ് കാണാന്‍ സാധിക്കും. വലിയ, വളഞ്ഞ വിന്‍ഡ്സ്‌ക്രീന്‍ പോലുള്ള സവിശേഷതകള്‍ ഉപയോഗിച്ച് ടൂറിംഗ് കഴിവുകള്‍ പ്രകടിപ്പിക്കുന്നു. മുകളിലും സൈഡ് പാനിയറുകളും സ്ഥാപിക്കുന്നതിനായി ബൈക്കിന് പിന്നില്‍ പ്രത്യേക റാക്കും ഉണ്ട്.

അഡ്വഞ്ചര്‍ വിഭാഗത്തിലേക്ക് Benelli-യുടെ പുതിയ തുറിപ്പ് ചീട്ട്; TRK 251ബുക്കിംഗ് ആരംഭിച്ചു

ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എല്‍സിഡി സ്‌ക്രീനുള്ള ഒരു പൂര്‍ണ്ണ ഡിജിറ്റല്‍ യൂണിറ്റാണ്. വേഗത, ആര്‍പിഎം, ഇന്ധന നില, ഗിയര്‍ പൊസിഷന്‍, സമയം, ട്രിപ്പ് മീറ്റര്‍ എന്നിങ്ങനെയുള്ള വിവരങ്ങളുടെ ഒരു ശ്രേണി ഇത് പ്രദര്‍ശിപ്പിക്കുന്നു.

അഡ്വഞ്ചര്‍ വിഭാഗത്തിലേക്ക് Benelli-യുടെ പുതിയ തുറിപ്പ് ചീട്ട്; TRK 251ബുക്കിംഗ് ആരംഭിച്ചു

TRK 251 അതിന്റെ വലിയ പതിപ്പുകളെ പോലെ, ദീര്‍ഘദൂര ടൂറിങ്ങുകള്‍ക്ക് ഒരു നല്ല മോഡലായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന് 800 mm സീറ്റ് ഉയരം കുറവാണ്, ഇത് ബൈക്കിനെ നിയന്ത്രിക്കാനും എളുപ്പമാക്കും. ഒരു ഓഫ്-റോഡ് പരിതസ്ഥിതിയില്‍ ഉപയോഗപ്രദമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

അഡ്വഞ്ചര്‍ വിഭാഗത്തിലേക്ക് Benelli-യുടെ പുതിയ തുറിപ്പ് ചീട്ട്; TRK 251ബുക്കിംഗ് ആരംഭിച്ചു

18 ലിറ്ററിന്റെ വലിയ ശേഷിയുള്ള ഇന്ധന ടാങ്കും സവിശേഷതയാണ്. വീതിയേറിയതും ഉയരമുള്ളതുമായ ഹാന്‍ഡില്‍ബാര്‍, കോണ്ടൂര്‍ഡ് സീറ്റുകള്‍, മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ഫുട്പെഗുകള്‍ എന്നിവ പോലുള്ള ഫീച്ചറുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് മികച്ച റൈഡിംഗ് സുഖം പ്രതീക്ഷിക്കാം. ഇന്ത്യയില്‍ 3 നിറങ്ങള്‍ ലഭ്യമാണ് - ഗ്ലോസി വൈറ്റ്, ഗ്ലോസി ബ്ലാക്ക്, ഗ്ലോസി ഗ്രേ.

അഡ്വഞ്ചര്‍ വിഭാഗത്തിലേക്ക് Benelli-യുടെ പുതിയ തുറിപ്പ് ചീട്ട്; TRK 251ബുക്കിംഗ് ആരംഭിച്ചു

249 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഡബിള്‍ ഓവര്‍ഹെഡ് ക്യാംഷാഫ്റ്റ് മോട്ടോറായിരിക്കും ബൈക്കിന് കരുത്ത് പകരുക. രാജ്യാന്തര വിപണിയില്‍ ലഭ്യമായ ലിയോണ്‍സിനോ 250 ലും ഈ എഞ്ചിന്‍ തന്നെയാണ് ഉപയോഗിക്കുന്നത്.

അഡ്വഞ്ചര്‍ വിഭാഗത്തിലേക്ക് Benelli-യുടെ പുതിയ തുറിപ്പ് ചീട്ട്; TRK 251ബുക്കിംഗ് ആരംഭിച്ചു

ഇത് 9,250 rpm-ല്‍ 25.8 bhp പരമാവധി കരുത്തും 8,000 rpm-ല്‍ 21.1 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകളോട് കൂടിയ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമും ടി-സ്വിംഗാര്‍ം ടൈപ്പ് റിയര്‍ ഷോക്ക് അബ്‌സോര്‍ബറും ബൈക്കിലുണ്ട്.

അഡ്വഞ്ചര്‍ വിഭാഗത്തിലേക്ക് Benelli-യുടെ പുതിയ തുറിപ്പ് ചീട്ട്; TRK 251ബുക്കിംഗ് ആരംഭിച്ചു

ബ്രേക്കിംഗ് സിസ്റ്റത്തില്‍ മുന്‍വശത്ത് 280 mm സിംഗിള്‍ ഡിസ്‌കും 4-പിസ്റ്റണ്‍ കാലിപ്പറുകളും പിന്നില്‍ 240 mm സിംഗിള്‍ ഡിസ്‌കും സിംഗിള്‍ പിസ്റ്റണ്‍ കോളിപ്പറും ഉള്‍പ്പെടുന്നു. ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. ബൈക്കിന് രണ്ടറ്റത്തും 17 ഇഞ്ച് അലൂമിനിയം അലോയ് വീലുകളാണ് ലഭിക്കുന്നത്.

അഡ്വഞ്ചര്‍ വിഭാഗത്തിലേക്ക് Benelli-യുടെ പുതിയ തുറിപ്പ് ചീട്ട്; TRK 251ബുക്കിംഗ് ആരംഭിച്ചു

ബൈക്കിനൊപ്പം സ്റ്റാന്‍ഡേര്‍ഡായി 3 വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി ലഭിക്കുന്നു. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമ്പോള്‍, ബെനെല്ലി TRK 251 പ്രാഥമികമായി KTM 250 അഡ്വഞ്ചറിന് എതിരാളിയാകുകയും ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli trk 251adv launcing soon in india bookings open now
Story first published: Monday, December 6, 2021, 19:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X